Football
ലോറിസ് എം.എല്‍.എസിലേക്ക്; ഇനി ലോസ് എയ്ഞ്ചല്‍സിന്റെ വലകാക്കും
ജനുവരി ഒന്നിന് ആരംഭിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ താരകൈമാറ്റം നടക്കും.

ഫ്രാൻസിന് ലോകകിരീടം നേടിക്കൊടുത്ത നായകൻ ഹ്യൂഗോ ലോറിസ് ടോട്ടനം വിടുന്നു. മേജർ ലീഗ് സോക്കറിൽ ലോസ് എയ്‍ഞ്ചൽസ് ക്ലബിലേക്കാണ് താരം ചുവടുമാറുന്നത്. 2025 വരെയാണ് താരത്തിന്റെ കരാർ.
ഡിസംബർ 31ന് ബേൺമൗത്തിനെതിരായ മത്സരത്തോടെ ലോറിസിന്റെ ടോട്ടനം കരിയറിന് അവസാനമാകും. ജനുവരി ഒന്നിന് ആരംഭിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ താരകൈമാറ്റം നടക്കും.
2018ലെ റഷ്യൻ ലോകകപ്പിൽ ഫ്രാന്‍സിന് കിരീടം നേടിക്കൊടുത്ത നായകനും ഗോള്‍കീപ്പറുമാണ് ഹ്യൂഗോ ലോറിസ്. 2022ലെ ലോകകപ്പിൽ ഫ്രാൻസിനെ ഫൈനലിൽ എത്തിക്കാനും ലോറിസിന് കഴിഞ്ഞു. ഫൈനൽ തോൽവിയുടെ ആഘാതം മാറും മുമ്പെ ലോറിസ് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചിരുന്നു. 15 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് അന്ന് താരം വിരാമമിട്ടത്.
37കാരനായ ലോറിസിന്റെ 11 വർഷം നീണ്ട ടോട്ടനം കരിയറിനാണ് അവസാനമാകുന്നത്. ടോട്ടനത്തിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയ താരവും ലോറിസാണ്. മേജർ ലീഗ് സോക്കറിൽ നിലവിലെ ഫൈനലിസ്റ്റുകളാണ് ലോസ് എയ്ഞ്ചൽസ് എഫ്സി.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.
പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.
ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.
അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.
Football
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെഡ്രോ ചെൽസിക്കായി ഇരട്ട ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.
ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.
Football
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.
ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.
-
india3 days ago
ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് വീണ്ടും 40 ദിവസത്തെ പരോള്‍
-
kerala3 days ago
കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ട് യുവതികള്‍ മരിച്ചു
-
kerala3 days ago
നടനും പ്രേം നസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു
-
Video Stories3 days ago
“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
-
india3 days ago
ജമ്മു കാശ്മീര്‍ മുന്‍ ലഫ്.ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു
-
kerala2 days ago
ജയിലിലെ ഭക്ഷണത്തിന്റെ മെനു പോലും തീരുമാനിക്കുന്നത് ടി.പി വധകേസിലെ പ്രതികള്‍: വി.ഡി സതീശന്
-
EDUCATION2 days ago
കനത്ത മഴ: രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
kerala2 days ago
സ്കൂളുകളില്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ