Connect with us

News

ലണ്ടന്‍ എമിറേറ്റ്‌സില്‍ ബ്രസീലിന് ജയം: സെനഗലിനെതിരെ 2-0

എതിരില്ലാത്ത രണ്ട് ഗോളുകളിലൂടെ കാനറി സേന നിര്‍ണായക ജയം സ്വന്തമാക്കി.

Published

on

ലണ്ടനിലെ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ സെനഗലിനെ 20 ന് പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകളിലൂടെ കാനറി സേന നിര്‍ണായക ജയം സ്വന്തമാക്കി.

മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു രണ്ടു ഗോളുകളും. 26-ാം മിനിറ്റില്‍ യുവതാരം എസ്റ്റേവോയും 35-ാം മിനിറ്റില്‍ മധ്യനിരതാരം കാസമിറോയും സെനഗലിന്റെ വലയിലേക്കുള്ള വഴി കണ്ടെത്തി. ആദ്യപകുതിയില്‍ ബ്രസീല്‍ പൂര്‍ണമായും ആധിപത്യം പുലര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല.

വിനീഷ്യസ് ജൂനിയര്‍ അടക്കമുള്ള പ്രധാന താരങ്ങളുമായി ബ്രസീല്‍ തുടക്കം ആക്രമണാത്മകമായ ഫുട്‌ബോള്‍ അവതരിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ജപ്പാനെതിരെ നേരിട്ട ഞെട്ടിക്കുന്ന പരാജയത്തിന് പിന്നാലെ ലഭിച്ച ഈ വിജയം ബ്രസീല്‍ ടീമിന് വലിയ ആശ്വാസമായി മാറുന്നു.

Trending