Connect with us

kerala

വീണ്ടും കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്; നായികയെ സീത എന്ന് വിളിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം

നേരത്തെ, ഹാല്‍ എന്ന സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് വെച്ചിരുന്നു.

Published

on

മലയാള സിനിമയില്‍ വീണ്ടും സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക. സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ ചിത്രമായ അവിഹിതം എന്ന സിനിമയില്‍ നായികയെ സീത എന്ന് വിളിക്കുന്ന ഭാഗം ഒഴിവാക്കാന്‍ ആണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. സിനിമയില്‍ ‘നീയും നിന്റെ സീതയും തമ്മിലുള്ള..’ എന്ന് തുടങ്ങുന്ന ഡയലോഗാണ് വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് ഡയലോഗുകള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

നേരത്തെ, ഹാല്‍ എന്ന സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് വെച്ചിരുന്നു. സിനിമയിലെ ഒരു രംഗത്തില്‍ നായിക പര്‍ദ ധരിക്കുന്ന രംഗം നീക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതേതുടര്‍ന്ന് നിരവധി സിനിമ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ഹാല്‍ സിനിമയിലെ സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയില്‍ ചേംബര്‍ കടുത്ത നടപടിയുമായി മുന്നോട്ട് പോകുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ലിസ്റ്റിന്‍ സ്റ്റീഫന്‍. സെന്‍സര്‍ബോര്‍ഡ് കേരളത്തിലും സംഘ്പരിവാര്‍ അജണ്ട മറയില്ലാതെ നടപ്പാക്കിത്തുടങ്ങുന്നുവെന്ന് സംവിധായകന്‍ ഹര്‍ഷദ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending