Connect with us

kerala

ഷഫീഖ് വധശ്രമക്കേസ്: പിതാവും രണ്ടാനമ്മയും കുറ്റക്കാര്‍

ക്രൂരമായി മര്‍ദിച്ചും പട്ടിണിക്കിട്ടും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് പിതാവിനും രണ്ടാനമ്മയ്ക്കുമെതിരെയുള്ള കേസ്

Published

on

ഇടുക്കി: നാലര വയസുകാരനായ ഷഫീഖിനെ കെലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. 11 വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്. ക്രൂരമായി മര്‍ദിച്ചും പട്ടിണിക്കിട്ടും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് പിതാവിനും രണ്ടാനമ്മയ്ക്കുമെതിരെയുള്ള കേസ്.

അപസ്മാരം ഉള്ള കുട്ടി കട്ടിലില്‍ നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ കുട്ടി സ്വയം ഉണ്ടാക്കിയതാണെന്നും പ്രതികള്‍ക്ക് വേറെ കുട്ടികളുണ്ടെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം.

2013ലായിരുന്നു സംഭവം. നാലര വയസ്സ്‌കാരനായ ഷഫീഖിനെ ക്രൂരമായി മര്‍ദ്ദനമേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തിരുന്നു.അവ കുട്ടി സ്വയം ഉണ്ടാക്കിയതണ് എന്നായിരുന്നു പ്രതികള്‍ ഡോക്ടര്‍മാരെ അറിയിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ക്രൂരമായ പീഡനത്തെ കുറിച്ച് കണ്ടെത്തിയത്. കുട്ടിക്ക് തനിച്ചുണ്ടാക്കാന്‍ സാധിക്കുന്ന പാടുകളല്ല അതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. ഇത് കേസില്‍ വഴിത്തിരിവായി.

10 വര്‍ഷമായി കേരള സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ അല്‍അസര്‍ മെഡിക്കല്‍ കോളജിന്റെ പ്രത്യേക പരിഗണനയില്‍ രാഗിണി എന്ന ആയയുടെ പരിചരണയിലാണ് ഷെഫീഖ്.

kerala

സ്വര്‍ണവിലയില്‍ ഇളവ്; ഈ മാസത്തെ കുറഞ്ഞനിരക്കില്‍

സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3,301.50 ഡോളറായി കുറഞ്ഞു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇളവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് വില ഈ മാസത്തെ കുറഞ്ഞനിരക്കിലെത്തി. 9000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്റെ വില 480 രൂപ കുറഞ്ഞ് 72,000 രൂപയായി. ആഗോളവിപണിയിലും സ്വര്‍ണവില കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3,301.50 ഡോളറായി കുറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 9060 രൂപയാണ് വര്‍ധിച്ചത്. പവന്റെ വില 400 രൂപയും ഉയര്‍ന്നു. 72,480 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് ദേശീയ പണിമുടക്ക് തുടരുന്നു; കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി തടഞ്ഞു

മലപ്പുറത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കൊല്ലത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാര്‍ ബസ് തടഞ്ഞു.

Published

on

കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടരുന്നു. പണിമുടക്കില്‍ കടകമ്പോളങ്ങളെല്ലാം ഇന്ന് അടഞ്ഞു കിടക്കുകയാണ്. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുന്നതടക്കം ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ ഇന്ന് സമരം നടത്തുന്നത്.

അതേസമയം, സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകളടക്കം നിലച്ചു. മലപ്പുറത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കൊല്ലത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാര്‍ ബസ് തടഞ്ഞു.

ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ സ്വന്തം മണ്ഡലമായ പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഒരു സര്‍വീസ് പോലും നടത്തിയില്ല. സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞു.

കൊല്ലം ഡിപ്പോയില്‍ നിന്ന് പുറപ്പെടാനിരുന്ന മൂന്നാര്‍, എറണാകുളം അമൃത സര്‍വീസുകള്‍ റിസര്‍വേഷനിലില്‍ യാത്രക്കാരുള്ളപ്പോള്‍ ബസിനുള്ളില്‍ സമരാനുകൂലികള്‍ കൊടികുത്തി ബസ് തടയുകയായിരുന്നു.

Continue Reading

kerala

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

12 വരെ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. 12 വരെ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ശക്തമായ മഴയോടൊപ്പം 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ൂടാതെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്കും മത്സ്യത്തൊയിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending