Connect with us

kerala

കുട്ടികളുടെ ഭക്ഷണത്തില്‍ പോലും കള്ളത്തരം; സി.പി.എം എംഎല്‍എക്കെതിരെ മേഴ്‌സി കുട്ടന്‍

Published

on

സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകാ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ആയിരുന്ന പനമ്പിള്ളി നഗര്‍ ഹോസ്റ്റലിനെ കേരളത്തിലെ ഏറ്റവും
മോശം സ്‌പോര്‍ട്‌സ് ആക്കിയതിന്റെ ഉത്തരവാദിത്യം സി.പി.എം എംഎല്‍എ പി.വി ശ്രീനിജിനെന്ന് സംസ്ഥാനസപോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ്യ ഒളിംപ്യന്‍ മേഴ്‌സികുട്ടന്‍.

കുട്ടികളുടെ ഭക്ഷണത്തില്‍പോലും കള്ളത്തരമാണ്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണമുണ്ട. എറണാകുളം ജില്ലയിലെ കായിക വികസനത്തിന്റെ തകര്‍ച്ചക്ക് കാരണം ജില്ലാ സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ പി.വി ശ്രീനിജിനാണെന്നും മേഴ്‌സി കുട്ടന്‍ പറഞ്ഞു.

 

 

 

kerala

മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി

ആരുമായും ചർച്ചക്കില്ലെന്നും ആരും വിരട്ടാൻ നോക്കേണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്.

Published

on

സ്‌കൂൾ സമയമാറ്റ വിഷയത്തിൽ മലക്കംമറിഞ്ഞ് മന്ത്രി. ആരുമായും ചർച്ചക്കില്ലെന്നും ആരും വിരട്ടാൻ നോക്കേണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ആരുമായും ചർച്ച നടത്താമെന്ന നിലപാടുമായാണ് ഇന്ന് രംഗത്ത് വന്നത്. സ്‌കൂൾ സമയമാറ്റത്തിനെതിരെ സമസ്ത ഉൾപ്പെടെ മതസംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് മന്ത്രി മലക്കം മറിഞ്ഞത്.

Continue Reading

kerala

തിരുവനന്തപുരത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാനിറങ്ങിയ കൂശര്‍കോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്.

Published

on

തിരുവനന്തപുരം നെടുമങ്ങാട് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാനിറങ്ങിയ കൂശര്‍കോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നീന്തല്‍ പരിശീലനത്തിന് വേണ്ടി ഉപയോഗിക്കുന്ന ഈ പഞ്ചായത്ത് കുളത്തില്‍ അനുമതിയില്ലാതെയാണ് കുട്ടികള്‍ ഇറങ്ങിയതെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു.

Continue Reading

kerala

‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം

എസ്‌ഐയുടെ പേര് വിളിച്ചാണ് കൊലവിളി മുഴക്കിയത്.

Published

on

പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യ പ്രകടനം നടത്തി സിപിഎം. ദേശീയ പണിമുടക്ക് ദിവസം പൊലീസിനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്. എസ്‌ഐയുടെ പേര് വിളിച്ചാണ് കൊലവിളി മുഴക്കിയത്.

‘പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’ എന്ന കൊലവിളി മുദ്രാവാക്യത്തോടെ കാസര്‍കോട് കുമ്പളയിലാണ് ഏരിയാ സെക്രട്ടറി സുബൈറിന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നത്. പണിമുടക്ക് ദിവസം സിപിഎം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസിനെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. പൊലീസിന്റെ നെയിംബോര്‍ഡ് അടക്കം പ്രവര്‍ത്തകര്‍ പറിച്ചെടുത്തിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൂന്ന് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

ഇതിന് പിന്നാലെ എസ്‌ഐക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ ഏരിയാ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. തുടര്‍ന്നാണ് കൊലവിളി മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയത്.

Continue Reading

Trending