Connect with us

kerala

രാഹുല്‍ ഗാന്ധി 12ന് വയനാട്ടില്‍

ഡല്‍ഹിയിലെ പത്ത് ജന്‍പഥില്‍ വെച്ച് മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ചയിലാണ് നന്ദി പര്യടന തിയ്യതി സംബന്ധിച്ചു തീരുമാനമായത്

Published

on

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് വീണ്ടും വിജയിപ്പിച്ച തന്റെ പ്രിയപ്പെട്ട വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി ഈ മാസം 12ന് പാര്‍ലമെന്റ് മണ്ഡലത്തില്‍ എത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി അനില്‍ കുമാര്‍ എംഎല്‍എ അറിയിച്ചു.

ഡല്‍ഹിയിലെ പത്ത് ജന്‍പഥില്‍ വെച്ച് മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ചയിലാണ് നന്ദി പര്യടന തിയ്യതി സംബന്ധിച്ചു തീരുമാനമായത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി, പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുത്തതിനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ സര്‍ട്ടിഫിക്കറ്റ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ധീഖ് എംഎല്‍എ, മുസ്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കെഎല്‍ പൗലോസ് എന്നിവരുടെ സാന്നിധ്യത്തില്‍ എ.പി അനില്‍ കുമാര്‍ എംഎല്‍എ, രാഹുല്‍ ഗാന്ധിക്ക് കൈമാറി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം

സ്‌ക്കോളര്‍ഷിപ്പ് തുക പിടിച്ചു വെച്ചതിനാല്‍ ഫീസ് ഒടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകള്‍ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു.

Published

on

കോഴിക്കോട്. എൺപത്തി നാലിൽ കരുണാകരൻ മുഖ്യമന്ത്രിയും ഫിഷറീസിന്റെ ചുമതലയും വഹിച്ച കാലത്ത് ഉപമുഖ്യമന്ത്രിയായിരുന്ന അവുകാദർ കുട്ടി നഹാ സാഹിബ്‌ മുന്നോട്ട് വെച്ച പ്രൊപോസൽ ആണ് പട്ടിക ജാതി വിദ്യാർത്ഥികൾക്ക് മാത്രമുണ്ടായിരുന്ന പഠന സ്കോളർഷിപ്പ് സർവ്വ മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കും ബാധകമാക്കാൻ തീരുമാനമായത്. ശേഷം, 2012 ലും 2013 ലും 2014 ലും കൂടുതൽ പരിഷകരണങ്ങൾ വിദ്യാഭ്യാസ – ഫിഷറീസ് മന്ത്രിമാരായിരുന്ന അബ്ദു റബ്ബും കെ. ബാബുവും യൂഡിഫ് ഭരണ കാലത്ത് കൊണ്ട് വന്നു. 2014 ലെ സമഗ്ര പരിഷ്കരണ ഉത്തരവിലൂടെ മെഡിക്കൽ എഞ്ചിനീയർ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലകളിലും മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്കും എസ്സ്.ഇ ആനുകൂല്യങ്ങൾ നൽകി. എൻട്രൻസ് എക്സാമിന് യോഗ്യത നേടിയ മത്സ്യത്തൊഴിലാളി വിദ്യാർത്ഥിക്ക് ഒരു ലക്ഷത്തി പത്തായിരം രൂപ വരെ നൽകി. എന്നാൽ ഇടത് ഭരണം അതൊക്കെ അവതാളത്തിലാക്കിയിരിക്കയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം കുറ്റപ്പെടുത്തി. സ്കോളർഷിപ്പ് തുക ഇരുപത്തി മൂന്ന് കോടി ഇടത് സർക്കാർ പിടിച്ചു വെച്ചിരിക്കയാണെന്നും, അത് മൂലം മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾ ഫീസ് കൊടുക്കാൻ കഴിയാതെ വലയുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ യു.ഡി.എഫ് കുടുംബ സംഗമങ്ങൾ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ക്കോളർഷിപ് തുക പിടിച്ചു വെച്ചതിനാൽ ഫീസ് ഒടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകൾ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം പാവപ്പെട്ട മത്സ്യത്തൊഴിലാളി വിദ്യാർത്ഥികളുടെ മൂന്ന് കോടി ഇരുപത് ലക്ഷം രൂപയാണ് പിടിച്ച് വെച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാവട്ടെ കഴിഞ്ഞ സെപ്റ്റംബർ വരെ ഒന്നര കോടിയാണ് കുടിശ്ശിക. സ്ക്കോളർഷിപ്പ് തുക നിഷേധിക്കുക വഴി സംസ്ഥാനത്താകെ ഇരുപത്തി രണ്ടായിരം കുട്ടികളുടെ മാനസിക ക്ലേശം വിവരണാദീതമാണ്. തീരദേശ മേഖലയോട് ഇടത് സർക്കാർ കാണിക്കുന്ന അവഗണനക്കും വിവേചനത്തിനുമെതിരെ മത്സ്യത്തൊഴിലാളികളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഷാഫി ചാലിയം അഭ്യർത്ഥിച്ചു.

Continue Reading

kerala

നെടുമ്പാശേരിയില്‍ അമ്മിക്കല്ലുകൊണ്ട് അമ്മയെ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ അനിതയെ മകന്‍ തന്നെ ആശുപത്രിയിലെത്തിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.

Published

on

കൊച്ചി: നെടുമ്പാശേരിയില്‍ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. അനിതയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ അനിതയെ മകന്‍ തന്നെ ആശുപത്രിയിലെത്തിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്ത് ഗുരുതരമായ മുറിവുകള്‍ കണ്ടെത്തിയതോടെ പൊലീസ് സംശയിച്ചു. അമ്മയും മകനും മാത്രമാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയ അന്വേഷണസംഘം മകന്‍ വിനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

വടി കൊണ്ടും അമ്മിക്കല്ലുകൊണ്ടും അമ്മയുടെ തലയില്‍ അടിച്ച് കൊലപ്പെടുത്തിയതാണെന്ന് വിനു പൊലീസ് മൊഴിയില്‍ പറഞ്ഞു. വെള്ളത്തൂവലിലുള്ള അനിതയുടെ സ്വത്ത് സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്നുമാണ് അന്വേഷണത്തിലുള്ള കണ്ടെത്തല്‍.

മറ്റൊരു വീട്ടില്‍ താമസിച്ചിരുന്ന അനിതയെ കഴിഞ്ഞ ശനിയാഴ്ച വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. മകന്‍ വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Continue Reading

india

പി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന്‍ ജോണ്‍ ബ്രിട്ടാസ്‌

Published

on

പി.എം ശ്രീ പദ്ധതിയിൽ സി.പി.എം- ബി.ജെ.പി ഡീലിലെ ഇടനിലക്കാരൻ ജോൺ ബ്രിട്ടാസ്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി.

Continue Reading

Trending