Connect with us

kerala

ചെർക്കളം ഓർമ്മ ദിനത്തിനോടാനുബന്ധിച്ച് ചെർക്കള ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി ഖബർ സിയാറത്തും പ്രാർത്ഥന സംഗമവും നടത്തി

പ്രമുഖ പ്രാസംഗികനും ചെർക്കള മുഹിയുദ്ധീൻ വലിയ ജമാഅത്ത് പള്ളി ഖത്തീബുമായ ഇബ്രാഹിം ഖലീൽ ഹുദവി ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.

Published

on

ചെർക്കളം ഓർമ്മ ദിനത്തിനോടാനുബന്ധിച്ച് ചെർക്കള ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖബർ സിയാറത്തും പ്രാർ ത്ഥന സംഗമവും നടത്തി. പ്രമുഖ പ്രാസംഗികനും ചെർക്കള മുഹിയുദ്ധീൻ വലിയ ജമാഅത്ത് പള്ളി ഖത്തീബുമായ ഇബ്രാഹിം ഖലീൽ ഹുദവി ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുറഹിമാൻ ജില്ലാ സെക്രട്ടറി കെ അബ്ദുല്ല കുഞ്ഞി ചെർക്കള, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മാഹിൻ കേളോട്, കെഎംസിസി നേതാക്കളായ സലാം കന്യപ്പാടി, പി ആർ ഹനീഫ്, ശിഹാബ് തങ്ങൾ മേല്പറമ്പ് ജില്ലാ മുസ്ലിം കമ്മിറ്റിയംഗളായ അബൂബക്കർ പെർദന, എം കെ അബ്ദുൽ റഹ്മാൻ, ബഷീർ പള്ളങ്കോട്, മണ്ഡലം വൈസ് പ്രസിഡന്റ്‌ എം എ എച്ച് മഹമൂദ്, സെക്രട്ടറിമാരായ നാസർ ചെർക്കളം, എസ് മുഹമ്മദ് കുമ്പടാജേ, ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ജലീൽ എരുതും കടവ് ജനറൽ സെക്രട്ടറി ഇക്ബാൽ ചേരൂർ ട്രഷറർ ബി എം എ കാദർ, വൈസ് പ്രസിഡന്റ്‌ അബുബക്കർ മോട്ടയിൽ, സെക്രട്ടറി ഒ പി ഹനീഫ, ചെർക്കള മുഹിയുദ്ദീൻ വലിയ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എ അബ്ദുല്ല കുഞ്ഞി ജനറൽ സെക്രട്ടറി സി കെ ഷാഫി കബീർ ചെർക്കളം സി എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര, ഹാരിസ് തായൽ, അബ്ദുൽ ഖാദർ തായൽ ഹാരിസ് സി കെ, ബഷീർ കോലാച്ചിടുക്കം, കെ പി മഹമൂദ് ചെങ്കള, സി പി മൊയ്‌ദു മൗലവി, സലാം ചെർക്കള സമീർ മാസ്റ്റർ, ഫൈസൽ പൈച്ചു, ഹാരിസ് സി കെ കെ മറ്റു മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും പ്രവാസി ലീഗിന്റെയും നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം: ‘ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; ആരോഗ്യമന്ത്രി രാജിവെക്കണം’: വി ഡി സതീശന്‍

Published

on

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളില്‍ ഇല്ല എന്ന് പ്രസംഗിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അവര്‍ ഇത്തരത്തില്‍ പറഞ്ഞതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരിയെന്നും അദ്ദേഹം ചോദിച്ചു. രക്ഷാപ്രവര്‍ത്തനം പിന്നീട് നടന്നത് ചാണ്ടി ഉമ്മന്‍ വന്നശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖല ആകെ സ്തംഭിച്ചുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ആരോഗ്യ മേഖലയിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയത്ത് കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല ആരോഗ്യ രംഗത്തെ കുറിച്ച് ഞങ്ങള്‍ വിമര്‍ശിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍ ഹാരിസ് പ്രതിപക്ഷ ആരോപണത്തിന് അടിവരയിട്ടു. മന്ത്രിമാര്‍ ഡോക്ടര്‍ ഹാരിസിനെ ഭീഷണിപ്പെടുത്തുകയാണ്. ആരോഗ്യമേഖലയില്‍ ഒരുപാട് അഴിമതികള്‍ നടക്കുന്നു, പിആര്‍ ഏജന്‍സികള്‍ വച്ചുള്ള പ്രചാരണം മാത്രമാണ് ആരോഗ്യമേഖലയില്‍ നടക്കുന്നത്. പല ആശുപത്രിയിലും പഞ്ഞി പോലുമില്ല. എല്ലാവരുടെയും മുന്നില്‍ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ് – അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി കുറ്റക്കാരിയായ നില്‍ക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പറഞ്ഞു. എല്ലാവരുടെയും മുന്നില്‍ ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലാണ്. ആരോഗ്യ മന്ത്രി കുറ്റവാളിയായി നില്‍ക്കുകയാണ്. എന്നിട്ട് ഇതിനെയെല്ലാം ന്യായീകരിക്കുകയാണ്. ഇടതുപക്ഷ സഹയാത്രികരായ ഡോക്ടര്‍മാരോട് ചോദിച്ചു നോക്കൂ. അവര്‍ നിങ്ങളോട് സത്യം എന്താണെന്ന് പറഞ്ഞുതരും.

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ചികിത്സയ്ക്ക് പോയതിനെ ഒരു കാരണവശാലും ഞാന്‍ കുറ്റപ്പെടുത്തില്ല. ചികിത്സയ്ക്ക് പോണം. അദ്ദേഹം എല്ലാ അസുഖങ്ങളും മാറി തിരിച്ചു വരണം. ഇന്നലെ അദ്ദേഹത്തെ വിളിച്ചിരുന്നു. പോയി തിരിച്ചു വരട്ടെ എന്നു പറഞ്ഞു. അദ്ദേഹം നേരത്തെ നിശ്ചയിച്ച യാത്രയാണ് ഇപ്പോള്‍ നടത്തുന്നത്. അതില്‍ കുറ്റം പറയാനില്ല -അദ്ദേഹം പറഞ്ഞു.

Continue Reading

crime

‘ഒന്നല്ല, രണ്ടുപേരെ കൊന്നു’; പുതിയ വെളിപ്പെടുത്തലുമായി മുഹമ്മദലി, രണ്ടാം കൊലപാതകം നടന്നത് കോഴിക്കോട് ബീച്ചില്‍

Published

on

മലപ്പുറം: പതിനാലാം വയസില്‍ കൂടരഞ്ഞിയില്‍ ഒരാളെ തോട്ടിലേക്ക് തല്ലിയിട്ട് കൊന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മുഹമ്മദലി മറ്റൊരാളെ കൂടി കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നല്‍കി. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെളളയില്‍ കടപ്പുറത്ത് സുഹൃത്തിനൊപ്പം ചേര്‍ന്ന് ഒരാളെ കൊന്നുവെന്നാണ് വെളിപ്പെടുത്തല്‍. മുഹമ്മദലിയുടെ മൊഴിയനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ ഇക്കാലയളവില്‍ ഒരാള്‍ മരിച്ചതായി നടക്കാവ് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, മകന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങളാവാം മുഹമ്മദലിയുടെ വെളിപ്പെടുത്തലിന് പിന്നിലെന്ന് സഹോദരന്‍ പൗലോസ് പറഞ്ഞു.

മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടികെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് കേസില്‍ അന്വേഷണം തുടങ്ങി. 1986ല്‍ 14ാം വയസ്സില്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതായി കഴിഞ്ഞമാസം 5ന് ആണ് മലപ്പുറം വേങ്ങര സ്റ്റേഷനില്‍ ഹാജരായി മുഹമ്മദലി വെളിപ്പെടുത്തിയത്. ഇതു സ്ഥിരീകരിച്ച തിരുവമ്പാടി പൊലീസ്, കൊല നടന്ന സ്ഥലവും രീതിയുമെല്ലാം കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അന്നത്തെ അതേ മൊഴിയിലാണ് രണ്ടാമതൊരു മരണത്തില്‍കൂടി പങ്കുണ്ടെന്നു മുഹമ്മദലി വെളിപ്പെടുത്തിയത്.

എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണോ ഇത്തരം മൊഴികളെന്ന സംശയവും പൊലീസിനുണ്ട്. പക്ഷേ, മുഹമ്മദലി പറയുന്ന സാഹചര്യങ്ങളും യഥാര്‍ഥ സംഭവങ്ങളും രണ്ടിടത്തും പൊരുത്തപ്പെട്ടു വരുന്നതാണ് പൊലീസിനെ കുഴക്കുന്നത്.

ആന്റണി എന്ന പേരിലറിയപ്പെട്ടിരുന്ന ഇയാള്‍ മതം മാറി മുഹമ്മദലി എന്നപേര് സ്വീകരിക്കുകയായിരുന്നെന്ന് സഹോദരന്‍ പറഞ്ഞു. ചെറുപ്പത്തില്‍ നാടുവിട്ടുപോയ ആന്റണി പതിനഞ്ചാം വയസ്സിലാണ് തിരിച്ചെത്തിയത്. തൊഴിലാളിയുടെ മരണം നടക്കുമ്പോള്‍ നാട്ടിലുണ്ടായിരുന്നില്ല. മകന്‍ മരിച്ചതിന് പിന്നാലെ മുഹമ്മദലി കടുത്ത മാനസിക പ്രയാസത്തിലാണെന്നും സഹോദരന്‍ പറഞ്ഞു. മകന്‍ മരിച്ചതിന് പിന്നാലെയാണ് കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മുഹമ്മദലിയും പൊലീസിനോട് പറഞ്ഞിരുന്നു.

Continue Reading

kerala

അപകട ഭീതിയിൽ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി കെട്ടിടം

കെട്ടിടത്തിന് നാലുവര്‍ഷം മുന്‍പ് ബലക്ഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നു

Published

on

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 വര്‍ഷം മാത്രം പഴക്കമുളള കെട്ടിടം അപകടാവസ്ഥയില്‍. കെട്ടിടത്തിന് നാലുവര്‍ഷം മുന്‍പ് ബലക്ഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ഇതുവരേയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.

അപകടാവസ്ഥയിലുളള കെട്ടിടത്തില്‍ ഇപ്പോഴും കിടത്തി ചികിത്സ തുടരുന്നത് ആശങ്കാജനകമാണ്. അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ജൂലൈ 21-ന് അറ്റകുറ്റപ്പണി നടത്തുന്ന ഏജന്‍സിക്ക് ബ്ലോക്ക് കൈമാറുമെന്നാണ് വിവരം. എന്നാൽ അറ്റകുറ്റപ്പണി സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയിട്ടില്ല.

ശസ്ത്രക്രിയാ വിഭാഗവും ഗൈനക്കോളജി വിഭാഗവും ഉൾപ്പെടെ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം പ്രവർത്തിക്കുന്നത് ബലക്ഷയം റിപ്പോര്‍ട്ട് ചെയ്ത കെട്ടിടത്തിലാണ്.

Continue Reading

Trending