Connect with us

kerala

പ‍ഞ്ചായത്ത് അനുവദിച്ച ചങ്ങാടം കന്നിയാത്രയിൽ തന്നെ മറിഞ്ഞു; ഉദ്ഘാടകനായ പ്രസിഡന്റും വെള്ളത്തിൽ

നാല് വീപ്പകളില്‍ പ്‌ളാറ്റ്‌ഫോം ഉണ്ടാക്കിയാണ് ചങ്ങാടം നിര്‍മിച്ചത്

Published

on

കരുവാറ്റയില്‍ കന്നിയാത്രയില്‍ തന്നെ ചങ്ങാടം മറിഞ്ഞ് ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും യാത്രക്കാരും വെള്ളത്തില്‍ വീണു. കരുവാറ്റ ചെമ്പ്‌തോട്ടില്‍ നാട്ടുകാര്‍ക്ക് തോട് കടക്കാന്‍ പ!ഞ്ചായത്ത് അനുവദിച്ച വള്ളമാണ് അപകടത്തില്‍ പെട്ടത്.

നാട്ടുകാര്‍ക്ക് അക്കരയിക്കരെ പോകാന്‍ വേണ്ടി നിര്‍മ്മിച്ച ചെറിയ ചങ്ങാടം പഞ്ചായത്ത് പ്രസിഡന്റ് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും അക്കരയ്ക്ക് ചങ്ങാടത്തില്‍ പോയി. നാല് വീപ്പകളില്‍ പ്‌ളാറ്റ്‌ഫോം ഉണ്ടാക്കിയാണ് ചങ്ങാടം നിര്‍മിച്ചത്. തുടക്കത്തിലെ യാത്രയില്‍ രണ്ട് പേര്‍ മാത്രമാണ് കയറിയത്. വള്ളം സുരക്ഷിതമായി അക്കരെയെത്തി.

അക്കരെ നിന്നും തിരിച്ചുള്ള വരവിലാണ് പ്രസിഡന്റും വൈസ് പ്രസിഡ!ന്റും യാത്രക്കാരും ഉള്‍പ്പെടെ ആറ് പേര്‍ വള്ളത്തില്‍ കയറിയത്. വള്ളം പുറപ്പെടുന്നതിന് മുമ്പ് തന്നെ തലകീഴായി വെള്ളത്തില്‍ വീണു.

india

‘അധികാരത്തിന്‍റെ ധാര്‍ഷ്ട്യം കാട്ടിയ മോദിക്ക് ജനം ഭരണഘടനയുടെ ശക്തി കാണിച്ചുകൊടുത്തു’: നന്ദി പറഞ്ഞ് രാഹുല്‍, വയനാട് മണ്ഡലത്തില്‍ വന്‍ സ്വീകരണം

മത്സരിച്ച രണ്ടു മണ്ഡലങ്ങളിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വൻ വരവേൽപ്പാണ് ഒരുക്കിയത്.

Published

on

ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി എംപി വയനാട് മണ്ഡലത്തിലെത്തി. വോട്ടർമാരോട് നന്ദി അറിയിക്കാനായാണ് അദ്ദേഹം മണ്ഡലത്തിലെത്തിയത്. അധികാരത്തിന്‍റെ ധാര്‍ഷ്ട്യം പ്രകടിപ്പിച്ച മോദിക്ക് ജനങ്ങള്‍ ഭരണഘടനയുടെ ശക്തി കാണിച്ചുകൊടുത്തെന്ന് രാഹുല്‍ ഗാന്ധി  പറഞ്ഞു. താന്‍ പരമാത്മാവാണെന്ന് സ്വയം പറയുന്ന മോദി അദാനിയും അംബാനിയും പറയുന്നത് മാത്രമാണ് കേള്‍ക്കുന്നത്. ഒരു സാധാരണ മനുഷ്യനാണ് താനെന്നും തന്‍റെ ദെെവം വിജയിപ്പിച്ച ജനങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മത്സരിച്ച രണ്ടു മണ്ഡലങ്ങളിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വൻ വരവേൽപ്പാണ് ഒരുക്കിയത്.

വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ ഭാഗമായ മലപ്പുറം ജില്ലയിലെ എടവണ്ണയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യ പരിപാടി. മുസ്‌ലിം ലീഗ്, കെഎസ്‌യു, കോൺഗ്രസ് പതാകകൾ വീശിയാണ് പ്രവ‍ർത്തർ രാഹുലിനെ വേദിയിലേക്ക് സ്വീകരിച്ചത്. ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുല്‍ പ്രസംഗിച്ചത്.  രാജ്യത്തെ ഭരണഘടന നിലനിൽക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്.  ഭരണഘടന ഇല്ലാതായാൽ രാജ്യം തകരും.

കേരളത്തിലെയും ഉത്തർപ്രദേശിലെയും ജനങ്ങൾ മോദിക്കും ബിജെപിക്കും ഭരണഘടനയുടെ ശക്തി കാണിച്ച് കൊടുത്തു. അധികാരത്തിന്‍റെ ധാർഷ്ട്യത്തിലായിരുന്നു മോദിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ്  കഴിഞ്ഞപ്പോൾ ഭരണഘടനയിൽ തൊട്ടു വണങ്ങാൻ മോദി തയാറായി. മോദി വാരണാസിയില്‍ കഷ്ടിച്ചാണ് വിജയിച്ചത്. മോദിയും അമിത് ഷായും പറയുന്നത് അവർ പറയുന്ന ഭാഷ സംസാരിക്കണമെന്നായിരുന്നു.  ഇഡി സിബിഐ എന്നിവ കൈയിൽ ഉണ്ടായിരുന്നതിനാൽ എന്തും ചെയ്യാം എന്നാണ് അവർ വിചാരിച്ചിരുന്നത്. ജനം ഇതിനെല്ലാം വോട്ടിലൂടെ മറുപടി നല്‍കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ഭരണഘടന നിലനിൽക്കണം എന്നാണ് തിരഞ്ഞെടുപ്പിലൂടെ ജനം നല്‍കിയ സന്ദേശം. മോദിയുടെ സമീപനം മാറണം എന്ന സന്ദേശവും നൽകി.  അതേസമയം ഇന്ത്യ മുന്നണി പ്രതിപക്ഷത്തിന്‍റെ ചുമതല നിർവഹിച്ചുവെന്നും മികച്ച പ്രതിപക്ഷമായി തുടരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.  ബിജെപി അയോധ്യയിൽ തോറ്റെന്നും അത് ജനങ്ങൾ അക്രമത്തെ ഇഷ്ടപ്പെടുന്നില്ല എന്ന സന്ദേശം നൽകിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമ്പോള്‍ മോദി പറഞ്ഞത് 400 സീറ്റ് ലഭിക്കുമെന്നായിരുന്നു. എന്നാല്‍ പിന്നീട് അത് 300 എന്നാക്കി. ദൈവിക പുരുഷനാണെന്ന് സ്വയം അവകാശപ്പെടുന്ന മോദി അദാനിയും അംബാനിയും  പറയുന്നത് മാത്രമാണ് കേൾക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. താന്‍ ഒരു സാധാരണ മനുഷ്യനാണെന്നും തന്‍റെ ദെെവം ജയിപ്പിച്ച ജനങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഏതു മണ്ഡലം നിലനിർത്തിയാലും വയനാട്ടിലെയും റായ്ബറേലിയിലേയും ജനങ്ങൾക്ക് ഒപ്പം ഉണ്ടാവുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. വീണ്ടും കാണാമെന്ന് പറഞ്ഞാണ് രാഹുല്‍ തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.

Continue Reading

kerala

ധിക്കാരത്തോടെ പെരുമാറി, എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ശബ്ദസന്ദേശമയച്ചു; കെ ജെ ഷൈനെതിരെ പാര്‍ട്ടിയില്‍ രൂക്ഷവിമര്‍ശനം

കെ.ജെ.ഷൈന്‍ ധിക്കാരപൂര്‍വ്വം പെരുമാറിയെന്നും സ്വന്തമായി പണം പിരിച്ചെന്നും യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി.

Published

on

എറണാകുളം മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ ഇടതു സ്ഥാനാര്‍ത്ഥി കെ.ജെ.ഷൈനെതിരെ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനം. വോട്ടെണ്ണുന്നതിന് രണ്ടു ദിവസം മുന്‍പ് എതിര്‍ സ്ഥാനാര്‍ഥിക്ക് വിജയാശംസകള്‍ നേര്‍ന്ന് ശബ്ദ സന്ദേശം അയച്ചതായി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി യോഗതില്‍ ആരോപണമുയര്‍ന്നു. കെ.ജെ.ഷൈന്‍ ധിക്കാരപൂര്‍വ്വം പെരുമാറിയെന്നും സ്വന്തമായി പണം പിരിച്ചെന്നും യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് തന്നെ കെ ജെ ഷൈനെതിരെ വിവിധ തരത്തില്‍ ഉള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് വ്യത്യാസത്തിലാണ് എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇത്തവണ സിപിഎം പരാജയപ്പെട്ടത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ കൂടിയപ്പോഴാണ് സ്ഥാനാര്‍ഥിക്കെതിരെ പരാതികള്‍ ഉയര്‍ന്നത്.

ധിക്കാരപൂര്‍വ്വം ആയിരുന്നു സ്ഥാനാര്‍ഥി എന്ന നിലയില്‍ പെരുമാറിയത്. കൃത്യ സമയങ്ങളില്‍ പ്രചരണത്തിന് എത്തിയില്ല. പ്രചരണ വേളകളില്‍ വിശ്രമത്തിന് ആഡംബര സൗകര്യങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ പരാതിയില്‍ ഉന്നയിക്കുന്നു. വോട്ടെണ്ണുന്നതിന് രണ്ടു ദിവസം മുന്‍പ് എതിര്‍ സ്ഥാനാര്‍ഥിക്ക് വിജയാശംസകള്‍ നേര്‍ന്ന് കെ.ജെ.ഷൈന്‍ ശബ്ദ സന്ദേശം അയച്ചതായും ആരോപണമുണ്ട്. പരാതി ജില്ലാ കമ്മറ്റി ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ന് ചേരുന്ന പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയില്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ധാരണയുണ്ട്.

Continue Reading

kerala

വീണ്ടും ചാഞ്ചാട്ടം; സംസ്ഥാനത്ത് സ്വര്‍ണവില കൂടി

ഇന്ന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,920 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. ഇന്ന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,920 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 6615 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും 53,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്. പിന്നീട് ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തി.

തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമാകുന്നത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Continue Reading

Trending