Connect with us

film

തമാശയുടെയും അടിപിടിയുടെയും ‘പരാക്രമം’ ; ടീസര്‍ പുറത്തിറങ്ങി

ചിത്രം നവംബര്‍ 22ന് തീയേറ്ററുകളില്‍ എത്തും.

Published

on

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടനാണ് ദേവ് മോഹന്റെ പുതിയ സിനിമയാണ് ‘പരാക്രമം’. അര്‍ജ്ജുന്‍ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. യുവ പ്രേക്ഷകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരുക്കിയ ഒരു എന്റെര്‍റ്റൈനെര്‍ തന്നെയാകും ‘പരാക്രമം’ എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ചിത്രം നവംബര്‍ 22ന് തീയേറ്ററുകളില്‍ എത്തും.

‘വാഴ’ ഫെയിം സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, അമിത് മോഹന്‍ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. രഞ്ജി പണിക്കര്‍, സംഗീത മാധവന്‍, സോണ ഒലിക്കല്‍, ജിയോ ബേബി,സച്ചിന്‍ ലാല്‍ ഡി, കിരണ്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മില്ലേന്നിയല്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം. ഹാരിസ് ദേശം എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആണ്. സാലു കെ തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരണ്‍ ദാസാണ്. റിന്നി ദിവാകര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സംഗീത സംവിധാനം- അനൂപ് നിരിച്ചന്‍, ഗാനരചന- സുഹൈല്‍ എം കോയ,രഞ്ജിത്ത് ആര്‍ നായര്‍. സംഘടനം- ഫീനിക്സ് പ്രഭു, പി സി സ്റ്റണ്ട്‌സ്, അഷ്റഫ് ഗുരുക്കള്‍.

പ്രൊഡക്ഷന്‍ ഡിസൈനര്‍ – ദിലീപ് നാഥ്, മേക്കപ്പ് – മുഹമ്മദ് അനീസ്, കോസ്റ്റ്യൂം – ഇര്‍ഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈന്‍ – സിങ്ക് സിനിമ, ഓഡിയോഗ്രാഫി – രാജകൃഷ്ണന്‍ എം ആര്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് – വിപിന്‍ കുമാര്‍, പ്രൊമോഷന്‍സ്- ടെന്‍ ജി മീഡിയ, പബ്ലിസിറ്റി സ്റ്റില്‍സ് – ഷഹീന്‍ താഹ, ഡിസൈനര്‍ – യെല്ലോ ടൂത്ത്സ്, പി ആര്‍ ഒ – എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ചുരുളി വിവാദം; ജോജു ജോര്‍ജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ലിജോ ജോസ്

ചുരുളി സിനിമയുടെ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

Published

on

ചുരുളി സിനിമയുടെ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. സിനിമയില്‍ ജോജുവിന് നല്‍കിയ പ്രതിഫല കണക്കുമായി ബന്ധപ്പെട്ട പോസ്റ്റാണ് പിന്‍വലിച്ചത്. ലിജോയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ ജോജു രംഗത്തെത്തിയിരുന്നു. സിനിമയില്‍ താന്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് പുറത്ത് വിടണമെന്ന് ജോജു അവശ്യപ്പെട്ടതിന് പിന്നാലെ ലിജോ ഫേസ്ബുക്ക് പോസ്റ്റ് ഒഴിവാക്കുകയായിരുന്നു.

അഞ്ച് ലക്ഷത്തിലേറെ രൂപ ജോജു ജോര്‍ജിന് നല്‍കിയതിന്റെ രേഖകള്‍ ലിജോ പുറത്തുവിട്ടിരുന്നു. സിനിമയിലെ ഭാഷയെക്കുറിച്ച് ജോജുവിന് നല്ല ബോധ്യമുണ്ടായിരുന്നെന്നും ലിജോ പോസ്റ്റില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ചിത്രം ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ കുറിച്ചിരുന്നു.

അതേസമയം അവസരമുണ്ടായാല്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നും ലിജോ വ്യക്തമാക്കിയിരുന്നു.

സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് താന്‍ ഈ സിനിമയില്‍ അഭിനയിച്ചതെന്ന് ജോജു ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ലിജോ പുറത്തുവിട്ട തുണ്ട് കടലാസല്ല, യഥാര്‍ഥ എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടിരുന്നു. ഈ സിനിമയിലെ അസഭ്യ പരാമര്‍ശങ്ങള്‍ തന്റെ കുടുംബത്തിന് അടക്കം ഏറെ വേദനയുണ്ടാക്കിയെന്നും ഈ സിനിമയില്‍ അഭിനയിക്കരുതായിരുന്നുവെന്ന് മകള്‍ പറഞ്ഞെന്നും ജോജു പറഞ്ഞിരുന്നു.

Continue Reading

film

ജെഎസ്‌കെ വിവാദം: കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക

സെന്‍സര്‍ ബോര്‍ഡ് ഗൈഡ്ലൈനില്‍ പുനരാലോചനവേണമെന്നും തിങ്കളാഴ്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.

Published

on

ജെ.എസ്.കെ സിനിമാ വിവാദത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക. സെന്‍സര്‍ ബോര്‍ഡ് ഗൈഡ്ലൈനില്‍ പുനരാലോചനവേണമെന്നും തിങ്കളാഴ്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ഉള്‍പ്പെടെ എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് തീരുമാനം.

ഈ വഷയം അഡ്രസ് ചെയ്യാതെ ഇരുന്നാല്‍ ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ വര്‍ധിക്കുമെന്നും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ വിഷയമെന്നും ഫെക്ര പറഞ്ഞു. സിനിമയെ മാത്രം ബാധിക്കുന്നതാണെന്ന് നമ്മള്‍ കരുതേണ്ടതില്ലെന്നും സംഘടന വ്യക്തമാക്കി.

ഒരു സമ്മര്‍ദത്തിന്റെ ഭാഗമായി വഴങ്ങിക്കൊടുക്കലിന് വഴി ഒരുക്കുകയാണെങ്കില്‍ നാളെ ഇതിനേക്കാള്‍ ഭീകരമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. നിയമം അനുവധിക്കുന്ന സ്വതന്ത്രം എല്ലാ സര്‍ഗാത്മകത പ്രവര്‍ത്തികള്‍ക്കും ലഭ്യമാകുന്ന ഒരു അന്തരീക്ഷത്തിലേക്ക് വളരെ വ്യക്തമായ ഒരു തീരുമാനം കോടതിയില്‍ നിന്നും ലഭിക്കുമെന്ന് നമ്മള്‍ ആഗ്രഹിക്കുകയാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
കോടതിയില്‍ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും ഫെഫ്ക പറഞ്ഞു.

Continue Reading

film

ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനം, തിരക്കഥയും സാമ്പത്തികവശവും സുതാര്യമായിരുന്നു; ലിജോയ്ക്ക് പിന്തുണയുമായി വിനയ് ഫോര്‍ട്ട്

ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.

Published

on

ലിജോ ജോസ് പെല്ലിശ്ശേരിക്ക് പിന്തുണയുമായി നടന്‍ വിനയ് ഫോര്‍ട്ട്. ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്നും തിരക്കഥയും സംവിധാനവും സാമ്പത്തികവശവും വളരെ സുതാര്യമായിരുന്നെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.

ചുരുളി സിനിമ വിവാദത്തില്‍ ലിജോ ജോസിന് മറുപടിയുമായി നടന്‍ ജോജു ജോര്‍ജ് രംഗത്തുവന്നു.സിനിമയുമായി ബന്ധപ്പെട്ട് താനുമായി ഒപ്പുവെച്ച യഥാര്‍ത്ഥ എഗ്രിമെന്റ് പുറത്തു വിടണമെന്നും ജോജു ജോര്‍ജ് പറഞ്ഞു.

ചുരുളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ലിജോ ജോസിന്റെ ഫേസ്ബുക് പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെയാണ് ജോജു ജോര്‍ജ് രംഗത്ത് വന്നത്. താന്‍ സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ടാണ് അഭിനയിച്ചതെന്നും ജോജു ജോര്‍ജ് വ്യക്തമാക്കി.

Continue Reading

Trending