Cricket
സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കില്ല
സിഡ്‌നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറി.

ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. സിഡ്‌നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറി. മോശം ഫോമിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. ഇതോടെ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. ശുഭ്മാന്‍ ഗില്‍ രോഹിത്തിന് പകരം ടീമില്‍ എത്തും.
രോഹിത് ശര്‍മ ഇന്ത്യയെ നയിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു. പെര്‍ത്തില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുംറ ആയിരുന്നു. പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയം നേടാനും കഴിഞ്ഞു.
ടെസ്റ്റിലെ അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി വെറും 31 റണ്‍സാണ് രോഹിത്ത് നേടിയത്.
Cricket
ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

Cricket
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബോബ് സിംപ്സണ്‍ അന്തരിച്ചു

ഓസ്ട്രേലിയയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റനും പരിശീലകനുമായ ബോബ് സിംപ്സണ്‍ (89)അന്തരിച്ചു. ശനിയാഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് മരണ വിവരം പുറത്തുവിട്ടത്. ഓസ്ട്രേലിയ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററും സ്ലിപ്പ് ഫീല്‍ഡറുമായിരുന്നു ഇദ്ദേഹം. 16ാംമത്തെ വയസില്‍ വിക്ടോറിയയ്ക്കെതിരേ ന്യൂ സൗത്ത് വെയില്‍സിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.
ന്യൂ സൗത്ത് വെയില്‍സിനും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കുമായി 257 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പങ്കെടുത്ത സിംപ്സണ്‍ 56.22 ശരാശരിയില്‍ 21,029 റണ്‍സ് നേടി. ഇതില്‍ 60 സെഞ്ചുറിയും 100 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. 359 റണ്‍സ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിംഗിനൊപ്പം 349 വിക്കറ്റുകളും 383 ക്യാച്ചുകളും സ്വന്തമാക്കി.
1957 മുതല്‍ 1978 വരെ ഓസ്ട്രേലിയന്‍ ദേശീയ ടീമിന് വേണ്ടി 62 ടെസ്റ്റുകളില്‍ അദ്ദേഹം കളിച്ചു. 46.81 ശരാശരിയില്‍ 4869 റണ്‍സ് നേടിയതില്‍ 10 സെഞ്ചുറിയും 27 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 311 റണ്‍സ് ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ ആയിരുന്നു; 1964-ല്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്നു വന്ന പ്രകടനം. ബൗളിങ്ങില്‍ 71 വിക്കറ്റും സ്വന്തമാക്കി.
1967-ല്‍ വിരമിച്ചെങ്കിലും, 41-ാം വയസ്സില്‍ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങി. 1977-ല്‍ വേള്‍ഡ് സീരീസ് ക്രിക്കറ്റിലൂടെയായിരുന്നു ഈ തിരിച്ചുവരവ്. പിന്നീട് 1986 മുതല്‍ 1996 വരെ ഓസ്ട്രേലിയന്‍ ദേശീയ ടീമിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചു.
Cricket
സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്‌കെയ്ക്കും വെല്ലുവിളി

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണ്‍ മാറിപ്പോകുമെന്ന ചര്‍ച്ചകള്‍ക്കിടെ, താരത്തെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വലിയ ഓഫറുമായി എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഞ്ജുവിന് പകരം യുവ താരങ്ങളായ അങ്ക്രിഷ് രഘുവംശിയെയോ രമന്‍ദീപ് സിംഗിനെയോ കെകെആര്‍ രാജസ്ഥാനിന് ഓഫര്‍ ചെയ്യാന്‍ തയ്യാറാണ്. കഴിഞ്ഞ സീസണില്‍ കെകെആറിനായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതാണ് രഘുവംശി. അതേസമയം, നിലനിര്‍ത്തിയ ആറു താരങ്ങളില്‍ ഒരാളായിരുന്ന രമന്‍ദീപ് സിങ് ഇന്ത്യക്കുവേണ്ടിയും അരങ്ങേറ്റം കുറിച്ചിരുന്നു.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററും, നേതൃത്വ ശേഷിയുമുള്ള താരമായതിനാല്‍ സഞ്ജു സാംസണ്‍ കെകെആറിന് ഏറെ പ്രധാനപ്പെട്ട ഓപ്ഷനാകും. കൂടാതെ ഓപ്പണിങ് ബാറ്ററായി ഇന്ത്യന്‍ ഓപ്ഷന്‍ ലഭ്യമാകുന്നതും ടീമിന് വലിയ ശക്തിയാകും.
നേരത്തെ ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, സഞ്ജുവിനെ നേടുന്നതിനായി രാജസ്ഥാന്‍ റോയല്‍സ്, സിഎസ്‌കെയില്‍ നിന്ന് രവീന്ദ്ര ജഡേജയെയോ, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാടിനെയോ, ശിവം ദുബെയെയോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിഎസ്‌കെ അത് നിരസിച്ചു.
-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്‍.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
kerala1 day ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
-
kerala2 days ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
kerala2 days ago
ലൈംഗികാതിക്രമം; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പരാതി
-
Film2 days ago
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം: ലക്ഷ്മി മേനോന് എതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
-
india2 days ago
‘നിങ്ങളുടെ ഉപരിപ്ലവമായ വിദേശനയ ഇടപെടലുകള്‍ – പുഞ്ചിരി, ആലിംഗനം, സെല്‍ഫികള്‍ – ഞങ്ങളുടെ താല്‍പ്പര്യങ്ങളെ വ്രണപ്പെടുത്തി’: ട്രംപ് തീരുവകളില്‍ മോദിയെ വിമര്‍ശിച്ച് ഖാര്‍ഗെ
-
kerala2 days ago
പരാജയം അംഗീകരിച്ച് വടകരയുടെ ജനവിധി ഉള്‍ക്കൊള്ളാന്‍ കെ.കെ ശൈലജയും ചെമ്പടയും തയ്യാറാകണം: ഷാഫിക്ക് പിന്തുണയുമായി വി.ടി ബല്‍റാം
-
kerala1 day ago
ഗതാഗതക്കുരുക്ക്; കൊച്ചിയില്‍ പൊലീസുകാര്‍ നിരത്തിലിറങ്ങി നിയന്ത്രിക്കണമെന്ന് ഹൈക്കോടതി