kerala
“ട്രെയിൻ യാത്രാ ദുരിതം, കേന്ദ്ര അവഗണനക്കെതിരെ” മുസ്‌ലിം യൂത്ത് ലീഗ് റയിൽ സമരം 20ന്

കോഴിക്കോട് : ട്രെയിൻ യാത്രാ ദുരിതം, കേന്ദ്ര അവഗണനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റെയിൽവെ ധർണ്ണ സമരം 20 ന് വൈകുന്നേരം കോഴിക്കോട് റയിൽവേ പരിസരത്തു വെച്ച് നടക്കും.
പുതിയ തീവണ്ടികൾ അനുവദിക്കുക, ദീർഘ ദൂര ട്രൈനുകളിൽ സ്ലീപ്പർ, സെക്കന്റ് ക്ലാസ്സ് കോച്ചുകൾ വർധിപ്പിക്കുക, മെമോ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുക, വന്ദേ ഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് അവസാനിപ്പിക്കുക, ടിക്കറ്റ് കൊള്ളക്ക് പരിഹാരം കാണുക, യഥാസമയം അറ്റകുറ്റ പണികളും നവീകരണവും നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റയിൽ സമരം. ഇത് സംബന്ധമായി ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് മീറ്റ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി ഉൽഘാടനം ചെയ്തു.
പി.എം ഹനീഫ് സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ ഉൾപ്പെട്ടവർക്കുള്ള ആദ്യ ഗഡു ഫണ്ട് കൈമാറ്റം ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂർ, ആഷിക് ചെലവൂർ, സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തെഹ്‌ലിയ എന്നിവർ കൈമാറി. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ സ്വാഗതവും സീനിയർ വൈസ് പ്രസിഡന്റ് സി. ജാഫർ സാദിക്ക് നന്ദിയും പറഞ്ഞു.
എസ്.വി ഷൗലീക്ക്, ഷഫീക്ക് അരക്കിണർ, ഹാരിസ് കൊത്തിക്കുടി, എ. ഷിജിത്ത് ഖാൻ, എം.ടി സൈദ് ഫസൽ, എം.പി ഷാജഹാൻ, ഒ.എം നൗഷാദ്, ശുഐബ് കുന്നത്ത്, സിറാജ് ചിറ്റേടത്ത്, വി. അബ്ദുൽ ജലീൽ, എം. നസീഫ്, ഐ. സൽമാൻ, കുഞ്ഞിമരക്കാർ, മൻസൂർ മാങ്കാവ്, എം സിറാജുദ്ധീൻ, റിഷാദ് പുതിയങ്ങാടി, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, കെ.കെ റിയാസ്, പി.സി സിറാജ്, ശിഹാബ് കന്നാട്ടി, സി.എ നൗഫൽ, അൻസീർ പനോളി, പി.എച്ച് ഷമീർ, സി.കെ ഷക്കീർ, ലത്തീഫ് നടുവണ്ണൂർ, ഇ.പി സലീം, റിയാസ് മാസ്റ്റർ, പി. അൻസാർ, സലീം മിലാസ്, കോയമോൻ, സുബൈർ വെള്ളിമാട്കുന്ന്, ഷൗക്കത്ത് വിരുപ്പിൽ, കെ ജാഫർ സാദിക്ക്, പി.കെ ഹകീം, സിദ്ധീഖ് തെക്കയിൽ, ഷാഫി സക്കരിയ, നിസാം കാരശ്ശേരി, റാഫി മുണ്ടുപാറ, പി.വി അൻവർ ഷാഫി, അഫ്നാസ് ചോറോട്, സ്വാഹിബ് മുഖദാർ, സമദ് നടേരി, ഹാരിസ് പി.പി, റഹ്മത്ത് ടി, സലാം അരക്കിണർ, സത്താർ കീശരിയൂർ, ഹാഫിസ് മാതാഞ്ചേരി, സമീർ കെ.എം സംബന്ധിച്ചു.
kerala
സിനിമയ്ക്ക് ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും; നിർമാതാകൾ ഹൈക്കോടതിയിൽ

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരണവുമായി നിർമാതാകൾ. ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയ്യാർ എന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ പറഞ്ഞു.
ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും. രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് 3ദിവസത്തിനുള്ളിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്ത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് – മൂന്ന് ദിവസത്തിൽ നൽകണമെന്നും കോടതി പറഞ്ഞു. അടുത്ത ആഴ്ച കേസ് പരിഗണിക്കും.
സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി.
രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും . ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കി.
kerala
പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം; പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി
ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ തൊടുപുഴ പൊലീസിനാണ് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന സ്വകാര്യ അന്യായത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ തൊടുപുഴ പൊലീസിനാണ് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലായിരുന്നു പി.സി ജോര്‍ജിന്റെ മതവിദ്വേഷ പരാമര്‍ശം. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിംകള്‍ വളര്‍ത്തിക്കൊണ്ടുവരുന്നെന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.
ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി കേസെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നാണ് എച്ച്ആര്‍ഡിഎസ് സംഘടിപ്പിച്ച പരിപാടിയില്‍ പി.സി ജോര്‍ജ് പറഞ്ഞത്.
നെഹ്‌റു മുസല്‍മാനാണെന്നും ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ച് നേരം നമസ്‌കരിക്കുമായിരുന്ന തുടങ്ങിയ വിചിത്രവാദങ്ങളും ജോര്‍ജ് ഉന്നയിച്ചിരുന്നു.
kerala
സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത. ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
kerala20 hours ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health2 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala2 days ago
മുസ്‌ലിം യൂത്ത് ലീഗ് സമരാഗ്നി ജൂലൈ 8ന് നിയോജക മണ്ഡലം തലങ്ങളിൽ