More
പാക് വീരഗാഥ; ഇംഗ്ലണ്ടിനെ കശക്കിയത് എട്ട് വിക്കറ്റിന്
കാര്‍ഡീഫ്: തട്ടിയും മുട്ടിയും തുടങ്ങിയ പാകിസ്താന് ഒടുവില്‍ തകര്‍പ്പന്‍ ജയത്തോടെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍. ഇംഗ്ലണ്ട് മുന്നോട്ടു വെച്ച 212 റണ്‍സിന്റെ വിജയ ലക്ഷ്യം 12.5 ഓവറുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന് മറികടന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന് ആദ്യമായാണ് ഫൈനലിലെത്തുന്നത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഓപണര്‍മാര്‍ താളം കണ്ടെത്തിയതോടെ പാകിസ്താന് കാര്യങ്ങള്‍ എളുപ്പമായി. ഓപണര്‍മാരായ അസ്ഹര്‍ അലി 100 പന്തുകളില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്സറുമടക്കം 76 റണ്‍സെടുത്തപ്പോള്‍ രണ്ടാം മത്സരത്തിനിറങ്ങിയ ഫഖര്‍ സമാന് 58 പന്തുകളില്‍ ഒരു സിക്സറും ഏഴ് ബൗണ്ടറികളുമടക്കം 57 റണ്‍സുമെടുത്ത് പുറത്തായപ്പോള്‍ ബാബര്‍ അസം രണ്ട് ബൗണ്ടറിയും ഒരു സിക്സറുമടക്കം 38 റണ്‍സുമായും മുഹമ്മദ് ഹാഫിസ് 21 പന്തില്‍ രണ്ട് സിക്സറുകളും മൂന്ന് ബൗണ്ടറികളുമടക്കം 31 റണ്‍സുമായും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി റഷീദും ജേക് ബാളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എട്ടാം റാങ്കുമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനു പിന്നില്‍ ഇടം തേടിയ പാകിസ്താന് സ്വപ്നത്തില്‍ പോലും കണ്ടിട്ടുണ്ടാവില്ല ഇത്തരമൊരു നേട്ടം. 1992ലെ ബെന്സന് ആന്റ് ഹെഡ്ജസ് ലോകകപ്പില്‍ ഇമ്രാന്റെ സംഘത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു സര്‍ഫറാസ് അഹമ്മദിന്റെ സംഘത്തിന്റെ പ്രകടനം. അന്ന് ഗ്രഹാം ഗൂച്ചും ഇയാന്‍ ബോതവുമടങ്ങിയ സംഘത്തെ അക്രമിന്റെ നേതൃത്വത്തിലുള്ള സംഘം എറിഞ്ഞുടച്ചതെങ്കില്‍ ഇത്തവണ സംഹാരം യുവനിരയുടേതായിരുന്നു. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച പാക് നായകന് സര്‍ഫറാസിന്റെ തീരുമാനം ശരിവെച്ചുകൊണ്ട് ബൗളര്‍മാര്‍ മനോഹരമായി പന്തെറിഞ്ഞപ്പോള്‍ ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ ബാറ്റു വീശിയ ഇംഗ്ലണ്ടിന് ഇതാദ്യമായി കാലിടറി. ഒരു ഘട്ടത്തില്‍ പോലും ഉയിര്ത്തെഴുന്നേല്ക്കാനാവാത്ത രീതിയില്‍ ഇംഗ്ലീഷ് ബാറ്റിങിന്റെ നട്ടെല്ലു തകര്‍ത്തു കൊണ്ട് പേസര്‍മാരായ ഹസന് അലിയും പരിക്കേറ്റ മുഹമ്മദ് ആമിറിനു പകരം ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ച റുമ്മാന്‍ റഈസിന്റേയും ജുനൈദ് ഖാനും വിക്കറ്റുകള്‍ പങ്കിട്ടെടുത്തപ്പോള്‍ സ്പിന്നര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. ഹസന് അലി മൂന്നും റഈസും ജുനൈദും രണ്ട് വിക്കറ്റ് വീതവും നേടി. ഒരു വിക്കറ്റ് ശതാബ് ഖാനും സ്വന്തമാക്കി. 56 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ട് ഇന്നിങ്സിലെ ടോപ്സ്കോറര്‍. ഓപണര്‍ ജോണി ബെയര്‍ സ്റ്റോ 43ഉം, ക്യാപ്റ്റന്‍ ഓയിന്‍ മോര്ഗന് 33, സ്റ്റോക്സ് 34 റണ്‍സുമെടുത്തു. 64 പന്തുകള്‍ നേരിട്ടായിരുന്നു സ്റ്റോക്സിന്റെ 34 റണ്‍സ്. തുടക്കത്തില്‍ അഞ്ച് റണ്‍സിനു മുകളില്‍ റണ്‍ റേറ്റ് നിലനിര്‍ത്തിയ ഇംഗ്ലണ്ട് പിന്നീട് റണ്‍ നിരക്കിന്റെ കാര്യത്തില്‍ മൂക്കു കുത്തുകയായിരുന്നു. ഓപണര്‍ ഹെയ്ല്‍സ് (13), മോയിന്‍ അലി (11), ജോസ് ബട്ലര് (04), റഷീദ് (07), പ്ലങ്കറ്റ് (09) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. 49.5 ഓവറില്‍ ഇംഗ്ലണ്ട് ഓള് ഔട്ടാവുകയായിരുന്നു. രണ്ട് റണ്ണുമായി ജെയ്ക് ബോള്‍ പുറത്താകാതെ നിന്നു. പാക് നിരയില്‍ പേസര്‍ ഫഹീം അഷ്റഫിന് പകരം ലെഗ് സ്പിന്നര്‍ ഷതാബ് ഖാനാണ് കളിച്ചത്. സ്കോര്‍: ഇംഗ്ലണ്ട് 211, പാകിസ്താന് 215/2.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
kerala
പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം
ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു
കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.
അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.
പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.
ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News3 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

