Connect with us

india

മുതിർന്ന കോൺ​ഗ്രസ് നേതാവ് അസീസ് ഖുറേഷി അന്തരിച്ചു

ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു

Published

on

ഭോപ്പാൽ: മുതിർന്ന കോൺ​ഗ്രസ് നേതാവും യുപി മുൻ ഗവർണറുമായ അസീസ് ഖുറേഷി (83) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

അന്ത്യകർമ്മങ്ങൾ വെള്ളിയാഴ്ച വൈകീട്ടോടെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അവിവാഹിതനാണ്. ഉത്തരാഖണ്ഡ്, മിസോറാം സംസ്ഥാനങ്ങളിലും ​ഗവർണറായി അദ്ദേഹം സേവനമനുഷ്ഠുച്ചിരുന്നു. 1972-ൽ മധ്യപ്രദേശിലെ സെഹോറിൽനിന്നും നിയമസഭാം​ഗമായി.1984-ൽ ലോക്സഭയിലുമെത്തി.

india

ഗുജറാത്തില്‍ വോട്ടെടുപ്പില്‍ നിന്ന് മുസ്‌ലിംകളെ മാറ്റിനിര്‍ത്താന്‍ ബി.ജെ.പിയുടെ സൗജന്യ സിയാറത്ത് യാത്ര

സംഭവത്തില്‍ സൂറത്ത് ജില്ലാ വരണാധികാരിക്ക് കോണ്‍ഗ്രസ് പരാതി നല്‍കി.

Published

on

ഗുജറാത്തില്‍ വോട്ടെടുപ്പില്‍നിന്ന് മുസ്‌ലിംകളെ മാറ്റിനിര്‍ത്താന്‍ ബി.ജെ.പിയുടെ സൗജന്യ സിയാറത്ത് യാത്ര. രാജസ്ഥാനിലെ അജ്മീറിലേക്കാണ് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വോട്ടെടുപ്പ് ദിവസം സൗജന്യ സിയാറത്ത് യാത്ര ഒരുക്കിയത്. മുസ്‌ലിംകളെ വോട്ടെടുപ്പില്‍നിന്ന് മാറ്റി നിര്‍ത്തി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ചൊവ്വാഴ്ചയാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടന്നത്. തിങ്കളാഴ്ച 35 ആഡംബര ബസ്സുകളിലാണ് ലിംഗായത്തില്‍നിന്ന് മുസ്‌ലിംകളെ സിയാറത്തിന് കൊണ്ടുപോയത്. വോട്ടെടുപ്പിന് ശേഷം ബുധനാഴ്ച ഈ ബസ്സുകള്‍ തിരിച്ചെത്തി. സൗജന്യ യാത്രയും ഭക്ഷണവും നല്‍കിയാണ് മുസ്‌ലിംകളെ വോട്ടെടുപ്പില്‍നിന്ന് മാറ്റി നിര്‍ത്തിയത്. സംഭവത്തില്‍ സൂറത്ത് ജില്ലാ വരണാധികാരിക്ക് കോണ്‍ഗ്രസ് പരാതി നല്‍കി.

 

Continue Reading

crime

നരേന്ദ്ര ദബോൽക്കർ വധക്കേസ്; സൂത്രധാരനടക്കം മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

സനാതന്‍ സന്‍സ്ത എന്ന തീവ്ര ഹിന്ദു സംഘടനയുടെ പങ്ക് സിബിഐ കണ്ടെത്തി.

Published

on

സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ദബോല്‍ക്കര്‍ വധക്കേസില്‍ സൂത്രധാരനടക്കം 3 പ്രതികളെ പൂനെയിലെ കോടതി വെറുതെ വിട്ടു. ബൈക്കിലെത്തിയ രണ്ട് പേര്‍ മാത്രമാണ് കുറ്റക്കാര്‍. ഇവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷിച്ചു.

അന്ധവിശ്വാസം തുടച്ച് നീക്കാന്‍ മുന്നിട്ടിറങ്ങിയ ദബോല്‍ക്കറെ വെടിവച്ച് കൊന്ന കേസില്‍ പതിനൊന്ന് വര്‍ഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചു. ബൈക്കിലെത്തി വെടിവച്ച രണ്ട് പേര്‍ മാത്രം കുറ്റക്കാര്‍. ഇതിന് പിന്നിലെ സൂത്രധാരരെന്ന് സിബിഐ കണ്ടെത്തിയ രണ്ട് പേരും തെളിവ് നശിപ്പിച്ച ഒരു അഭിഭാഷകനും കുറ്റ വിമുക്തരായി. 2013 ഓഗസ്റ്റിലാണ് അന്ധാശ്രദ്ധാ നിര്‍മൂലെന്‍ സമിതി നരേന്ദ്ര ദബോല്‍ക്കല്‍ കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിവച്ചു.

ആദ്യം പൊലീസും പിന്നീട് സിബിഐയുമാണ് അന്വേഷിച്ചത്. സനാതന്‍ സന്‍സ്ത എന്ന തീവ്ര ഹിന്ദു സംഘടനയുടെ പങ്ക് സിബിഐ കണ്ടെത്തി. ദബോല്‍ക്കറെ കൊന്നാല്‍ അദ്ദേഹത്തിന്ര്‍റെ സംഘടന ഇല്ലാതാവുമെന്നായിരുന്നു ഗൂഡാലോച സംഘത്തിന്ര്‍റെ കണക്ക് കൂട്ടല്‍. വീരേന്ദ്ര സിംഗ് താവഡെ, വിക്രം ഭാവെ എന്നിവരായിരുന്നു ഗൂഢാലോചനക്ക് പിന്നിലെന്ന് സിബിഐ കണ്ടെത്തി.

ഇവരെയും അറസ്റ്റ് ചെയ്തു. തെളിവി നശിപ്പിച്ചതിന് സഞ്ജീവ് പുനലെക്കര്‍ എന്ന അഭിഭാഷകനും അറസ്റ്റിലായി. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവുകള്‍ ശക്തമല്ലെന്നാണ് കോടതി നിരീക്ഷണം. ബൈക്കിലെത്തി വെടിവച്ചവര്‍ ജീവപര്യന്തത്തിനൊപ്പം 5 ലക്ഷം വീതം പിഴയും ഒടുക്കണം.

 

Continue Reading

india

‘ആ നഗരത്തിന്‍റെ പേര് പറയുന്നത് തന്നെ വായ്ക്ക് അരുചി’; അക്ബർപൂരിന്റെ പേര് മാറ്റുമെന്ന് യോഗി

അക്ബർപൂർ മാത്രമല്ല, അലിഗഡ്, അസംഗഡ്, ഷാജഹാൻപൂർ, ഗാസിയാബാദ്, ഫിറോസാബാദ്, ഫറൂഖാബാദ്, മൊറാദാബാദ് തുടങ്ങി യു.പിയിലെ നിരവധി പ്രദേശങ്ങളുടെ പേരുമാറ്റാനും ആലോചിക്കുന്നുണ്ട്.

Published

on

ഉത്തര്‍പ്രദേശ്‌  നഗരമായ അക്ബർപൂരിന്റെ പേര് മാറ്റുമെന്ന സൂചനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊളോണിയലിസത്തിന്റെ എല്ലാ അടയാളങ്ങളും നഗരത്തിൽ നിന്ന് തുടച്ചുനീക്കണമെന്ന് പറഞ്ഞ് യോഗി ആദിത്യനാഥ് അക്ബർപൂരിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് സൂചന നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

“നഗരത്തിന്റെ പേര് ഉച്ചരിക്കുന്നത് വായിൽ മോശം രുചിയാണ് നൽകുന്നത്. ഇതെല്ലാം മാറും. നമ്മുടെ രാഷ്ട്രത്തിൽ നിന്ന് കൊളോണിയലിസത്തിന്റെ എല്ലാ അവശിഷ്ടങ്ങളും ഉന്മൂലനം ചെയ്യുകയും നമ്മുടെ പൈതൃകത്തെ മാനിക്കുകയും വേണം” -ആദിത്യനാഥ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മോദി മൂന്നാം തവണയും അധികാരത്തിൽ വന്നാൽ അക്ബർപൂരിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിർദേശം സംസ്ഥാനം കേന്ദ്രത്തിന് നൽകുമെന്ന് സർക്കാർ വക്താവ് അറിയിച്ചതായി റിപ്പോർട്ടിൽ പറ‍യുന്നു. അക്ബർപൂർ മാത്രമല്ല, അലിഗഡ്, അസംഗഡ്, ഷാജഹാൻപൂർ, ഗാസിയാബാദ്, ഫിറോസാബാദ്, ഫറൂഖാബാദ്, മൊറാദാബാദ് തുടങ്ങി യു.പിയിലെ നിരവധി പ്രദേശങ്ങളുടെ പേരുമാറ്റാനും ആലോചിക്കുന്നുണ്ട്.

2017ൽ യോഗി മുഖ്യമന്ത്രിയായതിന് ശേഷം ഉത്തർപ്രദേശിലെ നിരവധി റോഡുകളുടെയും പാർക്കുകളുടെയും കെട്ടിടങ്ങളുടെയും പേര് മാറ്റിയിട്ടുണ്ട്. അവയിൽ പലതും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.

രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ ജങ്ഷനായ മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് അടുത്തിടെ ദീൻ ദയാൽ ഉപാധ്യായ ജങ്ഷൻ എന്നാക്കി മാറ്റി. 2019ൽ അലഹബാദിനെ പ്രയാഗ്‌രാജാക്കി. അലിഗഢിലെ മുനിസിപ്പൽ ബോഡികൾ നഗരത്തിന്റെ പേര് ഹരിഗഡ് എന്ന് മാറ്റാമുള്ള പ്രമേയം അടുത്തിടെ പാസാക്കി. ഫിറോസാബാദിന്റെ പേര് ചന്ദ്രനഗർ എന്നും മെയിൻപുരി എന്ന പേര് മായാപുരി എന്നും മാറ്റാനും സമാനമായ നിർദേശം ഉയർന്നു.

Continue Reading

Trending