kerala
മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റിക്കൊന്ന സംഭവം: ‘മദ്യം കുടിയ്ക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചു’; പ്രതി ശ്രീക്കുട്ടി
അജ്മലിന്റെ ട്രാപ്പില്‍ പെട്ടു പോയെതാണെന്ന് പ്രതി ഡോക്ടര്‍ ശ്രീക്കുട്ടി.

മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ പ്രതികളുടെ മൊഴിയുടെ വിശദാശംങ്ങള്‍ പുറത്തുവന്നു. അജ്മലിന്റെ ട്രാപ്പില്‍ പെട്ടു പോയെതാണെന്ന് പ്രതി ഡോക്ടര്‍ ശ്രീക്കുട്ടി പറഞ്ഞു. മദ്യം കുടിയ്ക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചിരുന്നെന്നാണ് ശ്രീകുട്ടി നല്കുന്ന മൊഴി. അജ്മല്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് മദ്യം കുടിച്ചതെന്ന് ശ്രീക്കുട്ടി പറഞ്ഞു.
13 പവന് സ്വര്‍ണ്ണഭരണങ്ങളും 20,000 രൂപയും ശ്രീക്കുട്ടി അജ്മലിന് നല്‍കിയതായാണ് വിവരം. എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയതെന്ന് അജ്മല്‍ പറയുന്നു. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത് മനഃപ്പൂര്‍വ്വം അല്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. വാഹനം മുന്നോട്ട് എടുത്തത് തന്റെ നിര്‍ദ്ദേശപ്രകാരം അല്ലെന്നും ശ്രീക്കുട്ടി നല്കിയ മൊഴിയില്‍ പറയുന്നു.
വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ പറയുന്നത് കേട്ടിരുന്നെന്നും താന്‍ ട്രാപ്പില്‍ പെട്ടുപോയതാണെന്നും ഡോക്ടര്‍ ശ്രീക്കുട്ടി മൊഴി നല്കി. യുവതി വാഹനത്തിന്റെ അടിയില്‍ പെട്ടത് കണ്ടിരുന്നില്ലെന്ന് പ്രതി അജ്മല്‍ പറഞ്ഞു. നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ ഭയം കൊണ്ടാണ് താന്‍ വാഹനം നിര്‍ത്താതെ പോയതെന്നും മൊഴിയില്‍ പറയുന്നു.
kerala
കേന്ദ്ര വിദേശ സര്‍വകലാശാലകളിലെ അവസരങ്ങള്‍; എം.എസ്.എഫ് ഓറിയന്റേഷന്‍ നാളെ
രാജ്യത്തിനകത്തും പുറത്തുമുള്ള, ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുമായി കുട്ടികള്‍ക്ക് സംവദിക്കാം.

കോഴിക്കോട്: വിദേശ സര്‍വകലാശാലകളിലും ഇന്ത്യയിലെ തന്നെ മികച്ച കേന്ദ്ര സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അഡ്മിഷന് പ്രക്രിയ, പഠനാന്തരീക്ഷം, ലഭ്യമായ കോഴ്സുകള്‍, സ്കോളര്‍ഷിപ്പ് സാധ്യതകള്‍ എന്നിവയെ കുറിച്ചുള്ള ഓറിയന്റേഷല്‍ പ്രോഗ്രാം നാളെ (ഞായര്‍) രാവിലെ 9 മണി മുതല്‍ കോഴിക്കോട് ബാഫഖി യൂത്ത് സെന്ററില്‍ വെച്ച് നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള, ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുമായി കുട്ടികള്‍ക്ക് സംവദിക്കാം. എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂറോപ്യന്‍ യൂണിയന് കെഎംസിസി അക്കാദമിക് വിങ്ങുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ കേന്ദ്ര വിദേശ യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ഥികള്‍ പങ്കടുക്കുമെന്ന് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ജനറല്‍ സെക്ര ട്ടറി എസ്.എച്ച് മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ പറഞ്ഞു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയുന്ന പ്രതിനിധികള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം. ഫോ : 9846106011, 7034707814, 6238328477
kerala
കണ്ണൂരില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന് മരിച്ചു
തമിഴ്നാട് സേലം സ്വദേശികളുടെ മകന് ഹാരിത്താണ് മരിച്ചത്.

കണ്ണൂരില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന് മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകന് ഹാരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാര്‍ട്ടേഴ്സിന് മുന്നില്‍ വെച്ച് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കുട്ടിയുടെ മുഖത്തും കണ്ണിനും നായയുടെ കടിയേറ്റിരുന്നു. പിന്നാലെ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വാക്സിന് നല്‍കിയിരുന്നു.
തുടര്‍ച്ചയായി നാല് വാക്സിനുകള്‍ നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കണ്ണൂരില്‍ സ്ഥിരതാമസക്കാരാണ് ഇവര്‍. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹം സേലത്തേക്ക് കൊണ്ടുപോയി.
kerala
കടലാക്രമണമുള്ള കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ല’; മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

എറണാകുളം ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ചെല്ലാനം മല്‍സ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധക്കാര്‍ എത്തി.
അതേസമയം പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്നബാധിത മേഖലകള്‍ സന്ദര്‍ശിക്കാതെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനൊപ്പം വേദി പങ്കിടുന്നതിലും വിമര്‍ശനമുണ്ട്.
പരിപാടി പേരിന് വേണ്ടി മാത്രം നടത്തുന്നതാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
india3 days ago
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്ക്ക് സ്വർണം
-
kerala3 days ago
പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം
-
Video Stories3 days ago
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
-
kerala3 days ago
കനത്ത മഴ; ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ പരാതി നല്കി മുസ്ലിം യൂത്ത് ലീഗ്
-
Video Stories3 days ago
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി