Connect with us

News

ലോകകപ്പില്‍ ചരിത്രമെഴുതി ദീപ്തി ശര്‍മ്മ

2025 വനിതാ ഏകദിന ലോകകപ്പില്‍ തിളങ്ങിയ ഓള്‍റൗണ്ട് പ്രകടനത്തോടെ ദീപ്തി ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Published

on

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ പുതിയ അഭിമാനമായി ദീപ്തി ശര്‍മ്മ. 2025 വനിതാ ഏകദിന ലോകകപ്പില്‍ തിളങ്ങിയ ഓള്‍റൗണ്ട് പ്രകടനത്തോടെ ദീപ്തി ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ മത്സരത്തില്‍ ദീപ്തി കാഴ്ചവെച്ച അതുല്യ പ്രകടനമാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്.

ഫൈനലില്‍ ആദ്യം ബാറ്റിങ്ങില്‍ ഇറങ്ങി 58 പന്തില്‍ നിന്ന് നിര്‍ണായക 58 റണ്‍സ് നേടി ദീപ്തി. തുടര്‍ന്ന് ബോളിങ്ങിലും മികവ് തെളിയിച്ച് 9.3 ഓവറില്‍ വെറും 39 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ലോകകപ്പ് ഫൈനലില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡും ഇതോടെ ദീപ്തിയ്ക്ക് സ്വന്തമായി. പുരുഷനും വനിതാ വിഭാഗങ്ങളിലുമുള്ള ലോകകപ്പ് ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് അവള്‍.

മൊത്തം ടൂര്‍ണമെന്റില്‍ 200-ലധികം റണ്‍സും 22 വിക്കറ്റുകളും നേടി ദീപ്തി തന്റെ ഓള്‍റൗണ്ട് കഴിവിലൂടെ ലോകക്രിക്കറ്റിനെ വിസ്മയിപ്പിച്ചു. ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയിലെ നാലാമത്തെ താരമാണ് ദീപ്തി. 2003-ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, 2011-ല്‍ യുവരാജ് സിംഗ്, 2023-ല്‍ വിരാട് കോഹ്ലി എന്നിവരാണ് മുമ്പ് ഈ ബഹുമതി നേടിയവര്‍.

ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ കിരീടം ഉയര്‍ത്തിയ ഇന്ത്യന്‍ വനിതാ ടീം ലോകവേദിയില്‍ പുതിയ അധ്യായം കുറിച്ചു. ”വീരാംഗനമാരുടെ ഈ വിജയം ഭാരത വനിതാ ക്രിക്കറ്റിന്റെ സ്വര്‍ണ്ണയുഗം ആരംഭിക്കുന്നു,” എന്നാണ് മുന്‍ താരം യുവരാജ് സിങ് പ്രതികരിച്ചത്.

 

india

മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍

മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

Published

on

മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

 

Continue Reading

kerala

ശബരിമല വ്രതമെടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയതായി പരാതി

കറുപ്പ് വസ്ത്രം ധരിച്ചെത്തിയ സയന്‍സ് ഗ്രൂപ്പിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേര്‍ന്ന് ക്ലാസില്‍ നിന്ന് ഇറക്കിവിട്ടത്.

Published

on

ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയതായി പരാതി. അളഗപ്പനഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആണ് സംഭവം. കറുപ്പ് വസ്ത്രം ധരിച്ചെത്തിയ സയന്‍സ് ഗ്രൂപ്പിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേര്‍ന്ന് ക്ലാസില്‍ നിന്ന് ഇറക്കിവിട്ടത്.

യൂണിഫോം ധരിക്കാതെ ക്ലാസില്‍ ഇരുത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു സംഭവം. യൂണിഫോം ധരിച്ചുവരാന്‍ പറഞ്ഞ് പുറത്താക്കിയ കുട്ടികള്‍ ബാഗ് എടുക്കാതെ വീട്ടിലേക്ക് പോകുകയായിരുന്നു. സ്‌കൂളിലേക്ക് കോണ്‍ഗ്രസ്, ബിജെപി, സിപിഎം നേതാക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തി. പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ തര്‍ക്കത്തിലേക്ക് നീങ്ങിയതോടെ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ കുട്ടികളെ കറുപ്പ് വസ്ത്രം ധരിച്ച് ക്ലാസിലിരുത്തി.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

ശ്രീകോവിലില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണപ്പാളികളികളില്‍ നിന്ന് ശാസ്ത്രീയ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് താന്ത്രിക അനുമതിയോടെയായിരുന്നു പരിശോധന.

Published

on

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ശ്രീകോവിലില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണപ്പാളികളികളില്‍ നിന്ന് ശാസ്ത്രീയ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് താന്ത്രിക അനുമതിയോടെയായിരുന്നു പരിശോധന.

സന്നിധാനത്ത് ശബരിമല സ്വര്‍ണ്ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവ് ശേഖരണം ആണ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയത്. യുബി ഗ്രൂപ്പ് 1998 ല്‍ നല്‍കിയ സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കാനും അറ്റകുറ്റപ്പണികള്‍ക്ക് ശബരിമലയില്‍ നിന്നും കൊണ്ടുപോയ കട്ടിള പാളി , ദ്വാരപാലക ശില്‍പ്പത്തിലെ പാളികള്‍ എന്നിവയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന കാര്യങ്ങള്‍ വ്യക്തമാക്കാനാണ് പരിശോധന നടത്തിയത്.

ഉച്ചക്ക് ഒരു മണിക്ക് നട അടച്ചപ്പോള്‍ തുടങ്ങിയ സാമ്പിള്‍ ശേഖരണം വൈകിട്ട് 3 മണിയോടെ അവസാനിച്ചു . ശ്രീകോവിന്റെ ചുമരിലെ തൂണുകള്‍, കട്ടിള പാളി , ദ്വാരപാലക ശില്‍പ്പപീഠങ്ങള്‍ എന്നിവ പരിശോധനക്കായി ഇളക്കി മാറ്റി. ഇളക്കി മാറ്റിയ സ്വര്‍ണ്ണ പാളികളില്‍ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷം ഇവ യഥാസ്ഥാനങ്ങളില്‍ പുന:സ്ഥാപിക്കും.

Continue Reading

Trending