Connect with us

Video Stories

മലര്‍ന്നുകിടന്ന് തുപ്പുന്ന ബി.ജെ.പി

Published

on

കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലെ ചിലയിടങ്ങളില്‍ നടന്നുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പിടിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ വഴി തേടുകയാണിപ്പോള്‍ കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പി. ഭരണഘടനയെയും ഭരണഘടനാപദവികളെയും മറന്നുകൊണ്ടാണ് കേരളത്തിലെ ചില ബി.ജെ.പി നേതാക്കള്‍ വിലകുറഞ്ഞ ആക്രോശങ്ങള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച കണ്ണൂരിലെ പയ്യന്നൂരില്‍ ബിജു എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതാണ് ബി.ജെ.പിയെ ഇത്രമേല്‍ ചൊടിപ്പിച്ചിരിക്കുന്നത്. മരിച്ചത് സി.പി.എം നേതാവ് ധനരാജ് വധക്കേസിലെ രണ്ടാംപ്രതിയാണ്. പതിവുപോലെ സി.പി.എമ്മുമായി ബന്ധമുള്ളവാരാണ് പ്രതികള്‍. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബി.ജെ.പി ജില്ലാ ഹര്‍ത്താല്‍ നടത്തി. സംഭവത്തിന്റെ പിറ്റേന്നുതന്നെ ബി.ജെ.പി സംസ്ഥാന നേതൃത്വം ഗവര്‍ണറെ നേരില്‍ ചെന്നുകണ്ട് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ പരാതിയോടൊപ്പം മുഖ്യമന്ത്രിയില്‍ നിന്ന് അടിയന്തിര വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് റിട്ട. ജസ്റ്റിസ് പി.സദാശിവം. വിശദീകരണം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ജനാധിപത്യ ഭരണക്രമത്തില്‍ നടക്കുന്ന ഭരണഘടനാപരവും നിയമപരവുമായ ചിട്ടവട്ടങ്ങളാണ് ഇവയെല്ലാം. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന് ബോധ്യമായ രീതിയില്‍ വേണ്ട നടപടിയെടുക്കട്ടെ.

എന്നാല്‍ അത്യന്തം നിയമ വിരുദ്ധവും നികൃഷ്ടവും രാഷ്ട്രീയത്തില്‍ മാതൃകാപരമല്ലാത്തതുമായ രണ്ട് പരാമര്‍ശങ്ങള്‍ ഇതുസബന്ധിച്ച് ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തില്‍ നിന്നുണ്ടായിരിക്കുന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശില്‍ നിന്നും ശോഭാസുരേന്ദ്രനില്‍ നിന്നുമാണത്. ‘പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവര്‍ണറെ സമീപിക്കുന്നത്. ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമുണ്ടോ. കേരള മുഖ്യമന്ത്രിയുടെ അഡ്രസ് അറിയാത്തതു കൊണ്ടല്ലല്ലോ ബി.ജെ.പി നേതാക്കള്‍ രാജ്ഭവനിലെത്തി പരാതി നല്‍കിയത്.’ എന്നാണ് രമേശിന്റെ പ്രസ്താവനയെങ്കില്‍, ശോഭാസുരേന്ദ്രന്റേത് അതിലും കടുപ്പമേറിയതായി. ബി.ജെ.പി ഡല്‍ഹിഘടകം കേരള ഹൗസിന് മുന്നില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍, ‘പദവിയോട് അല്‍പമെങ്കിലും നീതിപുലര്‍ത്താന്‍ ആഗ്രഹവും തന്റേടവുമുണ്ടെങ്കില്‍ ഗവര്‍ണര്‍ ചുമതല നിര്‍വഹിക്കണം. അതിനു കഴിയുന്നില്ലെങ്കില്‍ ആ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണം.’ എന്നായിരുന്നു വനിതാ നേതാവിന്റെ ജല്‍പനം. രാജ്യ തലസ്ഥാനത്തെ പ്രധാനമന്ത്രിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും സംരക്ഷണത്തില്‍ കിട്ടിയ തന്റേടമായിരിക്കണം ഭരണഘടനാപരമായി ഉന്നത സ്ഥാനങ്ങളിലൊന്നായ ഗവര്‍ണര്‍ക്കുനേരെ ഇത്തരം അല്‍പത്തമായ വാചകങ്ങള്‍ പുറപ്പെടുവിക്കാന്‍ ഭരണകക്ഷിയുടെ നേതാവിനെ പ്രേരിപ്പിച്ചത്. ഗവര്‍ണര്‍ക്ക് ഇതിന്മേല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നിരിക്കെ പല കോണുകളില്‍ നിന്നുള്ള വമ്പിച്ച പ്രതിഷേധമാണ് ഈ പ്രസ്താവനകള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. പതിവു പോലെ ബി.ജെ.പിയുടെ സംസ്ഥാനത്തെ മിതവാദമുഖം ഒ. രാജഗോപാല്‍ എം.എല്‍.എയും പ്രസ്താവനകളെ യുവാക്കളുടെ അപക്വതയായാണ് വിശേഷിപ്പിച്ചത്.
ഭരണഘടനയനുസരിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവനായാണ് ഗവര്‍ണര്‍ പദവി വിശേഷിപ്പിക്കപ്പെടുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വരുമ്പോഴോ ഭരണപരമായ അനിശ്ചിതത്വത്തിലോ ഒക്കെയാണ് ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യമായി വരിക. അല്ലാത്തപ്പോള്‍ സര്‍ക്കാരിന്റെ വക്താവായി നിയമസഭയിലും പുറത്തും പ്രസ്താവനകള്‍ നടത്തുകയാണ് ഇദ്ദേഹത്തിന്റെ കര്‍ത്തവ്യം. അതേസമയം അപൂര്‍വാവസരങ്ങളില്‍ കേന്ദ്രത്തിന് ഇഷ്ടപ്പെടാത്ത സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട്‌നല്‍കി രാഷ്ട്രപതിയെകൊണ്ട് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണം കയ്യാളുന്ന സന്ദര്‍ഭങ്ങളും രാജ്യത്തുണ്ടായിട്ടുണ്ട്. കേരള സംസ്ഥാനത്തെ ആദ്യമന്ത്രി സഭയെതന്നെ ഇത്തരത്തില്‍ 356-ാം വകുപ്പുപയോഗിച്ച് പരിച്ചുവിടപ്പെട്ടതും സ്മരണീയം.
ഇവിടെ ഇപ്പോഴുയര്‍ന്നിരിക്കുന്ന പ്രശ്‌നം കേന്ദ്ര ഭരണകക്ഷിക്ക് ഇഷ്ടപ്പെടാത്ത കക്ഷിയും മുന്നണിയുമാണ് കേരളം ഭരിക്കുന്നത് എന്നതാണ്. ഈ രണ്ടു കക്ഷികളും ഹിന്ദുത്വ ഭീകര സംഘടനയായ ആര്‍.എസ്.എസ്സുമാണ് കണ്ണൂരിലെയും സംസ്ഥാനത്തെ മറ്റു ചിലയിടങ്ങളിലെയും കൊലപാതക പരമ്പരകളുടെ പ്രയോക്താക്കളും ഇരകളും. സംസ്ഥാനത്ത് നൂറോളം പേര്‍ സി.പി.എമ്മിലും ബി.ജെ.പിയിലുമായി കൊല ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഒരു ഡസന്‍ പേര്‍ കണ്ണൂരില്‍ മാത്രം കൊലക്കത്തിക്കിരയായി.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തട്ടകമായ കണ്ണൂര്‍ ജില്ലയിലെ ഏതാനും പാര്‍ട്ടി തുരുത്തുകളിലാണ് നിരന്തരമായ ഈ നരഹത്യകള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെയും രാജ്യത്തെയും നിരവധിയായ നേതാക്കളും സാഹിത്യ സാംസ്‌കാരിക നായകരും സമാധാനകാംക്ഷികളായ ജനതയും പലതവണ ആവശ്യപ്പെട്ടിട്ടും അപേക്ഷിച്ചിട്ടും ഇരു പാര്‍ട്ടികളും സംഘടനകളും തമ്മിലുള്ള കുടിപ്പകയില്‍ നിന്ന് ഓരോ ദിവസവുമെന്നോണം ചോര ഉതിര്‍ന്നുകൊണ്ടേയിരിക്കുന്നു. അനാഥകളായ കുഞ്ഞുങ്ങളും വിധവകളും കണ്‍നിറക്കുന്ന നിത്യകാഴ്ച കണ്ടിട്ടും ചോരക്കൊതിയന്മാര്‍ പക തീരാതെ വടിവാളുകളുമായി പരക്കം പായുന്നു. പിണറായി വിജയനെ ഭോപ്പാലിലും മംഗലാപുരത്തുമൊക്കെ തടയാനും അദ്ദേഹത്തിന്റെ തലക്ക് കോടികള്‍ വിലയിടാനുമൊക്കെ സംഘ്പരിവാറുകാര്‍ മുന്നോട്ടുവന്നു. കൊച്ചിയില്‍ ആര്‍.എസ്.എസുകാര്‍ ബി.ജെ.പി നേതാവിന്റെ കാല്‍തല്ലിയൊടിച്ചതുനോക്കുമ്പോള്‍ ആരാണ് ശത്രുവെന്നുപോലും അറിയാത്ത നിലയിലാണ് ഒരു കൂട്ടര്‍. മുഖ്യമന്ത്രിതന്നെ വിളിച്ച രണ്ട് സമാധാന യോഗങ്ങള്‍ക്ക് പോലും പുല്ലുവില. നിര്‍ഭാഗ്യകരം എന്ന വാക്കാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും നടത്തുന്ന പല്ലവിരാഗം. രാജ്യദ്രോഹികളെ തുറുങ്കിലടക്കാനുപയോഗിക്കുന്ന അഫ്‌സ്പ നിയമം പ്രയോഗിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം അവര്‍ക്കും പൗരന്മാര്‍ക്കാകെയുംതന്നെ വിനയാകുമെന്ന് അവര്‍ ഓര്‍ക്കുന്നില്ല. അമിത കോപത്താല്‍ ബുദ്ധിയും ഓര്‍മയും മരവിക്കുമെന്നും അത് നാശത്തിലേക്ക് നയിക്കുമെന്നുമുള്ള ഗീതോപദേശമാണ് ഓര്‍മ വരുന്നത്. വാസ്തവത്തില്‍ അവര്‍ ചെയ്യേണ്ടത് തങ്ങളുടെ സര്‍ക്കാര്‍ നിയോഗിച്ച മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ഗവര്‍ണറുടെ നേര്‍ക്ക് കുരച്ചുചാടുന്നതിന് പകരം ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തെ അനുവദിക്കുകയാണ്. അതിനും മുമ്പ് കൊലക്കത്തി താഴെവെക്കാന്‍ ഇരുകൂട്ടരും തയ്യാറാകണം. അല്ലാതെ നരമേധത്തിന്റെ അണിയറയിലിരുന്ന് മലര്‍ന്നുകിടന്നു തുപ്പുകയല്ല വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending