Video Stories
ഏകസിവില്‍കോഡ് അപ്രായോഗികം: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ബഹുസ്വരത എന്ന ആശയത്തിന് എതിരായ ഏകസിവില്‍ കോഡ് അപ്രായോഗികവും അടിസ്ഥാനപരമായി ഭരണഘടനാ വിഭാവനങ്ങള്‍ക്കും സമീപനങ്ങള്‍ക്കും കടകവിരുദ്ധവുമാണെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതപരമായ അടിസ്ഥാനങ്ങളേയും അടിത്തറകളെയും തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. മതപരമായ ജീവിതം അസാധ്യമായി തീരുമെന്നതു കൊണ്ടാണ് ഏകസിവില്‍കോഡിനെ എതിര്‍ക്കുന്നത്. മുസ്‌ലിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏക സിവില്‍കോഡ് വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
വിവിധ ജനവിഭാഗങ്ങളും സമൂഹങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. എങ്ങനെയാണ് ഇവിടെയൊരു ഏകനിയമം അടിച്ചേല്‍പ്പിക്കാന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. അപ്രതീക്ഷിതമായി ഇപ്പോള്‍ ഏകസിവില്‍കോഡ് ചര്‍ച്ച ഉയര്‍ന്നുവന്നതിന് പിന്നില്‍ ബി.ജെ.പി സര്‍ക്കാറിന്റെ രാഷ്ട്രീയം തന്നെയാണ്. അവര്‍ തന്നെ മുന്‍ഗണന കൊടുത്ത ദാരിദ്ര്യനിര്‍മാര്‍ജനം, പാരിസ്ഥിതിക പ്രശ്‌നം ഉള്‍പ്പെടെ നിരവധി വിഷയങ്ങളുണ്ടായിരിക്കെ ഏകസിവില്‍കോഡ് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നില്‍ ദുരുദ്ദേശ്യം തന്നെയാണുള്ളത്. ഇതിന് വലിയ മുന്‍ഗണന നല്‍കുന്നതിന് പിന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ട്. ഉത്തര്‍പ്രദേശടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് മുന്‍നിര്‍ത്തിയുള്ള ബി.ജെ.പി-സംഘ്പരിവാര്‍ ഗൂഢനീക്കമാണ് ഇതിന് പിന്നില്‍. ആവശ്യം വരുമ്പോള്‍ വര്‍ഗീയ കാര്‍ഡിളക്കി വിടുകയാണ്.
സംഘപരിവാറിന്റെ ഈ നീക്കം അപകടകരമാണ്. ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തുന്ന വിധമാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. മുസ്‌ലിംകളും മുസ്‌ലിം സംഘടനകളും മാത്രമല്ല, പുറത്തുള്ളവരും മതേതര നിലപാടുള്ളവരും ഏകിസിവില്‍കോഡിനോട് യോജിക്കുന്നില്ല. നിയമം മൂലം ഒരു പരിഷ്‌കരണം അടിച്ചേല്‍പ്പിക്കാന്‍കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദത്തിന്റെ പേരില്‍ വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ ശക്തമായി എതിര്‍ക്കും. തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുന്നവരാണ് മുസ്‌ലിം സംഘടനകളെല്ലാം. എന്നാല്‍ തീവ്രവാദം എന്ന ആയൂധം പ്രയോഗിച്ച് സാധാരണ മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കാനാണ് നീക്കം നടക്കുന്നത്. ഇതിനെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മതേതര സംഘടനകളെ അണിനിരത്തി എതിര്‍ക്കാനാണ് മുസ്‌ലിം ലീഗ് തീരുമാനിച്ചിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ മൗലവി അധ്യക്ഷത വഹിച്ചു. മുസ്ലിം അസോസിയേഷന്‍ പ്രസിഡന്റ് ഇ.എം നജീബ് സ്വാഗതം പറഞ്ഞു. എം.എം ഹസന്‍, ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഏകസിവില്‍കോഡിന്റെ നിയമവശങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ. എ അബ്ദുല്‍ കരീം സംസാരിച്ചു. വിവിധ സംഘടനകളെ പ്രതനിധീകരിച്ച് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ബീമാപള്ളി റഷീദ്, കായിക്കര ബാബു, മൗലവി വി.പി സുഹൈബ്, ഹാഫിസ് അബ്ദുല്‍ ഗഫാര്‍ മൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കരമന അഷ്‌റഫ് മൗലവി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞുമൗലവി, സഈദ് മൗലവി, എച്ച്.ഷഹീര്‍ മൗലവി, എം.എം മാഹീന്‍, കരമന ബയാര്‍, അല്‍ അമീന്‍, റഷീദ് മദനി, പാനിപ്ര ഇബ്രാഹിം മൗലവി, നാസറുദ്ദീന്‍ ഫറൂഖി, ഡോ. അമര്‍, ഇബ്രാഹിം മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് ബള്‍യ അല്‍ റഷാദി ഖിറാഅത്ത് നടത്തി. പി.എം പരീതു ബാവാഖാന്‍ നന്ദി പറഞ്ഞു.
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
News
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി
ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.
2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.
ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.
film
രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.
രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.
നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി