kerala
സോഷ്യല്‍മീഡിയ താരം സാന്ദ്ര സലീം അന്തരിച്ചു; അര്‍ബുദം കണ്ടെത്തുന്നതില്‍ ആശുപത്രി വൈകിയെന്ന് ആരോപണം
കാനഡയിലെ ആശുപത്രിയില്‍ നിന്നും കൃത്യ സമയത്ത് രോഗവിവരം അറിയിക്കാത്തത് മൂലമാണ് സാന്ദ്രയുടെ ജീവന്‍ അപകടത്തിലായതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്

കൊച്ചി: നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്ര സലിം (25) മരണത്തിനു കീഴടങ്ങി. കാനഡയിലെ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്ന സാന്ദ്ര സലീം അർബുദ രോഗത്തിന് ചികിത്സയിലായിക്കെയാണ് മരിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയില്‍ ഇരിക്കെയാണ് കഴിഞ്ഞ ദിവസം സാന്ദ്ര സലീം മരണപ്പെടുന്നത്.
എട്ട് മാസം മുമ്പ് വയറ്റില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്‌സിക്ക് അയയ്ക്കുകയുമായിരുന്നു. എന്നാല്‍ കാനഡയിലെ ആശുപത്രിയില്‍ നിന്നും കൃത്യ സമയത്ത് രോഗവിവരം അറിയിക്കാത്തത് മൂലമാണ് സാന്ദ്രയുടെ ജീവന്‍ അപകടത്തിലായതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്. ഏറെ വൈകിയാണ് കാന്‍സര്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയത്.
kerala
നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 15ലധികം പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം നെയ്യാര്‍ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും നെയ്യാര്‍ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്.

തിരുവനന്തപുരം നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ പതിനഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം നെയ്യാര്‍ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും നെയ്യാര്‍ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്.
ഞായറാഴ്ച രാവിലെ ഏഴരയോട് കൂടിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. കൂടുതല്‍ പേര്‍ക്കും മുഖത്താണ് പരിക്കേറ്റത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
kerala
നിപ; പാലക്കാട് സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്
രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്.

പാലക്കാട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. അതേസമയം കുട്ടികള്‍ പാലക്കാടും മഞ്ചേരിയിലുമായി ചികിത്സയിലാണ്. പൂനെ വൈറോളജി ലാബിലേക്കും ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും.
അതേസമയം, നിപ ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകല്‍ സ്വദേശിയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിപ വാര്‍ഡിലേക്കാണ് യുവതിയെ മാറ്റിയത്. പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ പ്രത്യേക ആംബുലന്‍സിലാണ് അതീവ ഗുരുതരാവസ്ഥയിലുളള യുവതിയെ ആശുപത്രിയിലെത്തിച്ചത്.
കുടുംബത്തിന്റെ ആവശ്യപ്രകാരം ആശുപത്രി മാറ്റിയതാണെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു. സംസ്ഥാനത്ത് നിപ ബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ ആകെ 425 പേരാണുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. കോഴിക്കോട്ടെ 87 പേരും ആരോഗ്യപ്രവര്‍ത്തകരാണ്.
നിപ ബാധിതയായ മലപ്പുറം മങ്കട സ്വദേശിയായ പതിനെട്ടുകാരി ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
kerala
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
ഒന്നരമാസത്തോളമായി കടുവക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു.

മലപ്പുറം: കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കരുവാരക്കുണ്ട് പാന്ത്രയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒന്നരമാസത്തോളമായി കടുവക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു.
മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.
അതേസമയം, നിലവില്‍ കൂട്ടിലകപ്പെട്ട് കടുവ ഗഫൂറിനെ കൊന്ന കടുവ തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്. റേഡിയോ കോളര്‍ ഘടിപ്പിക്കാതെ കടുവയെ തുറന്ന് വിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേര്‍ക്ക് പരിക്ക്
-
film3 days ago
ടൊവിനോയുടെ ‘നരിവേട്ട’ ഒ.ടി.ടിയിലേക്ക്
-
More3 days ago
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
-
kerala3 days ago
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ്
-
kerala3 days ago
‘കേരളത്തിന്റെ ആരോഗ്യ മേഖല രോഗാവസ്ഥയില്‍; മനുഷ്യ ജീവന്‍ വിലയില്ലാതായി’: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
കോട്ടയം മെഡി.കോളേജ് അപകടം: രക്ഷിക്കാന്‍ വൈകി; രണ്ടര മണിക്കൂര്‍ കുടുങ്ങി ഒരാള്‍ മരിച്ചു
-
film3 days ago
ജെഎസ്കെ വിവാദം; സുരേഷ് ഗോപി മൗനം വെടിഞ്ഞ് സ്വന്തം സിനിമക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ശബ്ദിക്കണം: കെ.സി. വേണുഗോപാല്‍ എം.പി