Connect with us

kerala

വയനാട്ടില്‍ ലഹരി മരുന്ന് പരിശോധനക്കിടെ ആക്രമണം; എക്‌സൈസ് ഉദ്യോഗസ്ഥനെ ബൈക്ക് ഇടിച്ച് വീഴ്ത്തി

ഉദ്യോഗസ്ഥന് മൂന്ന് പല്ലുകള്‍ നഷ്ടമാവുകയും തലക്കും താടിയെല്ലിനും സാരമായി പരുക്കേല്‍ക്കുകയും ചെയ്തു.

Published

on

വയനാട്ടില്‍ ലഹരി മരുന്ന് പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ഉദ്യോഗസ്ഥനെ ബൈക്ക് ഇടിച്ച് വീഴ്ത്തി. സിവില്‍ എക്‌സൈസ് ഓഫീസര്‍ ജയ്‌മോന് പരുക്കേറ്റു. സംഭവത്തില്‍ പ്രതി ഹൈദറെ പൊലീസ് പിടികൂടി.

ബാവലി ചെക്ക് പോസ്റ്റിലെ പരിശോധനക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥന് മൂന്ന് പല്ലുകള്‍ നഷ്ടമാവുകയും തലക്കും താടിയെല്ലിനും സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. മുമ്പും ലഹരിക്കടത്ത് കേസില്‍ പിടിയില്‍ ആയിട്ടുള്ള അഞ്ചാം മൈല്‍ സ്വദേശിയാണ് ആക്രമണത്തിനു പിന്നില്‍.

അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നും വയനാട് വഴി ലഹരി മരുന്ന് കടത്ത് കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

അതേസമയം, കോഴിക്കോട് പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ കവറുകള്‍ വിഴുങ്ങിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് പൊലീസ് പിടിയിലായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍

നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്.

Published

on

ഒമ്പതുവര്‍ഷംകൊണ്ട് കേരളത്തിലെ ബാറുകള്‍ 29ല്‍നിന്ന് 854ലേക്ക്. 9 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ 825 പുതിയ ബാറുകളാണ് അനുവദിക്കപ്പെട്ടത്. നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. ഏറ്റവുമധികം ലൈസന്‍സ് ഫീസ് ലഭിച്ചത് എറണാകുളത്തുനിന്നാണ്. കാസര്‍കോടാണ് ഏറ്റവും കുറവ്.

കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം എക്സൈസ് കമീഷണറേറ്റില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

Continue Reading

kerala

സര്‍ക്കാര്‍ ആശുപത്രികളുടെ ദുരവസ്ഥ വെളിപ്പെടുത്തി മന്ത്രി സജി ചെറിയാന്‍

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ ‘തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ‘

Published

on

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനവും സമരവും ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറ‍ഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്നും പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രികളുടെ യഥാർത്ഥ അവസ്ഥ വെളിപ്പെടുത്തിയ മന്ത്രിയുടെ പ്രസ്താവന സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.

Continue Reading

kerala

പത്തനംത്തിട്ട പാറമടപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

ഹെല്‍പ്പറുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

on

പത്തനംതിട്ട കോന്നി ചെങ്കുളം പാറമടയില്‍ ഹിറ്റാച്ചിക്കു മുകളിലേക്ക് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹെല്‍പ്പറുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെയാളെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടരുകയാണ്. ഹിറ്റാച്ചി ഉപയോഗിച്ച് പാറക്കല്ലുകള്‍ മാറ്റിയപ്പോഴാണ് മൃതശരീരം ലഭിച്ചത്. മൂന്ന് മണിക്കൂറിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

ഹിറ്റാച്ചിയുടെ ഓപ്പറേറ്റര്‍ ഹിറ്റാച്ചിയുടെ മുകളില്‍ വീണ കല്ലുകള്‍ക്കിടയിലാണുള്ളത്. എന്നാല്‍ ഇവിടേക്ക് എത്തപ്പെടാന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ വിദഗ്ദരായ രക്ഷാപ്രവര്‍ത്തകരെ ഉപയോഗിച്ച് മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയുള്ളു.

പാറമടയില്‍ പാറ അടര്‍ന്ന് വീണ കല്ലുകള്‍ക്കിടയിലായിരുന്നു രണ്ട് പേര്‍ കുടുങ്ങി കിടന്നത്. അകപ്പെട്ടവരില്‍ ഒരാള്‍ ജാര്‍ഖണ്ഡ് സ്വദേശിയും മറ്റൊരാള്‍ ഒറീസ സ്വദേശിയുമാണ്. അജയ് രാജ്, മഹാദേവ് പ്രധാന്‍ എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.

Continue Reading

Trending