Connect with us

kerala

മുസ്ലിം ലീഗിന്റെ കര്‍മ്മ പദ്ധതിക്ക് കരുത്ത് പകരുന്നതില്‍ കെ.എം.സി.സി.യുടെ പങ്ക് നിത്യ സ്മരണീയം; മുസ്ലിം ലീഗ്

സമൂഹ്യ സമുദ്ധാരണ മുന്നേറ്റത്തിന് സമുദായത്തെ പ്രാപ്തമാക്കിയ മുസ്ലിം ലീഗിന്റെ കര്‍മ്മ പദ്ധതിക്ക് കരുത്ത് പകരുന്നതില്‍ കെ.എം.സി.സി.യുടെ പങ്ക് നിസ്തുലവും, നിത്യ സ്മരണീയവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.

Published

on

കാസര്‍കോട്:സമൂഹ്യ സമുദ്ധാരണ മുന്നേറ്റത്തിന് സമുദായത്തെ പ്രാപ്തമാക്കിയ മുസ്ലിം ലീഗിന്റെ കര്‍മ്മ പദ്ധതിക്ക് കരുത്ത് പകരുന്നതില്‍ കെ.എം.സി.സി.യുടെ പങ്ക് നിസ്തുലവും, നിത്യ സ്മരണീയവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.

ബഹ്‌റൈന്‍ കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധനസഹായ വിതരണ പരിപാടി ഉല്‍ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനറല്‍ സെക്രട്ടറി റിയാസ് പട്ട്‌ള അധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓഡിനേറ്റര്‍ കുഞ്ഞാമു ബെദിര സ്വാഗതം പറഞ്ഞു. കാസര്‍കോട് മണ്ഡലം പി.ടി.എച്ച്. കമ്മിറ്റിക്കുള്ള ധനസഹായം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാനും എം.എസ്. എഫ്.ജില്ലാ കമ്മിറ്റിക്കുള്ള ധനസഹായം സംസ്ഥാന വൈസ് പ്രസിഡണ്ട് ശാഫി പാറക്കട്ടയും , ചികിത്സാ ധനസഹായം സംസ്ഥാന വൈസ് പ്രസിഡണ്ട് സലീം തളങ്കര , ഖാദര്‍ പൊവ്വല്‍ , സലിം കാഞ്ഞങ്ങാട് എന്നിവര്‍ വിതരണം ചെയ്തു.
എ.എം. കടവത്ത് , അഡ്വ എന്‍.എ. ഖാലിദ് , എ. ബി. ശാഫി , അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മുസ്തഫ കാഞ്ഞങ്ങാട്, അബ്ദുല്‍ റഹ്മാന്‍ കാഞ്ഞങ്ങാട്, ഹാഷിം കടവത്ത് , സി. എ. അബ്ദുല്ല കുഞ്ഞി ഹാജി, വെല്‍ക്കം മുഹമ്മദ് ഹാജി, റഹ്മാന്‍ കട്ടക്കാല്‍ , സമീര്‍ ബെള്ളൂര്‍ , മമ്മു പൊവ്വല്‍ , മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍ , താഹ തങ്ങള്‍ സവാദ് അംങ്കടിമൊഗര്‍ , ബി ഫാത്തിമ ഇബ്രാഹിം , അബ്ബാസ് ചെമ്മനാട് റസീന മുഹമ്മദ് , സുമി ജാഫര്‍ , അബ്ദുല്‍ റഹ്മാന്‍ മായിപ്പാടി , കരിം കുശാല്‍ നഗര്‍, ഹുസൈന്‍ പാറക്കട്ട,ഇര്‍ഷാദ് കോട്ട, സാദിസക്കു, റസാഖ് മായിപ്പാടി , അഷ്‌റഫ് നെല്ലിക്കുന്ന് , ജാഫര്‍എരിയാല്‍ പ്രസംഗിച്ചു. ഖാദര്‍ പൊവ്വല്‍ നന്ദി ആശംസിച്ചു

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.

24 മണിക്കൂറില്‍ 64.5 എം മുതല്‍ 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി

Published

on

കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്‌നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

 

Continue Reading

kerala

ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു

തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

Published

on

കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

Continue Reading

Trending