Connect with us

kerala

മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി

മുൻ​ഗണനാ റേഷൻ കാർഡുകളുള്ള 16ശതമാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർ‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിം​ഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. നവംബര്‍ അഞ്ച് വരെ സമയപരിധി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനിൽ അറിയിച്ചു. മുൻ​ഗണനാ റേഷൻ കാർഡുകളുള്ള 16ശതമാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർ‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്. കിടപ്പ് രോഗികള്‍ക്കും കുട്ടികള്‍ക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ഒരുക്കും.

മസ്റ്ററിംഗ് സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. അതാണിപ്പോൾ വീണ്ടും നവംബര്‍ അഞ്ചുവരെ നീട്ടിയത്. ആര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിംഗ് പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജിആര്‍ അനിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ പിങ്ക് വിഭാഗത്തില്‍പെട്ട 83.67% പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയെന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.
സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാരുടെ ഇ-കെവൈസി അപ്‌ഡേഷന്‍ തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ സെപ്റ്റംബര്‍ 18-ന് തുടങ്ങി ഒക്ടോബര്‍ 8-ന് അവസാനിക്കുന്ന വിധത്തിലാണ് മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്ററിങ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 80% കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് മാത്രമാണ് അന്ന് പൂര്‍ത്തിയായത്. ഇതോടെ ഒക്ടോബര്‍ 25 വരെ നീട്ടി. ഇതിനുശേഷവും 16% പേര്‍ അവശേഷിച്ചു. ഇതോടെയാണ് വീണ്ടും നവംബര്‍ അഞ്ച് വരെ നീട്ടിയത്.

കേന്ദ്രം സംസ്ഥാനത്തിനു നൽകിയ നിർദേശ പ്രകാരം ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കണം. ഇത് ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദ സഞ്ചാരികളെ സുരക്ഷിതമായി കരയില്‍ ഇറക്കി.

Published

on

ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ടിന് തീപിടിച്ച് അപകടം. പുന്നമട സ്റ്റാര്‍ട്ടിങ്ങ് പോയന്റിന് സമീപം ഓള്‍ സീസണ്‍ എന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദ സഞ്ചാരികളെ സുരക്ഷിതമായി കരയില്‍ ഇറക്കി. ഇന്നുച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭംവം.

അവധി ദിവസമായതുകൊണ്ട് നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിയത്. ബോട്ടിലുണ്ടായിരുന്നവരെ മെഡിക്കല്‍ കോളജില്‍ എത്തിച്ച് പരിശോധന നടത്തി.

Continue Reading

kerala

മസ്തിഷ്‌ക ജ്വരം ബാധിച്ചത് അയല്‍ വീട്ടിലെ സ്‌പെറ്റിക് ടാങ്ക് മാലിന്യം മൂലം; വൃന്ദയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

Published

on

തിരുവനന്തപുരം പാറശാലയില്‍ പെണ്‍കുട്ടി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതില്‍ അയല്‍വാസിക്കെതിരെ ആരോപണവുമായി കുടുംബം. രോഗം വരാന്‍ കാരണം അടുത്ത വീട്ടിലെ സ്‌പെറ്റിക് ടാങ്കിലെ മാലിന്യമാണെന്ന് കുടുംബം ആരോപിച്ചു.ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

2023ല്‍ തന്നെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ വെള്ളത്തിന് രുചി വ്യത്യാസം തോന്നിയപ്പോള്‍ കൊണ്ടുപോയി പരിശോധിച്ചിരുന്നു. ഇതിലാണ് വൃന്ദയുടെ വീട്ടിലെ വെള്ളത്തില്‍ കോളിഫാം, ഇ കോളി ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തിയത്. പിന്നാലെ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി മൂടണമെന്ന് കലക്ടര്‍ പഞ്ചായത്തിന് നോട്ടീസ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വൃന്ദയുടെ അമ്മ സുകുമാരി പറഞ്ഞു .

പഞ്ചായത്തില്‍ നിന്നും ഹെല്‍ത്തില്‍ നിന്നും വന്ന് നോക്കിയതിന് ശേഷം വെള്ളം കുടിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. തലവേദനയും പനിയും അനുഭവപ്പെട്ട് ചികിത്സയിലിരിക്കെയാണ് മഷ്തിഷ്‌ക ജ്വരമാണെന്ന് തിരിച്ചറിയുന്നത്. ചികിത്സയിലിരിക്കെ വൃന്ദ മരിക്കുകയും ചെയ്തു. സംഭവത്തില്‍ വൃന്ദയുടെ കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

പാലത്തായി പോക്‌സോ കേസ്; പ്രതി പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

Published

on

പാലത്തായി പോക്‌സോ കേസ് പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.

 

Continue Reading

Trending