kerala
‘ജനകീയ വിഷയങ്ങള്‍ക്കായി ശബ്ദിച്ച നേതാവ്’; കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെ. സുധാകരന് എംപി
മികച്ച ഭരണകര്‍ത്താവായിരുന്ന കെ. കുട്ടി അഹമ്മദ് കുട്ടി യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും പ്രമുഖ നേതാവായിരുന്നു.

മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി അനുശോചിച്ചു. മികച്ച ഭരണകര്‍ത്താവായിരുന്ന കെ. കുട്ടി അഹമ്മദ് കുട്ടി യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും പ്രമുഖ നേതാവായിരുന്നു.
തൊഴിലാളികളുടേയും പാവപ്പെട്ട ജനങ്ങളുടെയും പ്രായസങ്ങള്‍ക്ക് പരിഹാരം കാണാന്‍ സജീവമായി ഇടപെടുകയും അവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ അക്ഷീണം പ്രയത്നിക്കുകയും ചെയ്തിരുന്ന കുട്ടി അഹമ്മദ് കുട്ടി മികച്ച ജനപ്രതിനിധി കൂടിയായിരുന്നു. നിയമസഭയിലും പുറത്തും അദ്ദേഹം ജനകീയ വിഷയങ്ങള്‍ക്കായി എന്നും ശബ്ദിച്ചു. കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തിലൂടെ യുഡിഎഫിന് നഷ്ടമായത് മികച്ച പാര്ലമെന്റേറിയനെയാണെന്നും കെ. സുധാകരന് പറഞ്ഞു.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദം; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ വടക്കന്‍ ആന്ധ്രാപ്രദേശ്തെക്കന്‍ ഒഡീഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യുനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ വടക്കന്‍ ആന്ധ്രാപ്രദേശ്തെക്കന്‍ ഒഡീഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.
കേരളത്തില്‍ അടുത്ത അഞ്ചുദിവസത്തേക്കാണ് നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മഴക്കൊപ്പം മിന്നലിനും സാധ്യതയുണ്ട്.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
നാളെ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, ആന്ധ്രപ്രദേശ് തീരം, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കുന്നു.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൊങ്കണ്‍, ഗോവ തീരങ്ങള്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
kerala
തകര്‍ന്ന സ്കൂള്‍ കെട്ടിടം നന്നാക്കിയില്ല; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍
മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ആലിപ്പറമ്പ് ഗവണ്മെന്റ് സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ കെട്ടിടം തകര്‍ന്നു വീണത്.

മലപ്പുറം പെരിന്തല്‍മണ്ണയില്‍ തകര്‍ന്ന സ്കൂള്‍ കെട്ടിടം നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍. മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ആലിപ്പറമ്പ് ഗവണ്മെന്റ് സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ കെട്ടിടം തകര്‍ന്നു വീണത്.
കനത്ത കാറ്റിലും മഴയിലും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കെട്ടിടം തകര്‍ന്ന് വീണത്. സംഭവം നടക്കുമ്പോള്‍ സ്കൂളില്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. അന്നുമുതല്‍ കെട്ടിടം പുനര്‍നിര്‍മിക്കാതെ തകര്‍ന്ന നിലയില്‍ തുടരുകയായിരുന്നു.
കുട്ടികള്‍ ഹൈസ്കൂള്‍ കെട്ടിടത്തിലേക്ക് താല്കാലികമായി മാറ്റുകയായിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണം അനന്തമായി നീളുന്നതിനാലാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്താന്‍ കാരണം. എത്രയും വേഗത്തില്‍ കെട്ടിടം നന്നാക്കണം എന്നാണ് കുട്ടികളുടെ ആവശ്യം.
kerala
വിവാഹ അഭ്യര്‍ഥന നിരസിച്ചു; പാലക്കാട് പെണ്‍സുഹൃത്തിനെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ പ്രതി പിടിയില്‍
മേലാര്‍കോട് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്.

പാലക്കാട് നെന്മാറയില് വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ പ്രതി പിടിയില്‍. മേലാര്‍കോട് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്.
കഴിഞ്ഞ നാലുവര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
News2 days ago
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് പ്രതിഷേധക്കാര്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില്‍ ആരംഭിച്ചേക്കും
-
kerala2 days ago
ആഗോള അയ്യപ്പ സംഗമം; സര്‍ക്കാരിന്റെ റോള്‍ എന്ത്? സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി