kerala
രാഹുലില്‍ വിശ്വാസമുണ്ട്, സന്ദര്‍ശനം ആശ്വാസമായി; വാച്ചര്‍ പോളിന്റെ കുടുംബം
വയനാട് മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തു തരാമെന്ന് എംപി ഉറപ്പ് നല്‍കിയതായി മകളും പ്രതികരിച്ചു

മാനന്തവാടി: രാഹുല്‍ ഗാന്ധി എംപിയുടെ സന്ദര്‍ശനം ആശ്വാസം നല്‍കിയെന്ന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ ഭാര്യ. ‘എന്റെ മോള് കരയുന്നത് പോലെ ആരും കരയരുത്. വയനാട്ടില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ആശുപത്രിയില്‍ സൗകര്യം വേണം. ഡോക്ടര്‍മാര്‍ വേണം. രാഹുലിന്റെ സന്ദര്‍ശനം ആശ്വാസം നല്കി’-. പ്രതീക്ഷയുണ്ടെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണം.
വയനാട് മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തു തരാമെന്ന് എംപി ഉറപ്പ് നല്‍കിയതായി മകളും പ്രതികരിച്ചു.
‘പഠനത്തിന്റെ കാര്യം പറഞ്ഞു. വീട് മുന്നോട്ട് പോകാനുള്ള ആവശ്യങ്ങള്‍ ചോദിച്ചു. പഠനത്തിന്റെ കാര്യം നടപ്പിലാക്കാമെന്നാണ് പറഞ്ഞത്. ചോദിച്ച ആവശ്യങ്ങളെല്ലാം ചെയ്തതരാമെന്നാണ് പറഞ്ഞത്. വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കാവശ്യമായ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അത് ചെയ്തുതരാമെന്ന് പറഞ്ഞിട്ടുണ്ട്. എംപി നേരിട്ട് പറയുമ്പോള്‍ അതില്‍ വിശ്വാസമുണ്ട്.’ എന്നായിരുന്നു മകളുടെ പ്രതികരണം.
india
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. അതേസമയം കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഈ വര്‍ഷം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴ് ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കേരളത്തില്‍ 64 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം 24 മണിക്കൂറിനിടെ 131 പേര്‍ക്ക് രോഗമുക്തി പ്രാപിച്ചതായും 360 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുമായാണ് റിപ്പോര്‍ട്ട്.
കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 3758 പേര് ചികിത്സയിലാണ്. ഇതില്‍ 1,336 ആക്ടീവ് കേസുകളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തവയാണ്. അതേസമയം മഹാരാഷ്ട്രയിലും ഏഴ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദര് അറിയിച്ചു.
kerala
മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

കോഴിക്കോട് മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതമ്പ് റോഡ് പാലക്കുഴിയില്‍ ജയപ്രകാശ്- റജുല ദമ്പതികളുടെ മകള്‍ അനന്യ(17) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്.
തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അനന്യ. സംഭവത്തില്‍ മുക്കം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
kerala
പ്രളയ സാധ്യത മുന്നറിയിപ്പ്: നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.
ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷന്)
യെല്ലോ അലര്‍ട്ട്
ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്)
കാസര്‍കോട്: മൊഗ്രാല്‍ (മധുര് സ്റ്റേഷന്)
കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്)
പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന് ആന്‍ഡ് കോന്നി ജിഡി സ്റ്റേഷന്)
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി
-
News3 days ago
ചിറയ്ക്കല്‍, വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല; ഹാള്‍ട്ട് സ്റ്റേഷനുകളാക്കും
-
kerala3 days ago
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം