india
ഉത്തര്‍പ്രദേശില്‍ റമദാന്‍ അത്താഴ ഭക്ഷണത്തിനായി റോഡരികില്‍ കാത്തുനിന്ന യുവാവിനെ വെടിവെച്ച് കൊന്നു
അലിഗഢിലെ റോറവാര്‍ സ്വദേശി ഹാരിസ് (25) ആണ് കൊല്ലപ്പെട്ടത്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ യുവാവിനെ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തി. റമദാന്‍ വ്രതമെടുക്കുന്നതിന് മുന്നോടിയായുള്ള അത്താഴ ഭക്ഷണത്തിനായി റോഡരികില്‍ കാത്തുനിന്ന യുവാവിന് നേരെ ബൈക്കിലെത്തിയ നാലംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. അലിഗഢിലെ റോറവാര്‍ സ്വദേശി ഹാരിസ് (25) ആണ് കൊല്ലപ്പെട്ടത്.
ക്രിക്കറ്റ് മാച്ച് കഴിഞ്ഞ് വീട്ടിലേക്ക് എത്തിയതായിരുന്നു ഹാരിസ്. ബൈക്കിലെത്തിയ അക്രമി സംഘം വെടിവെക്കാന്‍ തുടങ്ങിയപ്പോള്‍ ഹാരിസ് സ്വയം രക്ഷ തീര്‍ക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ അത് വിഫലമായി. എന്നാല്‍ രണ്ടാമത്തെ വെടിയുണ്ട ഹാരിസിന്റെ ശരീരത്തില്‍ തുളച്ചുകയറി. നിലത്തുവീണ ഹാരിസിന്റെ നേര്‍ക്ക് തുരുതുരെ വെടിയുതിര്‍ത്തിട്ടാണ് അക്രമിസംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ഹാരിസ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു
വെടിവച്ചതോടെ ഒപ്പമുണ്ടായിരുന്ന ഷുഹൈബ് ഓടിരക്ഷപെട്ടിരുന്നു. എന്നാല്‍ അക്രമികള്‍ ഇയാള്‍ക്കു നേരെയും വെടിയുതിര്‍തിരുന്നു. വ്യക്തിവൈരാഗ്യമാവാം ഹാരിസിനെതിരായ ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മറ്റ് വശങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
‘പുലര്‍ച്ചെ 3.30ഓടെയാണ് വെടിവയ്പ്പിനെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്. ഹാരിസിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്’- അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് മായങ്ക് പഥക് പറഞ്ഞു.
ഹാരിസ് തനിക്ക് ഒരു ഇളയ സഹോദരനെപ്പോലെയാണെന്ന് ബന്ധുവായ ഷുഹൈബ് പറഞ്ഞു. ‘ഞങ്ങള്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇവിടെ ഭക്ഷണം വാങ്ങാനായി എത്തിയത്. അപ്പോഴാണ് ഹാരിസിന് വെടിയേറ്റത്. ഒരു ശത്രുതയും ഉണ്ടായിരുന്നില്ല. വെടിവച്ചവര്‍ ക്രിമിനലുകളാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
india
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം
ബോംബ് ഭീഷണിയെ തുടര്‍ന്ന് നേരത്തെ താജ്മഹലിലും പരിസരത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി താജ് മഹല്‍ കോംപ്ലെക്‌സില്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം. പാക് -ഭീകരവാദത്തിനെതിരായ നടപടികള്‍ ഇന്ത്യ ശക്തമാക്കിയ പശ്ചതലത്തിലും വ്യോമാക്രമണ ഭീഷണികളെ ചെറുക്കുന്നതിനുമാണ് നടപടി. നിലവില്‍ താജ് മഹലിന് സുരക്ഷ ഒരുക്കുന്നത് സിഐഎസ്എഫും ഉത്തര്‍പ്രദേശ് പൊലീസും ചേര്‍ന്നാണ്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് നേരത്തെ താജ്മഹലിലും പരിസരത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ കേരളത്തില്‍ നിന്നാണ് ഇമെയില്‍ വഴി ടൂറിസം വകുപ്പിന് ബോംബ് ഭീഷണി ലഭിച്ചത്. സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, താജ് സെക്യൂരിറ്റി പൊലീസ്, ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ടൂറിസം പൊലീസ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
കേരളത്തില്‍ നിന്നുള്ള വ്യാജ ഇമെയില്‍ സന്ദേശമാണിതെന്നും അന്വേഷണത്തിനായി സൈബര്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) സോനം കുമാര്‍ പറഞ്ഞു.
india
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
യുവാക്കള്‍ ഉപയോഗിച്ചിരുന്ന ട്രക്ക് അക്രമികള്‍ കത്തിച്ചു.

യുപിയിലെ അലിഗഢില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ക്രൂര മര്‍ദനം. അര്‍ബാസ്, അഖീല്‍, കദീം, മുന്ന ഖാന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്. അലിഗഢിലെ അല്‍ഹാദാദ്പൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. യുവാക്കള്‍ ഉപയോഗിച്ചിരുന്ന ട്രക്ക് അക്രമികള്‍ കത്തിച്ചു.
ട്രക്കിലുണ്ടായിരുന്ന മാംസത്തിന്റെ സാമ്പിള്‍ പരിശോധനക്ക് അയക്കുമെന്നും പരാതി ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
”ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഏതാനും പേരെ ഗ്രാമീണര്‍ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഒരു കൂട്ടം ഗ്രാമീണര്‍ അവരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി നാലുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി, സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. പരാതി നല്‍കാന്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടി സ്വീകരിക്കുക”-അലിഗഢ് റൂറല്‍ എസ്പി അമൃത് ജയിന്‍ പറഞ്ഞു.
അതേസമയം പ്രതികളായ ഹിന്ദുത്വ പ്രവര്‍ത്തകരെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. വിഎച്ച്പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ആരോപിക്കുന്നത്. നാല് യുവാക്കളെ വടിയും കല്ലും ഇരുമ്പ് വടികളും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മര്‍ദനമേറ്റ യുവാക്കളില്‍ മൂന്നാളുകളുടെ പരിക്ക് അതീവ ഗുരുതരമാണ്. ”പരിക്കിനെക്കുറിച്ച് ഞാന്‍ വിശദീകരിക്കുന്നില്ല. നിങ്ങള്‍ വീഡിയോകള്‍ കാണുക. എന്റെ മകന്‍ ആശുപത്രിയില്‍ ജീവന് വേണ്ടി മേയ് 24ന് പൊരുതുകയാണ്”-അഖീലിന്റെ പിതാവ് സലീം ഖാന്‍ പറഞ്ഞു.
അലിഗഢിലെ അല്‍-അമ്മാര്‍ ഫ്രോസണ്‍ ഫുഡ്‌സ് മാംസ ഫാക്ടറിയില്‍ നിന്നും അത്രൗളിയിലേക്ക് പോത്തിറച്ചിയുമായി പിക്ക്-അപ്പ് ട്രക്കില്‍ നാലുപേരും മടങ്ങുകയായിരുന്നു. തുടര്‍ന്ന് സാധു ആശ്രമത്തില്‍ വെച്ച് വാഹനം ഒരു സംഘം തടഞ്ഞു. വഴിയില്‍ ബീഫ് കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് സൂചന ലഭിച്ചതായി ഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെട്ടു. പരാതിയില്‍ വിഎച്ച്പി നേതാവ് രാജ്കുമാര്‍ ആര്യ, ബിജെപി നേതാവ് അര്‍ജുന്‍ സിങ് എന്നിവരുടെ പേരുകള്‍ സലീം ഖാന്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.
അക്രമിസംഘം വാഹനത്തിലുണ്ടായിരുന്ന നാലുപേരെയും വലിച്ചു പുറത്തേക്കിട്ടു. മാംസം വാങ്ങിയതിന്റെ ബില്‍ കീറിയെറിഞ്ഞു. വിട്ടയക്കണമെങ്കില്‍ വലിയ പണം നല്‍കാനായിരുന്നു അക്രമികള്‍ ആവശ്യപ്പെട്ടത്. അഖീലും അവന്റെ കസിനും പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അവരുടെ വാഹനം തകര്‍ക്കുകയും മറിച്ചിട്ട് കത്തിക്കുകയും ചെയ്തു. അക്രമികള്‍ യുവാക്കളുടെ കയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ഇറച്ചി റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും സലീം പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയതിന് ശേഷവും മര്‍ദനം തുടര്‍ന്നതായാണ് ചില വീഡിയോകളില്‍ നിന്ന് വ്യക്തമാവുന്നത്.
india
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
വടകര മുകേരിയിലെ പ്രസീതിന്റെയും രേഖയുടെയും മകന്‍ ആദിദേവ് (15) ആണ് മരിച്ചത്.

കോഴിക്കോടുനിന്നും ഊട്ടിയിലേക്ക് വിനോദയാത്രക്കെത്തിയ 15കാരന്റെ ദേഹത്ത് മരംവീണ് ദാരുണാന്ത്യം. വടകര മുകേരിയിലെ പ്രസീതിന്റെയും രേഖയുടെയും മകന്‍ ആദിദേവ് (15) ആണ് മരിച്ചത്. പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഊട്ടി-ഗുഡലൂര്‍ ദേശീയപാതയിലെ ട്രീ പാര്‍ക്ക് ടൂറിസ്റ്റ് സെന്ററിലാണ് അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്തുനിന്ന് വിനോദസഞ്ചാരികളുടെ 14 പേരടങ്ങിയ സംഘമാണ് ഊട്ടിയിലേക്ക് എത്തിയത്. ഗൂഡല്ലൂരിലേക്കുള്ള റോഡിലെ ട്രീ പാര്‍ക്ക് ഭാഗത്ത് വെച്ച് ആദിദേവിന്റെ തലയില്‍ മരം വീഴുകയായിരുന്നു.
പൊലീസും വനംവകുപ്പും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഊട്ടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. കനത്ത മഴയെ തുടര്‍ന്ന് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
-
film23 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
india2 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
Cricket2 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india2 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
-
india3 days ago
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍