Connect with us

kerala

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു

കെ.പി.സി.സി. എക്സിക്യൂട്ടിവ് അം​ഗമാണ്. 

Published

on

കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു. പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.പി.സി.സി. എക്സിക്യൂട്ടിവ് അം​ഗമാണ്.

കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്നു ലാൽ വർഗീസ് കൽപകവാടി. 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

2016-ൽ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററായി. 2021-ൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായിരുന്നു.

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വർ​ഗീസ് വൈദ്യൻ്റെ മകനാണ് ലാൽ വർഗീസ് കൽപകവാടി. ഇന്ദിരാഗാസിയോടും കെ. കരുണാകരനോടുമുള്ള ആരാധനയാണ് അദ്ദേഹത്തെ കോൺഗ്രസുകാരനാക്കുന്നത്. കർഷകരോടും കാർഷിക വൃത്തിയോടുമുള്ള താത്പര്യത്താൽ പാർട്ടിയുടെ മറ്റ് തലങ്ങളിലേക്ക് മാറാതെ കർഷക കോൺഗ്രസിൽ തന്നെ കഴിഞ്ഞ 45 വർഷമായി പ്രവർത്തിച്ചുവരികയായിരുന്നു.

kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി

കുന്നംകുളം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടി.

Published

on

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി. കുന്നംകുളം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടി.

2023 ഏപ്രില്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ മര്‍ദിച്ചതിലാണ് കേസ്.

Continue Reading

kerala

പണിമുടക്കിനിടെ ഗുരുവായൂരില്‍ കടകള്‍ അടിച്ചു തകര്‍ത്തു; അഞ്ചുപേര്‍ പിടിയില്‍

സുരേഷ് ബാബു, അനീഷ്, പ്രസാദ്, മുഹമ്മദ് നിസാര്‍, രഘു എന്നിവരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Published

on

കഴിഞ്ഞ ദിവസം പണിമുടക്കിനിടെ ഗുരുവായൂരില്‍ കടകള്‍ അടിച്ചു തകര്‍ത്ത കേസില്‍ അഞ്ചുപേര്‍ പിടിയില്‍. സുരേഷ് ബാബു, അനീഷ്, പ്രസാദ്, മുഹമ്മദ് നിസാര്‍, രഘു എന്നിവരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പടിഞ്ഞാറേ നടയിലെ ഹോട്ടല്‍ സൗപര്‍ണികയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തിരുന്നു. പല കടകളും സമരാനുകൂലികള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തിരുന്നു.

Continue Reading

kerala

പണിമുടക്കില്‍ പങ്കെടുത്തില്ല; തപാല്‍ ജീവനക്കാരനെ മര്‍ദിച്ച ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സംഭവത്തില്‍ സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍ തുടങ്ങിയവരെ കേസില്‍ പ്രതിചേര്‍ത്തു

Published

on

ഇടുക്കിയില്‍ പണിമുടക്കില്‍ പങ്കെടുക്കാത്തതിന് തപാല്‍ ജീവനക്കാരനെ മര്‍ദിച്ച ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പരാതി. പീരുമേട് പോസ്റ്റ് ഓഫീസിലെ ജീവനക്കാരനായ ഗിന്നസ് മാടസ്വാമിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍ തുടങ്ങിയവരെ കേസില്‍ പ്രതിചേര്‍ത്തു.

പോസ്‌റ്റോഫീസ് തുറന്നു പ്രവര്‍ത്തിക്കാനിരിക്കുമ്പോഴാണ് സമരാനുകൂലികള്‍ വന്ന് പോസ്‌റ്റോഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടുന്നത്. പോസ്‌റ്റോഫീസ് അടച്ച് മടങ്ങിപോകാനിരുന്നപ്പോള്‍ മര്‍ദിച്ചുവെന്നാണ് ഗിന്നസ് മാടസ്വാമിയുടെ പരാതി.

Continue Reading

Trending