Connect with us

kerala

എ.ഡി.ജി.പി പിണറായിയുടെ ഇടനിലക്കാരന്‍: കള്ളക്കഥകള്‍ കൊണ്ട് പിടിച്ച് നില്‍ക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ട; കെ.പി.എ മജീദ്‌

കൂത്തുപറമ്പ് പൊലീസ്സ്റ്റേഷൻ പരിധിയിലെ തൊക്കിലങ്ങാടി-നെടുംപൊയിൽ റോഡിൽ അളകാപുരി കള്ള് ഷാപ്പിന് സമീപത്ത് വെച്ചാണ് യു.കെ കുഞ്ഞിരാമൻ മരപ്പലകകൊണ്ട് അടിയേറ്റ് മരിക്കുന്നത്.- അദ്ദേഹം വ്യക്തമാക്കി.

Published

on

ബ്രണ്ണൻ കോളേജും കുഞ്ഞിരാമൻ കഥയും പറഞ്ഞ് അധികനാൾ പിടിച്ചുനിൽക്കാനാവുമെന്ന് പിണറായി വിജയൻ കരുതേണ്ടതില്ലെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എൽ.എ. പഴകിപ്പുളിച്ച നുണക്കഥകൾ ആവർത്തിക്കുകയല്ലാതെ ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി ഇനിയും വാ തുറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി കലാപത്തിൽ പള്ളിക്ക് സംരക്ഷണം നൽകിയത് സി.പി.എമ്മായിരുന്നു എന്ന നുണ നിയമസഭയിൽ പൊളിച്ച് കൈയിൽ കൊടുത്തതാണ്. ഇന്നും മുഖ്യമന്ത്രി അത് ആവർത്തിച്ചു. 1971 ഡിസംബർ 28 മുതൽ 31 വരെയാണ് തലശ്ശേരി കലാപം നടന്നത്. കലാപവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജോസഫ് വിതയത്തിൽ കമ്മിഷൻ വിശദമായി അന്വേഷിച്ചിരുന്നു.

കലാപത്തിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത്. 569 എഫ്.ഐ.ആറുകൾ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലെവിടെയും കുഞ്ഞിരാമൻ കൊല്ലപ്പെട്ട സംഭവമില്ല. അതായത് ആ കൊലപാതകവും കലാപവുമായി ബന്ധമില്ലെന്നർത്ഥം. നിയമസഭയിൽ അക്കാലത്ത് പിണറായി നടത്തിയ പ്രസംഗത്തിലും കുഞ്ഞിരാമനില്ല. കൂത്തുപറമ്പ് പൊലീസ്സ്റ്റേഷൻ പരിധിയിലെ തൊക്കിലങ്ങാടി-നെടുംപൊയിൽ റോഡിൽ അളകാപുരി കള്ള് ഷാപ്പിന് സമീപത്ത് വെച്ചാണ് യു.കെ കുഞ്ഞിരാമൻ മരപ്പലകകൊണ്ട് അടിയേറ്റ് മരിക്കുന്നത്.- അദ്ദേഹം വ്യക്തമാക്കി.

കുറെ കാലമായി സി.പി.എം പ്രചരിപ്പിക്കുന്ന കള്ളക്കഥയാണ് കുഞ്ഞിരാമന്റെ പള്ളി സംരക്ഷണവും രക്തസാക്ഷിത്വവും. ആ കഥയാണ് പിണറായി ആവർത്തിച്ചത്. യഥാർത്ഥ വസ്തുതകൾ ഭീകരമാണ്. ഈ കലാപത്തിൽ 17 മുസ്‌ലിം പള്ളികൾ തകർന്നത് കമ്യൂണിസ്റ്റ് പാർട്ടിക്കാരല്ലാതെ മറ്റാരുമില്ലാത്ത പാർട്ടി ഗ്രാമങ്ങളിലാണ്. ഈ പള്ളികൾ തകർന്നപ്പോൾ ഒരു കുഞ്ഞിരാമനും അവിടെയുണ്ടായിരുന്നില്ല. ഒരു സഖാവും ഈ പള്ളികൾ സംരക്ഷിക്കാനുണ്ടായില്ല എന്ന് മാത്രമല്ല പള്ളികൾ തകർക്കുന്നതിൽ അവരുടെ പങ്കുണ്ടായിരുന്നു എന്ന് കമ്മിഷൻ റിപ്പോർട്ടിൽ കാണാം. എൽ.കെ അദ്വാനി നടത്തിയ രഥയാത്ര പോലെ അന്ന് എ.കെ.ജിയുടെ ഒരു തലശ്ശേരി യാത്രയുണ്ടായിരുന്നു.

അന്ന് അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ കമ്യൂണിസ്റ്റ് പാർട്ടി അണികളിൽ മുസ്‌ലിം വിരുദ്ധ വികാരം ഇളക്കി വിട്ടു എന്ന സത്യം എഴുതിയതും ഇതേ കമ്മിഷനാണ്. സി.പി.ഐയുടെ കണ്ണൂർ ജില്ലാ കൗൺസിൽ സി.പി.എമ്മിന്റെ മുസ്‌ലിം വിരുദ്ധതക്കെതിരെ അന്ന് രംഗത്തെത്തിയിരുന്നു. എം.വി രാഘവന്റെ ആത്മകഥയിലും ഈ വസ്തുത ചൂണ്ടിക്കാട്ടുന്നുണ്ട്. അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിനെതിരെ സി.പി.എമ്മും ജനസംഘവും (ഇന്നത്തെ ബി.ജെ.പി) ഒരേ ഭാഷയിലാണ് അന്ന് സംസാരിച്ചിരുന്നത്. സി.പി.ഐയും എ.ഐ.വൈ.എഫും ഈ ആരോപണങ്ങൾ അന്ന് കമ്മിഷന് മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്.

നുണകളും വീമ്പ് പറച്ചിലും കൊണ്ട് പ്രശ്‌നം തീരില്ല. പിണറായിയുടെ ഇടനിലക്കാരനായിരുന്നു എ.ഡി.ജി.പി എന്നാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ആർ.എസ്.എസ് ബന്ധം പിണറായിക്ക് വേണ്ടിയായിരുന്നു എന്ന് കേരള രാഷ്ട്രീയം വീക്ഷിക്കുന്ന ഏത് കുട്ടിക്കും മനസ്സിലാകും. സി.പി.എമ്മിന്റെ കരുവന്നൂർ ബാങ്ക് കൊള്ള, സ്വർണ്ണക്കടത്ത് തുടങ്ങി ഒട്ടേറെ കുരുക്കുകൾ മുറുകാതെ നിൽക്കുന്നത് ഈ ഊഷ്മള ബന്ധത്തിലൂടെയാണ്. സ്പീക്കർ ഷംസീർ ഉൾപ്പെടെ ആർ.എസ്.എസ്സിനെ ന്യായീകരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയെങ്കിൽ സി.പി.എം പെട്ടുപോയ ഗതികേട് ചെറുതല്ലെന്ന് വ്യക്തമാണെന്നും കെ.പി.എ മജീദ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം

സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് അപേക്ഷ നല്‍കും

Published

on

കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം. സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് തന്നെ അപേക്ഷ നല്‍കും. മാറ്റുന്നതിനുള്ള ചിലവ് സ്‌കൂള്‍ മാനേജ്‌മെന്റ് വഹിക്കും.

മൂന്ന് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് ഇല്ലാത്ത ക്ലാസുകളില്‍ പഠനം ഉണ്ടാകില്ലെന്നും കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

മിഥുന്റെ സംസ്‌കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പത്ത് മണി മുതല്‍ 12 മണി വരെ മൃതദേഹം തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നാട്ടിലെത്തും.

തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ആണ് ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Continue Reading

kerala

കിഴക്കനേല എല്‍പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍

സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.

Published

on

തിരുവനന്തപുരം കിഴക്കനേല എല്‍.പി. സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. ബുധനാഴ്ച നല്‍കിയ ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കഴിച്ച കുട്ടികള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് 36 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചു. സാധാരണ നല്‍കുന്ന മെനുവില്‍ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികള്‍ക്ക് നല്‍കിയതും ഹെല്‍ത്ത് വിഭാഗത്തെ അറിയിച്ചില്ലെന്ന വിമര്‍ശനമുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവിഭാഗം സ്‌കൂളില്‍ പരിശോധന നടത്തി. സ്‌കൂളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending