Connect with us

kerala

പി.എം ശ്രീയില്‍ സി.പി.എം പിന്നോട്ട്; ധാരണാപത്രം മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കും

, പി.എം ശ്രീയില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കണമെന്നാണ് സി.പി.ഐ മുന്നോട്ടുവെച്ച ആവശ്യം

Published

on

പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാന്‍ സി.പി.എം തീരുമാനം. പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് കത്തയക്കാനും ഈ നിര്‍ദേശം സി.പി.ഐക്ക് മുമ്പില്‍ വെക്കാനുമാണ് സി.പി.എമ്മിലെ ധാരണ. എന്നാല്‍, പി.എം ശ്രീയില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കണമെന്നാണ് സി.പി.ഐ മുന്നോട്ടുവെച്ച ആവശ്യം.

രാവിലെ എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത സി.പി.എം അവെയ്‌ലബിള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് വിഷയം ചര്‍ച്ച ചെയ്തത്. പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഇളവ് വേണം. കരിക്കുലം, സ്‌കൂളുകളുടെ ഘടനാമാറ്റം അടക്കമുള്ള വിവാദ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്നും മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടായിരിക്കും കേന്ദ്രത്തിന് കത്ത് നല്‍കുക. .

പി.എം ശ്രീയില്‍ നിന്ന് പൂര്‍ണമായി സി.പി.എമ്മോ സംസ്ഥാന സര്‍ക്കാരോ പിന്നോട്ട് പോകില്ല. അതേസമയം, നിബന്ധനകളില്‍ ഇളവ് തേടാനാണ് നീക്കം. പദ്ധതി പൂര്‍ണമായി റദ്ദാക്കണമെന്നാണ് സി.പി.ഐ തുടക്കം മുതല്‍ മുന്നോട്ടുവെച്ച നിര്‍ദേശം. നിബന്ധനകളില്‍ ഇളവ് തേടുക വഴി സി.പി.ഐയെ അനുനയിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് സി.പി.എം സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. അതേസമയം, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗം പാര്‍ട്ടി ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ പുരോഗമിക്കുകയാണ്.

മുമ്പ് പി.എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ട പഞ്ചാബ് സര്‍ക്കാര്‍ പിന്നീട് പിന്നോട്ട് പോയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചാബിനുള്ള സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെക്കുകയുണ്ടായി. ഇതോടെ ധാരണാപത്രവുമായി പഞ്ചാബ് മുന്നോട്ടു പോവുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending