Connect with us

kerala

സൂചനാ സമരം; സംസ്ഥാനത്ത് നാളെ പെട്രോൾ പമ്പുകൾ തുറക്കില്ല

നാളെ രാത്രി എട്ടു മുതൽ തിങ്കളാഴ്ച രാവിലെ ആറു വരെ സംസ്ഥാനത്തെ സ്വകാര്യ പെട്രോൾ പമ്പുകൾ തുറക്കില്ല.

Published

on

വിവിധ ആവശ്യങ്ങളുന്നയിച്ച് നാളെ സൂചനാ സമരം പ്രഖ്യാപിച്ച് സ്വകാര്യ പെട്രോൾ പമ്പ് ഉടമകൾ. നാളെ രാത്രി എട്ടു മുതൽ തിങ്കളാഴ്ച രാവിലെ ആറു വരെ സംസ്ഥാനത്തെ സ്വകാര്യ പെട്രോൾ പമ്പുകൾ തുറക്കില്ല. സമരത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സിയുടെ യാത്രാ ഫ്യൂവൽസ് 24 മണിക്കൂറും പ്രവർത്തിക്കും.

ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണു സമരം പ്രഖ്യാപിച്ചത്. പമ്പുകളിൽ നടക്കുന്ന സാമൂഹികവിരുദ്ധരുടെ ആക്രമണം തടയുക ഉൾപ്പെടെയുള്ള ആറിന ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.

ഇതു വലിയ രീതിയിൽ ജനങ്ങളെ ബാധിക്കുമെന്നു മനസിലാക്കിയാണ് കെ.എസ്.ആർ.ടി.സി പമ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ ചെയർമാൻ നിർദേശം നൽകിയിരിക്കുന്നത്. 14 ഔട്ട്‌ലെറ്റുകളും നാളെ തുറന്നുപ്രവർത്തിക്കും.

 

kerala

നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല

109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്.

Published

on

നീറ്റ് യുജി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് 73,328 പേര്‍ യോഗ്യത നേടി. 109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്. ആദ്യ നൂറ് റാങ്കില്‍ ഇത്തവണ കേരളത്തില്‍നിന്നും ആരുമില്ല.

ആകെ പരീക്ഷയെഴുതിയവരില്‍ 12,36,531 പേര്‍ യോഗ്യത നേടി. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശിലെ ഉത്ഷര്‍ഷ് അവാധിയ രണ്ടാം റാങ്ക് നേടി. 552 നഗരങ്ങളിലെ 5468 കേന്ദ്രങ്ങളിലായി ഈ വര്‍ഷം 22 ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്.

Continue Reading

kerala

കനത്ത മഴ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി അറിയിച്ചു.

Published

on

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി അറിയിച്ചു.

എന്നാല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.

Continue Reading

kerala

പീരുമേട്ടില്‍ ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല.

Published

on

ഇടുക്കി: പീരുമേട്ടില്‍ ആദിവാസി യുവതി സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍. കൊല്ലപാതാകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. സംഭവത്തില്‍ ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മരണത്തില്‍ പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊലപാതകം എന്ന് സ്ഥിരീകരിച്ചത്.

കാടിനകത്ത് നിന്ന് സീതയെ ആന തുമ്പിക്കൈ കൊണ്ട് അടിച്ച് ചുഴറ്റിയെറിയുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനു(48) പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല. തുടര്‍ന്നുണ്ടായ സംശയത്തെ തുടര്‍ന്നാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്.

Continue Reading

Trending