News
കരുത്തുറ്റ മിസൈലുകള്‍ വര്‍ഷിച്ച് ഇറാന്; നടുങ്ങി ഇസ്രാഈല്‍ നഗരങ്ങള്‍
ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകള്‍ ബങ്കറുകളുടെ സുരക്ഷയില്‍ കഴിച്ചുകൂട്ടി.

ഇറാന് അയച്ച ഇരുനൂറിേലറെ ബാലിസ്റ്റിക് മിസൈലുകളുടെ തീമഴയില്‍ തെല്‍ അവീവ് ഉള്‍പ്പെടെ മുഴുവന്‍ ഇസ്രാഈല്‍ നഗരങ്ങളും അക്ഷരാര്‍ഥത്തില്‍ നടുങ്ങിയ രാവാണ് കടന്നുപോയത്. മുഴുവന്‍ ജനങ്ങളോടും ബങ്കറുകളിലേക്ക് മാറാനായിരുന്നു നിര്‍ദേശം. ബെന്‍ ഗുരിയോണ്‍ ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തി. വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടു. റെയില്‍ ഗതാഗതവും നിര്‍ത്തി.
ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകള്‍ ബങ്കറുകളുടെ സുരക്ഷയില്‍ കഴിച്ചുകൂട്ടി. ഇറാന് തിരിച്ചടിക്കില്ലെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെ ഇനിയെന്ത് എന്ന വിഭ്രാന്തിയിലാണ് നെതന്യാഹുവും സൈനിക നേതൃത്വവും. മിസൈലുകള്‍ പലതും ലക്ഷ്യം കണ്ടതായി ഇറാന് അവകാശപ്പെട്ടു.
എന്നാല്‍, മിസൈല്‍ ആക്രമണം പരാജയമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹുവും പറയുന്നു. ഇറാഖിലും ജോര്‍ദാനിലും യു.എസ് സെന്‍ട്രല്‍ കമാന്റ് ഇടപെടല്‍ മൂലം നിരവധി ഇറാന് മിസൈലുകള്‍ പ്രതിരോധിച്ചതായി പെന്റഗണ്‍ അറിയിച്ചു. അതേ സമയം സൈനിക കേന്ദ്രങ്ങളില്‍ പതിച്ച മിസൈലുകള്‍ വ്യാപക നാശനഷ്ടങ്ങളും ആളപായവും സൃഷ്ടിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതേക്കുറിച്ച് ഇസ്രാഈല്‍ മൗനം പാലിക്കുകയാണ്.
ഹിസ്ബുല്ല നേതാവ് ഹസന് നസ്റുല്ലയുടെയും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെയും വധത്തിനുള്ള നിയമാനുസൃത തിരിച്ചടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന് ഇറാന് വ്യക്തമാക്കി. പ്രതികാരത്തിനു തുനിഞ്ഞാല്‍ ഇസ്രാാഈലിനെതിരെ ഏതറ്റം വരെ പോകാനും സജ്ജമെന്ന് ഇറാന് പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്കി.
ഇസ്രാഈലിനെ ഏതെങ്കിലും രാജ്യം പിന്തുണച്ചാല്‍ മേഖലയില്‍ അവരുടെ ആസ്ഥാനങ്ങള്‍ക്കും താല്പര്യങ്ങള്ക്കുമെതിരെ മാരക തിരിച്ചടി ഉറപ്പാണെന്നും ഇറാന് സൈനിക മേധാവി താക്കീത് നല്‍കുന്നുണ്ട്. ബെയ്റൂത്തിലും വെസ്റ്റ് ബാങ്കിലും ഇറാനെ പിന്തുണച്ച് പ്രകടനം നടന്നു. തെഹ്റാനില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി തിരിച്ചടി ആഘോഷമാക്കി.
അതേസമയം, ഉചിത സമയത്തും സ്ഥലത്തും തിരിച്ചടി നല്‍കുമെന്ന് ഇസ്രാഈല്‍ സൈനിക നേതൃത്വം അറിയിച്ചു. മേഖലായുദ്ധ സാധ്യത വര്‍ധിച്ചതാടെ ഇറാഖ്, ജോര്‍ദാന്‍, ഇസ്രാഈല്‍, ലബനാന്, ഇറാന് എന്നീ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ പലതും നിര്‍ത്തിവെച്ചു. ബുധനാഴ്ച രാവിലെ പത്തു വരെ തെഹ്റാന് വിമാനത്താവളം അടച്ചിടും. ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഉറപ്പു നല്കി. സംഘര്‍ഷം വ്യാപിച്ചതോടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യു.എന്‍ രക്ഷാസമിതി ഇന്ന് യോഗം ചേരും.
അതിനിടെ ബെയ്റൂത്ത് ഉള്‍പ്പെടെ ലബനാനില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രാഈല്‍. ഇസ്രാഈല്‍ കരസേന ഇതുവരെ ലബനാന് അതിര്‍ത്തി കടന്നിട്ടില്ലെന്നും എത്തിയാല്‍ നേരിട്ടുള്ള പോരാട്ടത്തിന് ഒരുക്കമാണെന്നും ഹിസ്ബുല്ല ആവര്‍ത്തിച്ചു. ഇസ്രാഈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നൂറുകണക്കിന് റോക്കറ്റുകളാണ് ഹിസ്ബുല്ല വര്‍ഷിച്ചത്.
kerala
നിപ; ഐസൊലേഷനിലുള്ള മൂന്ന് പേരുടെ കൂടി സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്
പാലക്കാട് മെഡിക്കല്‍ കോളജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി.

സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു. പാലക്കാട് മെഡിക്കല്‍ കോളജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്.
നിപ ബാധിച്ച 38 കാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി. മലപ്പുറം, പാലക്കാട് ജില്ലകളിലായി 461 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 27 പേര് ഹൈറിസ്ക് വിഭാഗത്തിലാണ്. പാലക്കാടും മലപ്പുറത്തും കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണം തുടരും.
പാലക്കാട് ജില്ലയില്‍ മാത്രം മുവായിരത്തോളം വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തി. ഭോപ്പാലിലേക്കയച്ച വവ്വാലുകളുടെ വിസര്‍ജ്യ സാമ്പിളുകളുടെ ഫലം ഉടന്‍ ലഭിച്ചേക്കും.
kerala
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് തുടരും; സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍
വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്ത കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെ തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍.

വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്ത കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെ തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍. ഇതിനായുള്ള നടപടി ക്രമങ്ങള്‍ രാജ്ഭവന് ആരംഭിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കുമ്പോള്‍ ഫലത്തില്‍ രജിസ്ട്രാറുടെ സസ്പെന്ഷന് തുടരും. ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്യാനും ഗവര്‍ണര്‍ തീരുമാനിച്ചിട്ടുണ്ട്.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജോയിന്റ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം വൈസ് ചാന്‍സലറെ അറിയിക്കും. വിസിയാണ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുക. നിലവില്‍ സിസ തോമസിനാണ് വിസിയുടെ ചുമതല. യോഗം കഴിഞ്ഞ് സിസ തോമസ് പുറത്ത് പോയതിന് ശേഷവും സിന്‍ഡിക്കേറ്റ് യോഗം തുടര്‍ന്നതിലാണ് നടപടി.
സംഭവത്തില്‍ ഹരികുമാറിനെ സിസ തോമസ് ജോയിന്റ് രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അതേസമയം സിന്‍ഡിക്കേറ്റിനെ പിരിച്ചു വിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് ഗവര്‍ണറുടെ അഭിപ്രായം. അതേസമയം കോടതിയലക്ഷ്യ നടപടി നേടുന്ന സിന്‍ഡിക്കേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ആര് രാജേഷിനെ സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന.
രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്ഷന് നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ നിന്ന് താത്കാലിക വി സി സിസ തോമസ് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് മറ്റൊരു മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്ഷന് പിന്‍വലിച്ചതായി അറിയിച്ചിരുന്നു. പിന്നാലെ രജിസ്ട്രാര്‍ വീണ്ടും ചുമതലയേല്‍ക്കുകയായിരുന്നു.
kerala
കണ്സഷന് വര്‍ധന; വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളു: മന്ത്രി കെ ബി ഗണേഷ് കുമാര്‍
വിദ്യാര്‍ത്ഥികളുടെ കണ്‍സഷനടക്കം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷനടക്കം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്സഷന് വര്‍ധിപ്പിക്കുന്ന കാര്യം വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും ഇത് സര്‍ക്കാര്‍ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
കണ്സഷന് വര്‍ദ്ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചെന്നും ഇത് പരിശോധിക്കുംമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകളെ ചര്‍ച്ചക്ക് വിളിക്കും. സ്പീഡ് ഗവര്‍ണര്‍ ഒഴിവാക്കണമെന്നും ജിപിഎസ് ഒഴിവാക്കണമെന്നും ഇഷ്ടാനുസരണം പെര്‍മിറ്റ് നല്‍കണമെന്നും ബസ് ഉടമകള്‍ ആവശ്യമുയര്‍ത്തുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമല്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധന, പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത് പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു.
-
kerala3 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala3 days ago
ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
GULF3 days ago
പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
-
Cricket3 days ago
കേരള ക്രിക്കറ്റ് ലീഗ്: 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്