india
വൈദ്യുതി മോഷ്ടിച്ചുവെന്നാരോപിച്ച് സംഭല്‍ എം.പിയായ സിയാഉര്‍ റഹ്മാന്‍ ബര്‍ഖിന് 1.91 കോടി രൂപ പിഴയിട്ട് യോഗി സര്‍ക്കാര്‍
അനധികൃത നിര്‍മാണം ആരോപിച്ച് സിയാഉറിന്റെ വീടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയതിന് പിന്നാലെ ഇപ്പോള്‍ വൈദ്യുതി മോഷ്ടിച്ചുവെന്നാരോപിച്ച് എം.പിക്ക് 1.91 കോടി രൂപ പിഴ ചുമത്തിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍.

ഉത്തര്‍പ്രദേശ് സംഭലില്‍ ഷാഹി മസ്ജിദിലെ സര്‍വെയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ തുടരുന്നതിനിടെ സ്ഥലം എം.പി സിയാഉര്‍ റഹ്മാന്‍ ബര്‍ഖിനെതിരെ പ്രതികാരനടപടികള്‍ തുടര്‍ന്ന് യു.പി സര്‍ക്കാര്‍. അനധികൃത നിര്‍മാണം ആരോപിച്ച് സിയാഉറിന്റെ വീടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയതിന് പിന്നാലെ ഇപ്പോള്‍ വൈദ്യുതി മോഷ്ടിച്ചുവെന്നാരോപിച്ച് എം.പിക്ക് 1.91 കോടി രൂപ പിഴ ചുമത്തിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍.
സംഭലില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എം.പിയാണ് സിയാഉര്‍ റഹ്മാന്‍ ബര്‍ഖ്. മീറ്ററുമായി കണക്ട് ചെയ്യാതെ വീട്ടിലേക്കുള്ള വൈദ്യുതി ഉപയോഗിച്ചു എന്നാരോപിച്ചാണ് എം.പിക്ക് നേരെ വൈദ്യുതി ബോര്‍ഡ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എം.പിയുടെ പിതാവിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. അനുവദിച്ച ലോഡിനേക്കാള്‍ കൂടുതല്‍ വൈദ്യുതി എം.പിയുടെ വീട്ടില്‍ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വൈദ്യുതി വകുപ്പിന്റെ ഒരു സംഘം രണ്ട് ദിവസം മുമ്പ് സിയാഉറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മീറ്റര്‍ ഇല്ലാത്ത കണക്ഷനുകള്‍ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. മാസങ്ങളായി എം.പിയുടെ വീട്ടില്‍ വൈദ്യുതി ബില്ല് ഇല്ലായിരുന്നുവെന്നും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
സംബാലിലെ ദീപ സരായ് പ്രദേശത്താണ് സിയാ ഉറിന്റെ വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം വീടിന് സമീപത്തുള്ള ഓടയ്ക്ക് മുകളില്‍ അനധികൃതമായി കോവണിപ്പടികള്‍ നിര്‍മിച്ചുവെന്നാരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ എം.പിയുടെ വീടിന്റെ ഒരു ഭാഗം പൊളിച്ച് നീക്കിയിരുന്നു.
24 മണിക്കൂറിനുള്ളില്‍ സിയാഉറിനെതിരെ അധികൃതര്‍ സ്വീകരിച്ച അഞ്ചാമത്തെ നിയമ നടപടിയാണിത്. നവംബര്‍ 24ന് നഗരത്തിലെ കോട് ഗാര്‍വി ഏരിയയിലെ മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച ഷാഹി ജുമാ മസ്ജിദില്‍ കോടതി സര്‍വെ ഉത്തരവിട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സര്‍വേക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ആറ് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതോടെ അക്രമവുമായി ബന്ധപ്പെട്ട് സിയാഉര്‍ റഹ്മാനുള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു.
india
ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് അധികൃതര്‍
അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിയിരിക്കണം.

ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിയിരിക്കണം.
കുട്ടികളുടെ ആധാര്‍ എടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് ആധാറിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിനായി മെസേജ് അയച്ചുവരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുതുക്കിയില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതില്‍ കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കും. അഞ്ച് വയസിന് താഴെയുള്ള ഒരു കുട്ടി ആധാറില്‍ ചേരുമ്പോള്‍, അവരുടെ ഫോട്ടോ, പേര്, ജനന തിയതി, ലിംഗഭേദം, വിലാസം, തെളിവ് രേഖകള്‍ എന്നിവ നല്‍കണം. ആധാര്‍ എന്റോള്‍മെന്റിനായി വിരലടയാളങ്ങളും ഐറിസ് ബയോമെട്രിക്‌സും ശേഖരിക്കില്ല. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, കുട്ടിക്ക് അഞ്ച് വയസ് തികയുമ്പോള്‍ ആധാറില്‍ വിരലടയാളം, ഫോട്ടോ എന്നിവ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.
india
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര്‍ അറസ്റ്റില്‍
വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍.

ബെംഗളൂരു: വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനി സംസ്ഥാന വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മാറത്തഹള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പോലീസില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഫിസിക്സ്, ബയോളജി പഠിപ്പിക്കുന്ന നരേന്ദ്ര, ശ്രീനിവാസ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരുടെ മുറിയില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നു. അതിജീവിച്ചയാള്‍ക്ക് ആവശ്യമായ പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.
india
ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി നിയമനം; പട്ടിക രാജ്ഭവന് കൈമാറി
ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി.

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി. സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് താത്കാലിക വിസിമാരെ നിയോഗിക്കാനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മൂന്ന് പേര്‍ അടങ്ങുന്ന പട്ടിക കൈമാറിയത്.
ഹൈക്കോടതി വിധി വന്നതിനു തൊട്ടടുത്ത ദിവസം തന്നെ ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലേക്ക് നിയമിക്കേണ്ട താത്കാലിക വി സി മാരുടെ പട്ടികയാണ് രാജ്ഭവന് കൈമാറിയിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയില്‍ ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍ ചാര്‍ജ് പ്രൊഫ (ഡോ) ജയപ്രകാശ്, പ്രൊഫ (ഡോ) എ.പ്രവീണ്‍, പ്രൊഫ (ഡോ) ആര്‍. സജീബ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പട്ടിക.
അതേസമയം, സാങ്കേതിക ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വി സി നിയമനം റദ്ദാക്കിയതിനെതിരെ രാജഭവന്‍ നാളെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. പുതിയ പാനല്‍ തയ്യാറാക്കി നല്‍കിയ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജനാധിപത്യപരമായ തീരുമാനം എടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
-
india2 days ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india3 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala2 days ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
film3 days ago
പ്രമുഖ നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
-
kerala3 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
world3 days ago
ഖമര്‍ റൂജ് ക്രൂരതയുടെ കംബോഡിയന്‍ സൈറ്റുകള്‍ യുനെസ്കോ പൈതൃക പട്ടികയില്‍
-
kerala16 hours ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film1 day ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്