Connect with us

kerala

സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഗുണനിലവാര പരിശോധന വേണ്ടെന്ന് സര്‍ക്കാര്‍; നിരുത്തരവാദപരമെന്ന് പ്രതിപക്ഷ നേതാവ്

കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാല്‍ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവ് പറയുന്നത്. ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തുവന്നു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാല്‍ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവ് പറയുന്നത്. ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തുവന്നു.

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

തിരുവനന്തപുരത്ത് വെങ്ങാനൂര്‍ ഉച്ചക്കട എല്‍.പി സ്‌കൂളിലും കായംകുളം ടൗണ്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലും കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളിലും ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലും നെയ്യാറ്റിന്‍കര തത്തിയൂര്‍ പി.വി യു.പി.എസിലും ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ സംഭവങ്ങള്‍ കത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സേഫ് ഫുഡ് ആന്റ് ഹെല്‍ത്ത് ഡയറ്റ്‌സ് ഫോര്‍ സ്‌കൂള്‍ ചില്‍ഡ്രന്‍ റെഗുലേഷന്‍-2020 മൂന്നാം വകുപ്പില്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.
കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര നിയമം പാലിക്കേണ്ടതില്ലെന്ന തീരുമാനം അതുകൊണ്ട് തന്നെ നിയമവിരുദ്ധവുമാണ്.

സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന വേണ്ടെന്ന് തീരുമാനിച്ചതിലൂടെ കുട്ടികളുടെ ആരോഗ്യത്തിന് എന്ത് വിലയാണ് ഈ സര്‍ക്കാര്‍ കല്‍പ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. നിയമവിരുദ്ധവും ജനവിരുദ്ധവുമായ ഉത്തരവ് പിന്‍വലിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണത്തില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യാത്രക്കാര്‍ക്ക് വീണ്ടും തിരിച്ചടി; ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു

ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന്..

Published

on

രാജ്യത്ത് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെ യാത്രക്കാര്‍ക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാല്‍പതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കില്‍ അത് മുപ്പതിനായിരത്തിനടുത്താണ്. നാളത്തേക്കാണെങ്കില്‍ ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്.

മുംബൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമെല്ലാം ഇതേ അവസ്ഥയാണ്. ടിക്കറ്റ് റദ്ദായാല്‍ മറ്റൊരു ടിക്കറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി യാത്രക്കാര്‍. തിരക്ക് കൂടിയതോടെ വിമാനക്കമ്പനികളെല്ലാം നിരക്ക് കുത്തനെ കൂട്ടി.

അതേസമയം, അനന്തമായി വിമാനം വൈകുമ്പോഴും യാത്രക്കാര്‍ക്ക് പ്രത്യേകം സൗകര്യങ്ങളൊന്നും നല്‍കാന്‍ ഇന്‍ഡിഗോ തയ്യാറായിട്ടില്ല. ഭക്ഷണത്തിനായി വിമാനത്താവളത്തില്‍ മുടക്കേണ്ട തുകയും സാധാരണക്കാരായ യാത്രക്കാര്‍ക്ക് വെല്ലുവിളിയാണ്.

പൈലറ്റ്മാരുടെ സമയക്രമത്തില്‍ ഡിജിസിഎ നിര്‍ബന്ധമാക്കിയ വ്യവസ്ഥകളാണ് തിരിച്ചടിയായതെന്ന് ഇന്‍ഡിഗോ ആവര്‍ത്തിക്കുന്നു. വേഗത്തില്‍ എല്ലാം സാധരണ നിലയിലാക്കണമെന്നാണ് ഡിജിസിഎയുടെ ആവശ്യം.

 

Continue Reading

kerala

റോഡില്‍ പശിവിനെ കണ്ട് കാര്‍ വെട്ടിച്ചു; അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു

നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍..

Published

on

പാലക്കാട്: പശുവിനെ കണ്ട് വെട്ടിച്ച കാര്‍ മണ്‍തിട്ടയിലിടിച്ച് കോണ്‍ട്രാക്ടര്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി, നിരപറമ്പില്‍ കോന്തത്തൊടി വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുറഹിമാനാണ് (56) മരിച്ചത്.

ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറില്‍ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാര്‍ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍ കയറുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചെര്‍പ്പുളശ്ശേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Continue Reading

kerala

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 200 രൂപ വര്‍ധിച്ചു

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ മാത്രമാണ് മാറ്റം ഉണ്ടായിരിക്കുന്നത്.

Published

on

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 11,910 രൂപയായി. പവന് 200 രൂപയുടെ വര്‍ധനയെത്തിയതോടെ പുതിയ വില 95,280 രൂപയായി.

18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 78,360 രൂപയായപ്പോള്‍, 14 കാരറ്റിന്റെ വില 61,040 രൂപയായി ഉയര്‍ന്നു.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ മാത്രമാണ് മാറ്റം ഉണ്ടായിരിക്കുന്നത്. 0.18 ശതമാനം വര്‍ധനയോടെ ട്രോയ് ഔണ്‍സിന് 4,209 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചുവരുന്ന നിര്‍ണായക കണക്കുകളും യു.എസ് പണപ്പെരുപ്പ ഡാറ്റയും ഫെഡറല്‍ റിസര്‍വിന്റെ വായ്പനയവുമായി ബന്ധപ്പെട്ട വിവരങ്ങളും അടുത്ത ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുകയാണ്. ഇവയാണ് അന്താരാഷ്ട്ര സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കാനിടയുള്ള ഘടകങ്ങള്‍.

ഡോളര്‍ ഇന്‍ഡക്‌സിലെ മാറ്റങ്ങളും മറ്റ് രാജ്യങ്ങളിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. അതോടൊപ്പം, ആര്‍ബിഐ ഇന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ വായ്പനയിലും ആഭ്യന്തര സ്വര്‍ണവിലയ്ക്ക് സ്വാധീനം ഉണ്ടാകുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

 

Continue Reading

Trending