Culture
ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ എംഎല്‍എ അണികളുടെ തോളിലേറി; വിവാദ വീഡിയോ വൈറലാകുന്നു

ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ ബിജെഡി എംഎല്‍എയെ അണികള്‍ തോളിലേറ്റി കൊണ്ട് പോയത് വിവാദമാകുന്നു. ഒഡീഷയിലെ ഗ്രാമപഞ്ചായത്തുകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ഒഡീഷയില്‍ ഭരണപക്ഷ പാര്‍ട്ടിയായ ബിജു ജനതാദള്‍ എംഎല്‍എ മനാസ് മഡ്കാമിയെ അനുയായികള്‍ തോളിലെടുത്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
നബരാങ്പൂര്‍ എം.പി ബലഭദ്ര മാഞ്ചിക്കൊപ്പമാണ് മനാസ് മോട്ടു മേഖലയിലെ പഞ്ചായത്തുകളില്‍ സന്ദര്‍ശനത്തിനെത്തിയത്. കടത്തുകടന്നുവേണമായിരുന്നു സന്ദര്‍ശിക്കേണ്ട സ്ഥലത്ത് എത്താന്‍. ബോട്ടില്‍ കയറാനായുള്ള സ്ഥലത്ത് ചെള്ളിനിറഞ്ഞതിനാല്‍ വെള്ള വസ്ത്രവും ഷൂം ധരിച്ചെത്തിയ എംഎല്‍എ വെള്ളക്കെട്ടിലൂടെ നടക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് അനുയായികള്‍ എംഎല്‍എയെ തോളിലേറ്റി അപ്പുറത്തെത്തിക്കുകയായിരുന്നു. അതേസമയം, ഒപ്പമുണ്ടായിരുന്ന എം.പി ബലഭദ്ര മാഞ്ചി ചെളി കാര്യമാക്കാതെ നടന്നു നീങ്ങി.
അതേസമയം, തനിക്കെതിരായ വിമര്‍ശനങ്ങള്‍ മാനസ് മഡ്കാമി തള്ളിക്കളഞ്ഞു. അണികള്‍ക്ക് തന്നോടുള്ള സ്‌നേഹവും ബഹുമാനവുമാണെന്നും മഡ്കാമി പ്രതികരിച്ചു. അവര്‍ സ്വമേധയാ തന്നെയെടുത്ത് വെള്ളക്കെട്ടിന് അപ്പുറത്തെത്തിക്കുകയായിരുന്നുവെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം പ്രളയ ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എടുത്ത് വെള്ളകെട്ടിനപ്പുറത്തെത്തിച്ചതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
-
kerala2 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു