Connect with us

News

ഗസ്സയിൽ ഇസ്രാഈൽ വ്യോമാക്രമണം

ഗസ്സ മുനമ്പിന്റെ തെക്കൻ, വടക്കുപടിഞ്ഞാറൻ, മധ്യ ഭാഗങ്ങളിലാണ് ഇസ്രാഈൽ പോർവിമാനങ്ങൾ മിസൈലാക്രമണം നടത്തിയത്.

Published

on

ഗസ്സ: ഫലസ്തീനിലെ ഗസ്സയിൽ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആറ് വയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ആശുപത്രിയടക്കം നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു. ഗസ്സ മുനമ്പിന്റെ തെക്കൻ, വടക്കുപടിഞ്ഞാറൻ, മധ്യ ഭാഗങ്ങളിലാണ് ഇസ്രാഈൽ പോർവിമാനങ്ങൾ മിസൈലാക്രമണം നടത്തിയത്. കൃഷിയിടത്തിലും മിസൈലുകൾ പതിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള ആശുപത്രിയും ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രവും കേടുപാട് പറ്റിയ കെട്ടിടങ്ങളും കൂട്ടത്തിൽ പെടും. ചില വീടുകളുടെ ജനലുകൾ തകർന്നു. വെള്ളിയാഴ്ച രാത്രി ഗസ്സയിൽനിന്നുണ്ടായ റോക്കറ്റാക്രമണത്തിന് മറുപടിയായാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രാഈൽ സേന പറയുന്നു. റോക്കാറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ഫലസ്തീനികൾ സംഘടനകൾ ആരും ഏറ്റെടുത്തിട്ടില്ല. 2007 മുതൽ ഉപരോധത്തിൽ വീർപ്പുമുട്ടുന്ന ഗസ്സക്കുനേരെ ഇസ്രാഈൽ ഇടക്കിടെ വൻ ആക്രമണങ്ങൾ നടത്താറുണ്ട്. സെപ്തംബർ അവസാനം ഒപ്പുവെച്ച വെടിനിർത്തൽ കരാർ ഇസ്രാഈൽ പാലിക്കുന്നില്ലെന്ന് ഹമാസ് ആരോപിക്കുന്നു. 2008ന് ശേഷം ഗസ്സക്കുനേരെ ഇസ്രാഈൽ മൂന്ന് വൻ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇവയിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

india

ടി.ആര്‍.എസ് ഇനി ബി.ആര്‍.എസ്; പുതിയ ദേശീയ പാര്‍ട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ റാവു

ഇതോടെ തെലങ്കാന രാഷ്ട്രസമിതി പാര്‍ട്ടി ഇനി മുതല്‍ ഭാരത് രാഷ്ട്ര സമിതി എന്ന പേരില്‍ അറിയപ്പെടും.

Published

on

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനമറിയിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ഇതോടെ തെലങ്കാന രാഷ്ട്രസമിതി പാര്‍ട്ടി ഇനി മുതല്‍ ഭാരത് രാഷ്ട്ര സമിതി എന്ന പേരില്‍ അറിയപ്പെടും.

ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ നടന്ന പാര്‍ട്ടി യോഗത്തിന് പിന്നാലെയാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. ഇന്ന് ഉച്ച 1.19ഓടെയായിരുന്നു പ്രഖ്യാപനം. ചിഹ്നമായി കാറും പിങ്ക് നിറവും പാര്‍ട്ടി നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെ.സി.ആര്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കുന്നത്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദല്‍ എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തില്‍ ശക്തിയുറപ്പിക്കുകയെന്നതാണ് പുതിയ പാര്‍ട്ടിയിലൂടെ ചന്ദ്ര ശേഖര്‍ റാവുവിന്റെ ലക്ഷ്യം. നേരത്തെ പുതിയ ദേശീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് ചന്ദ്രശേഖര്‍ റാവു പ്രഖ്യാപനം നടത്തിയിരുന്നു.

Continue Reading

kerala

സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സദസ്സ് റദ്ദാക്കി; സംഘര്‍ഷ സാധ്യതയെന്ന് പൊലീസ് റിപ്പോര്‍ട്ട്

ഇന്ന് വൈകിട്ട് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്.

Published

on

കോഴിക്കോട്ട് ഇന്ന് സംഘടിപ്പിക്കാനിരുന്ന സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സദസ്സ് റദ്ദാക്കി. പരിപാടിക്കെതിരെ ബിജെപി പൊലീസ് മേധാവിക്ക് പരാതി നല്‍കിയ സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിപാടി റദ്ദാക്കിയത്.

ഇന്ന് വൈകിട്ട് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്. മുസ്‌ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളാണ് പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.

Continue Reading

india

മുംബൈയില്‍ അപകടസ്ഥലത്തേക്ക് കാര്‍ ഇടിച്ചുകയറി; 5 പേര്‍ മരിച്ചു

അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.

Published

on

മുംബൈയിലെ ബാന്ദ്രവര്‍ളി സീ ലിങ്ക് റോഡിലുണ്ടായ വാഹനങ്ങളുടെ കൂട്ടയിടിയില്‍ അഞ്ച് പേര്‍ മരണപ്പെട്ടു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് അപകടം നടന്നത്.

നിമിഷങ്ങള്‍ക്ക് മുമ്പുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സ് എത്തിയതായിരുന്നു. ഇതിനിടയിലേക്ക് കാര്‍ ഇടിച്ച്  കയറിയാണ് അപകടമുണ്ടായത്. അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.

ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് ഉള്‍പ്പടെ 5 വാഹനങ്ങളാണ് തകര്‍ന്നത്. ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

Continue Reading

Trending