kerala
പിവി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സില്ലെന്ന വിവരാവകാശ രേഖ ഹൈക്കോടതിയില്‍; മൂന്ന് ദിവസത്തെ സമയം നല്കി
ലൈസന്‍സോടെയാണോ പാര്‍ക്കിന്റെ പ്രവര്‍ത്തമെന്ന് 3 ദിവസത്തിനകം അറിയിക്കാന്‍ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് ലൈസന്‍സില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയില്‍. ലൈസന്‍സോടെയാണോ പാര്‍ക്കിന്റെ പ്രവര്‍ത്തമെന്ന് 3 ദിവസത്തിനകം അറിയിക്കാന്‍ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
ആവശ്യമായ വകുപ്പുകളുടെ അനുമതിയും പഞ്ചായത്ത് ലൈസന്‍സോടെയുമാണോ പാര്‍ക്കിന്റെ പ്രവര്‍ത്തനമെന്നത് അറിയിക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേസ് 6ന് വീണ്ടും പരിഗണിക്കും.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ പിവീആര്‍ നാച്വറോ പാര്‍ക്ക് പഠനം നടത്താതെ തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി രാജന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
-
india9 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF22 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News11 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
