Connect with us

kerala

നടന്‍ സിദ്ദിഖ് കേരളത്തിലുണ്ടെന്ന് സൂചന

വിധി വന്നതിനുശേഷം കൊച്ചിയിലെ ഹോട്ടലില്‍ നിന്നും സിദ്ദിഖ് കടന്നുകളഞ്ഞതായാണ് വിവരം.

Published

on

ലൈംഗികാതിക്രമ കേസില്‍ സിദ്ദിഖിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ നടന്‍ ഒളിവില്‍. വിധി വന്നതിനുശേഷം കൊച്ചിയിലെ ഹോട്ടലില്‍ നിന്നും സിദ്ദിഖ് കടന്നുകളഞ്ഞതായാണ് വിവരം. സ്വന്തം വാഹനം ഉപേക്ഷിച്ച് സുഹൃത്തുക്കളുടെ വാഹനത്തിലായിരുന്നു യാത്ര. ഒളിവില്‍ കഴിയുന്നത് കേരളത്തിലാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ നടന്റെ ആലുവയിലെ വീടിനു സമീപത്തുതന്നെയുണ്ടായിരുന്നു പോലീസ്. ജാമ്യാപേക്ഷ ഒഴിവാക്കുന്ന സാഹചര്യമുണ്ടായാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. ദിലീപ് ഒളിവില്‍ പോകാതിരിക്കാന്‍ അന്ന് പോലീസ് ശ്രദ്ധിച്ചിരുന്നു. എന്നാല്‍ സിദ്ദിഖിന്റെ കാര്യത്തില്‍ ഇത്തരമൊരു ജാഗ്രത പോലീസിനുണ്ടായിട്ടില്ല.

സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അഞ്ചുവര്‍ഷക്കാലം സര്‍ക്കാര്‍ നടപടിസ്വീകരിക്കാത്തത് നിഗൂഢമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2019-ല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടും വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള മൗനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് കോടതി പറഞ്ഞത്.

റിപ്പോര്‍ട്ട് അടച്ചുപൂട്ടിവെച്ചതിന്റെ ശരിതെറ്റുകളും ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികളും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പരിശോധിക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ പറയുന്നില്ലായെന്നാണ് കോടതി പറഞ്ഞത്.

 

kerala

കണ്ണൂരില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു

തമിഴ്നാട് സേലം സ്വദേശികളുടെ മകന്‍ ഹാരിത്താണ് മരിച്ചത്.

Published

on

കണ്ണൂരില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകന്‍ ഹാരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാര്‍ട്ടേഴ്സിന് മുന്നില്‍ വെച്ച് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കുട്ടിയുടെ മുഖത്തും കണ്ണിനും നായയുടെ കടിയേറ്റിരുന്നു. പിന്നാലെ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വാക്സിന്‍ നല്‍കിയിരുന്നു.

തുടര്‍ച്ചയായി നാല് വാക്സിനുകള്‍ നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കണ്ണൂരില്‍ സ്ഥിരതാമസക്കാരാണ് ഇവര്‍. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം സേലത്തേക്ക് കൊണ്ടുപോയി.

Continue Reading

kerala

കടലാക്രമണമുള്ള കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ല’; മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Published

on

എറണാകുളം ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ചെല്ലാനം മല്‍സ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധക്കാര്‍ എത്തി.

അതേസമയം പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്നബാധിത മേഖലകള്‍ സന്ദര്‍ശിക്കാതെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനൊപ്പം വേദി പങ്കിടുന്നതിലും വിമര്‍ശനമുണ്ട്.

പരിപാടി പേരിന് വേണ്ടി മാത്രം നടത്തുന്നതാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Continue Reading

kerala

രോഗം വന്നിട്ടും കുഞ്ഞിനെ ചികിത്സിച്ചില്ല; ഒരു വയസുകാരന്റെ മരണത്തില്‍ അന്വേഷണം

അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്.

Published

on

മലപ്പുറം കാടാമ്പുഴയില്‍ രോഗം വന്നിട്ടും ചികിത്സ നല്‍കാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം. അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. കുഞ്ഞിന്റെ അമ്മ മോഡേണ്‍ മെഡിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്.

കുഞ്ഞിന് കൃത്യമായ ചികിത്സ നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ലെന്നാണ് പരാതി. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടായിട്ടും മാതാപിതാക്കള്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം ഉയരുന്നത്.

Continue Reading

Trending