kerala
‘ബി.ജെ.പിയെ ജയിപ്പിക്കാൻ പൂരം കലക്കിയത് പിണറായിയുടെ അറിവോടെ, ആംബുലൻസിൽ സ്ഥാനാര്‍ഥിയെ എഴുന്നള്ളിച്ചു’: വി.ഡി സതീശന്‍
പൂരം കലക്കിയതിനെതിരെ തേക്കിൻകാട് മൈതാനിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു സതീശൻ.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജയിപ്പിക്കാനായി പിണറായി വിജയന്റെ നിര്‍ദേശാനുസരണമാണ് പൂരം കലക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രിമാരോട് സ്ഥലത്ത് പോകണ്ടെന്ന് പറഞ്ഞ അതേ പൊലീസ്, സേവാ ഭാരതിയുടെ ആംബുലന്‍സില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ എഴുന്നള്ളിച്ചെന്നും ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഈ എസ്‌കോര്‍ട്ട് നല്‍കിയെന്നും സതീശന്‍ പറഞ്ഞു. പൂരം കലക്കിയതിനെതിരെ തേക്കിൻകാട് മൈതാനിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു സതീശൻ.
രാത്രി ഒമ്പത് മണിക്ക് പ്രധാനപ്പെട്ട പ്രവേവേശന വഴികള്‍ എല്ലാം അടയ്ക്കുകയാണ്. പൂരം കാണാന്‍ വന്ന പൂരപ്രേമികളെ എത്ര സ്ഥലത്ത് പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു. ദേവസ്വം ഭാരവാഹികളെ ഉള്‍പ്പെടെയുള്ള ആളുകളെ പൊലീസ് തള്ളിനീക്കി. ആളുകളെ പ്രകോപിപ്പിക്കാന്‍ പച്ചത്തെറിയാണ് പറഞ്ഞത്. ആനയ്ക്ക് പട്ടകൊടുക്കാന്‍ പോലും പൊലീസ് സമ്മതിച്ചില്ല. ഇത് പൂരം കലക്കാനുള്ള പ്ലാനിന്റെ ഭാഗമായിരുന്നെന്നും സതീശന്‍ പറഞ്ഞു.
രണ്ട് മന്ത്രിമാര്‍ ഈ സ്ഥലത്തെത്താനുള്ള ശ്രമം നടത്തിയപ്പോള്‍ പൊലീസ് പോകേണ്ടെന്ന് പറഞ്ഞു. സ്ഥാനാര്‍ഥികളായ കെ. മുരളീധരനും വി.എസ് സുനില്‍കുമാറും വൈകുന്നേരംവരെയുണ്ടായിരുന്നു. അപ്പോഴൊന്നും മറ്റേ സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. പതിനൊന്നുമണി കഴിഞ്ഞപ്പോള്‍ മന്ത്രിമാരോട് സ്ഥലത്ത് പോകണ്ടെന്ന് പറഞ്ഞ അതേ പൊലീസ് സേവാ ഭാരതിയുടെ ആംബുലന്‍സില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയെ എഴുന്നള്ളിക്കുകയാണ്. മുമ്പില്‍ പൈലറ്റ്, പിറകില്‍ എസ്‌കോര്‍ട്ട്. ബി.ജെ.പി സ്ഥാനാര്‍ഥിക്കുവേണ്ടി മാത്രമല്ല കേരളത്തിലെ പ്രമുഖനായ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഈ എസ്‌കോര്‍ട്ട് പൊലീസ് നല്‍കിയെന്നും സതീശന്‍ പറഞ്ഞു.
അജിത് കുമാര്‍ അങ്കിളിനെ വിളിച്ച് പറഞ്ഞുകാണുമല്ലോ. നമ്മുടെ പ്ലാന്‍ അനുസരിച്ച് കൃത്യമായി പോകുന്നുണ്ടെന്ന്. അതുകൊണ്ടല്ലേ തൃശൂരിലേക്ക് വിളിക്കാതിരുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിയാതിരിക്കുമോ? അറിഞ്ഞാല്‍ ഇടപെടാതിരിക്കുമോ? പിണറായി വിജയന്റെ നിര്‍ദേശാനുസരണമാണ് പൂരം കലക്കിയത്. ബി.ജെ.പിയെ ജയിപ്പിക്കാന്‍. പൂരം കലങ്ങിക്കഴിയുമ്പോള്‍ അതിനെതിരായി ഒരു ഹൈന്ദവ വികാരമുണ്ടാകും. ഇത് ബി.ജെ.പി നേതാക്കള്‍ക്കറിയാമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
kerala
11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം തടവ്; 10.75 ലക്ഷം പിഴയും
അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.
മലപ്പുറം: 11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം ഒരു മാസം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചതായി മഞ്ചേരി സ്‌പെഷല്‍ പോക്സോ കോടതി അറിയിച്ചു. അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.
2022 ലും 2023 ലും മൂന്ന് തവണയാണ് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മകളുടെ മുന്നില്‍ വെച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന 10.75 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടയ്ക്കാനാകാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
അതിജീവിതയ്ക്ക് സര്‍ക്കാരിന്റെ വിക്ടിം കമ്പനസേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

അലന്റെ കൊലപാതകം: പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി
വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്.
തിരുവനന്തപുരത്ത് 18 വയസ്സുകാരന്‍ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ 17 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്. അലനെ കുത്തിക്കൊന്ന പ്രധാന പ്രതിയെ ഇതുവരെ പൊലീസ് പിടികൂടാനായിട്ടില്ല.
ഫുട്ബോള്‍ മത്സരത്തിനിടെ രാജാജി നഗരത്തിലെ വിദ്യാര്‍ത്ഥിയുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് തുടര്‍സംഭവങ്ങള്‍ക്ക് വഴിവച്ചത്. സംഭവം സഹോദരനായ 17കാരനോട് വിദ്യാര്‍ത്ഥി വിവരിച്ചുവെന്നും, പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം നടന്നുവെന്നും പൊലീസ് അറിയിക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനിടെ അലനെ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുത്തേറ്റ് വീഴാനായത്. ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നും ഇതില്‍ രണ്ടുപേരെയാണ് ഇതുവരെ പൊലീസ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. മുഖ്യ പ്രതിയെ തേടി അന്വേഷണസംഘം തിരച്ചില്‍ തുടരുകയാണ്.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala15 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala14 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala18 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala12 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala16 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം