Video Stories
ആരോഗ്യ വകുപ്പിനെ ആരു ചികിത്സിക്കും
സംസ്ഥാനത്തെ ആരോഗ്യമേഖല ഗുരുതരമായ വീഴ്ചകളുടെ രോഗക്കിടക്കയില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണ്. പനി മരണങ്ങള് പെരുകിയിട്ടും പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാന്‍ കഴിയാതെ ആരോഗ്യവകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാടെ പരാജയപ്പെട്ടു. ഡെങ്കിപ്പനിയും ഡിഫ്തീരിയയും പിടിപെട്ട് മരണമടയുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതു തടയാനാവാതെ ആരോഗ്യ മന്ത്രി അന്ധാളിച്ചു നില്ക്കുന്നു. പൊജുജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരമൊരുക്കാതെ, ആസ്പത്രികള്‍ അത്യാധുനികവത്കരിക്കുന്നതും സ്വപ്നം കണ്ട് മേനി പറച്ചിലില്‍ നിര്‍വൃതിയടയുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ആശങ്ക സൃഷ്ടിക്കും വിധമാണ് പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകളടക്കം പകര്‍ച്ചവ്യാധികള്‍ പിടിപെട്ട നൂറുകണക്കിന് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ മെഡിക്കല്‍കോളജുകളില്‍ മിക്കതിലും രോഗികള്‍ക്ക് കിടക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ്. ഒരു വാര്‍ഡില്‍ കിടക്കാന്‍ സൗകര്യമുള്ളതിലും മൂന്നും നാലും ഇരട്ടിയിലധികമാണ് രോഗികളെത്തുന്നത്. പലര്‍ക്കും വാര്‍ഡിന്റെ വരാന്തയില്‍പോലും കിടക്കാന്‍ ഇടം ലഭിക്കുന്നില്ല. പാവപ്പെട്ട രോഗികളാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെ ആശ്രയിക്കുന്നതില്‍ ബഹുഭൂരിപക്ഷവും. ഈ വര്‍ഷം സംസ്ഥാനത്ത് 101 പേര് പനിയും മറ്റു പകര്‍ച്ചവ്യാധികളും ബാധിച്ചു മരിച്ചതായി ആരോഗ്യ വകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ 74 പേരുടെ മരണംകൂടി പകര്‍ച്ചവ്യാധികള്‍ കാരണമാണെന്ന് സംശയിക്കുന്നുണ്ട്.
അത്യാസന്ന നിലയില്‍ കഴിയുന്ന ആരോഗ്യ മേഖലയില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്കയകറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ട സമയമാണിത്. ജനുവരി മുതല്‍ സംസ്ഥാനത്ത് 11.26 ലക്ഷം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. 6468 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 21443 പേര്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതായി ആരോഗ്യ വകുപ്പ് സംശയിക്കുന്നു. 741 പേര്‍ക്കാണ് സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചിട്ടുള്ളത്. ഇതില്‍ അമ്പതു പേര് മരിച്ചുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. പതിനൊന്നു പേര് ഡെങ്കിപ്പനി ബാധിച്ചു മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ 32 പേരുടെ മരണം ഡെങ്കിപ്പനി മൂലമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കരുതുന്നത്. ദിവസവും ഇരുപതിനായിരത്തോളം പേര് പനി ബാധിതരായി സംസ്ഥാനത്തെ വിവിധ ആസ്പത്രികളില്‍ ചികിത്സക്കെത്തുന്നു. ഇതില്‍ ശരാശരി 700ഓളം പേര്‍ക്ക് പകര്‍ച്ചവ്യാധികളുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. തിരുവനന്തപുരം, മലപ്പുറം, വയനാട് ജില്ലകളാണ് പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ മുന്നില്‍. കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമാണ്. മലയോര മേഖലയായ കൂരാച്ചുണ്ടില്‍ ഡെങ്കിപ്പനി ബാധിച്ച് അര ഡസനോളം ആളുകള്‍ മരിച്ചു.
പ്രായോഗിക തലത്തില്‍ ചികിത്സ നല്‍കുന്നതിലെ അസൗകര്യങ്ങളിലേക്കാണ് സര്‍ക്കാറിന്റെ കണ്ണ് കൂടുതല്‍ പതിയേണ്ടത്. സംസ്ഥാനത്ത്, പല രോഗങ്ങളുടെയും പ്രാരംഭ സമയത്ത് നല്‍കേണ്ട മരുന്നുകളുടെ ലഭ്യത കുറവാണെന്ന യാഥാര്‍ഥ്യം രോഗം പോലെ തന്നെ ഭീതിയുയര്‍ത്തുന്നതാണ്. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ മരുന്നുകളുടെ ക്ഷാമവും ഡോക്ടര്‍മാരുടെ കുറവും പരിഹരിക്കാനായില്ലെങ്കില്‍ മാരക രോഗങ്ങളാല്‍ മരിക്കുന്നവരെ കണ്ട് കണ്ണുമിഴിച്ചു നില്‍ക്കാനേ സര്‍ക്കാറിന് നിവൃത്തിയുണ്ടാവുകയുള്ളൂ. ഡങ്കിപ്പനി പിടിപെട്ടവര്‍ക്ക് ആവശ്യത്തിനു പ്ലേറ്റ്ലറ്റ് രക്തം കിട്ടാനില്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. രക്തദാതാക്കള്‍ ഏറെയുണ്ടെങ്കിലും പ്ലേറ്റ്ലറ്റ് ശേഖരം തീരെയില്ലാത്തത് രോഗികളെ വലക്കുന്നുണ്ട്. അഞ്ചു ദിവസത്തിലേറെ പ്ലേറ്റ്ലറ്റ് സൂക്ഷിക്കാനാവില്ല എന്നതും രോഗികളുടെ എണ്ണം കുത്തനെ കൂടിയതുമാണ് പ്രതിസന്ധിക്കു കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. സംസ്ഥാനത്ത് പകര്‍ച്ചപ്പനി മരണതാണ്ഡവമാടിയിട്ടും യുദ്ധകാലാടിസ്ഥാനത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ നിഷ്ക്രിയമായി നില്‍ക്കുന്നത് വേദനാജനകമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധം ഭീതിജനകമായിട്ടാണ് പനി പടര്‍ന്നുപിടിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ കാരണം എത്ര പേര് മരിച്ചുവെന്ന കൃത്യമായ കണക്കുകള്‍ പോലും സര്‍ക്കാറിന്റെ പക്കലില്ല. ആരോഗ്യ വകുപ്പ് നല്കുന്ന കാനേഷുമാരി കണക്കുവച്ചാണ് സര്‍ക്കാര്‍ പകര്‍ച്ചവ്യാധികളുടെ ആഴമളക്കുന്നത്. സര്‍ക്കാര്‍ ആസ്പത്രികളിലുണ്ടാവുന്ന മരണത്തിന്റെ കണക്കുകള്‍ മാത്രമാണ് ആരോഗ്യ വകുപ്പിന്റെ കണക്കില്‍പ്പെടുന്നത്. ഇതിലും എത്രയോ കൂടുതലാണ് സ്വകാര്യ ആസ്പത്രികളിലെ കണക്കുകള്‍ എന്നതാണ് യാഥാര്‍ഥ്യം. സ്ഥിതിഗതികള്‍ ഇത്ര ഗുരുതരമായിട്ടും പകര്‍ച്ചപ്പനിയുടെ സ്രോതസുകളായ മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരുന്നില്ല. കുറ്റം തദ്ദേശ സ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവത്കരണം നടത്തിയതൊഴിച്ചാല്‍ പ്രായോഗിക നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ സമീപനം സ്വീകരിച്ചിരുന്നു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയായിരുന്നു നല്‍കിയിരുന്നത്.
കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും പകര്‍ച്ചവ്യാധി മുക്തമാക്കാനുള്ള തീവ്രയത്നമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വേണ്ടത്. സാധാരണ മണ്‍സൂണ്‍ രോഗങ്ങളുടെ പട്ടികയില്‍ പ്രധാനി പനിയാണെങ്കിലും ഇന്ന് ഏതുതരം പനിയാണ് പിടികൂടിയിരിക്കുന്നതെന്ന് പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധമാണ് രോഗങ്ങളുടെ അവസ്ഥ. തിരിച്ചറിയുമ്പോഴേക്കും രോഗ തീവ്രതയെ മറികടക്കാനാവാതെ രോഗി മരണത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു. സര്‍ക്കാര്‍ ആസ്പത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍ വിമുഖത കാണിച്ചതിന് വലിയ വില നല്‍കേണ്ടി വന്നിരിക്കുകായണിപ്പോള്‍. സര്‍ക്കാര്‍ മരുന്നുഷോപ്പുകളില്‍ അവശ്യമരുന്നുകള്‍ കിട്ടാനില്ലാത്തതിനാല്‍ ജനം പൊറുതിമുട്ടുകയാണ്. പലതരം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ ഇനിയും അമാന്തം കാണിച്ചാല്‍ പനിച്ചുവിറച്ചു പിടഞ്ഞു മരിക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനം ആപതിക്കുമെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india14 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News15 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

