Connect with us

kerala

സര്‍ക്കാരിന് തിരിച്ചടി; തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

ഒന്‍പത് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വാര്‍ഡ് വിഭജനമാണ് റദ്ദാക്കിയത്.

Published

on

എറണാകുളം: സര്‍ക്കാരിന്റെ വാര്‍ഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മിഷന്‍ വിജ്ഞാപനവും റദ്ദാക്കി ഹൈക്കോടതി. ഒന്‍പത് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വാര്‍ഡ് വിഭജനമാണ് റദ്ദാക്കിയത്. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാര്‍ഡ് വിഭജനം നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു.

വാര്‍ഡ് വിഭജനവുമായി സര്‍ക്കാര്‍ രംഗത്ത് വന്നതിനു പിന്നില്‍ രാഷ്ട്രീയ ലാഭമാണ് ലക്ഷ്യമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ പരാതിയിലാണ് ഹൈക്കോടതിയില്‍ ഹരജിയെത്തിയത്.

2015ല്‍ തന്നെ പഞ്ചായത്തുകളുടെ എണ്ണം കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിരുന്നു. അതിനിടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാര്‍ഡ് അധികമാക്കുക എന്ന വാര്‍ഡ് വിഭജനരീതിയുമായി സര്‍ക്കാര്‍ വീണ്ടും വന്നത്. വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന് തിരിച്ചടിയാണ് ഇന്നത്തെ ഹൈക്കോടതി വിധി.

 

Trending