Connect with us

News

ജെറ്റ് ബ്ലു–യു.എസ് എയർഫോഴ്സ് വിമാനങ്ങൾ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്

ജെറ്റ് ബ്ലു 1112 എന്ന വിമാനത്തിന്റെ പൈലറ്റ് സമയബന്ധിതമായി ഇടപെട്ടതാണ് ദുരന്തം ഒഴിവാക്കിയത്.

Published

on

വാഷിങ്ടൺ: കരീബിയൻ രാജ്യമായ ക്യൂറസാവോയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന ജെറ്റ് ബ്ലു വിമാനം യു.എസ് എയർഫോഴ്സ് വിമാനവുമായി ഒരേപാതയിൽ എത്തിയതോടെ ഗുരുതര അപകടസാധ്യത ഉണ്ടായി. ജെറ്റ് ബ്ലു 1112 എന്ന വിമാനത്തിന്റെ പൈലറ്റ് സമയബന്ധിതമായി ഇടപെട്ടതാണ് ദുരന്തം ഒഴിവാക്കിയത്.

ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. രണ്ട് വിമാനങ്ങളും ഏകദേശം അഞ്ച് മൈൽ മാത്രം അകലെ ഒരേ പാതയിൽ എത്തിയതായി റിപ്പോർട്ടുണ്ട്. അപകടസാധ്യത തിരിച്ചറിഞ്ഞ ഉടൻ ജെറ്റ് ബ്ലു പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ (ATC) വിവരം അറിയിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

സംഭവം ഫെഡറൽ അധികാരികൾക്ക് റിപ്പോർട്ട് ചെയ്തതായി ജെറ്റ് ബ്ലു അറിയിച്ചു. ഏതു തരത്തിലുള്ള അന്വേഷണവും നേരിടാൻ കമ്പനി തയ്യാറാണെന്നും എല്ലാ അടിയന്തര സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ പൈലറ്റുകൾക്ക് കർശന പരിശീലനം നൽകിയിട്ടുണ്ടെന്നും ജെറ്റ് ബ്ലു വക്താവ് വ്യക്തമാക്കി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കാൻ പെന്റഗൺ ഇതുവരെ തയ്യാറായിട്ടില്ല. അസോസിയേറ്റഡ് പ്രസ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികളുടെ അന്വേഷണങ്ങൾക്കും ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.

വേനസ്വേലൻ ആകാശപരിധിയിലും അതിന്റെ സമീപപ്രദേശങ്ങളിലും സൈനിക വിമാനങ്ങളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ യു.എസ് നൽകിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

“അരിവാളുകൊണ്ട് ചില പണികൾ ഞങ്ങൾക്ക് അറിയാം”; കൊലവിളി പ്രസംഗവുമായി സിപിഎം ഏരിയ കമ്മിറ്റി അംഗം

മുസ്‍ലിം ലീഗിനെ ലക്ഷ്യമിട്ട് നടത്തിയ പ്രസംഗത്തിൽ അക്രമം സൂചിപ്പിക്കുന്ന ഗുരുതര പരാമർശങ്ങളുണ്ടായതായാണ് ആരോപണം.

Published

on

ഫറോക്ക് മുനിസിപ്പാലിറ്റിയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സിപിഎം ബേപ്പൂർ ഏരിയ കമ്മിറ്റി അംഗം സമീഷ് കൊലവിളി പ്രസംഗം നടത്തി. മുസ്‍ലിം ലീഗിനെ ലക്ഷ്യമിട്ട് നടത്തിയ പ്രസംഗത്തിൽ അക്രമം സൂചിപ്പിക്കുന്ന ഗുരുതര പരാമർശങ്ങളുണ്ടായതായാണ് ആരോപണം.

ഫറോക്ക് മുനിസിപ്പാലിറ്റി 39-ാം വാർഡിൽ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തിനിടെയാണ് സമീഷ് പ്രകോപനപരമായ ഭാഷയിൽ സംസാരിച്ചതെന്ന് പറയുന്നു. “ചെറുവിരലനക്കിയാൽ നിങ്ങളുടെ വീട്ടിൽ കയറി നിരങ്ങും”, “അരിവാളുകൊണ്ട് ചില പണികൾ ഞങ്ങൾക്ക് അറിയാം”, “ഞങ്ങൾ ഇറങ്ങിയാൽ മുസ്‍ലിം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരും” തുടങ്ങിയ വാക്കുകളാണ് പ്രസംഗത്തിൽ ഉണ്ടായത്.

പ്രസംഗത്തിനിടെ, ലീഗിന്റെ കോട്ടകളായി അറിയപ്പെട്ട പ്രദേശങ്ങളിൽ പോലും സിപിഎമ്മും എൽഡിഎഫും ജയിച്ചിട്ടുണ്ടെന്നും, അക്രമത്തിന്റെ പാത സ്വീകരിച്ചാൽ അതിനെ ശക്തമായി തടയുമെന്നും സമീഷ് പറഞ്ഞു. സിപിഎം പ്രവർത്തകർ ഉശിരാർന്ന പ്രവർത്തനം സംഘടിപ്പിക്കുമെന്നും, അതിന് തടസ്സം സൃഷ്ടിച്ചാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുസ്‍ലിം ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്നാണ് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഫറോക്ക് മുനിസിപ്പാലിറ്റിയിൽ സിപിഎമ്മിൽ നിന്ന് മുസ്‍ലിം ലീഗ് നാല് വാർഡുകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രദേശത്ത് രാഷ്ട്രീയ സംഘർഷം രൂക്ഷമായത്.

Continue Reading

News

സൂപ്പർ ലീഗ് കേരള: ഫൈനൽ ടിക്കറ്റ് ലക്ഷ്യമിട്ട് തൃശൂർ മാജിക് ഇന്ന് മലബാർ പോരാട്ടത്തിൽ

ലീഗ് ഘട്ടത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താണ് തൃശൂർ മാജിക്കും മലപ്പുറം എഫ്.സിയും സെമിയിലേക്ക് യോഗ്യത നേടിയത്.

Published

on

തൃശൂർ: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ ഫൈനൽ ബർത്ത് ഉറപ്പാക്കാൻ ആതിഥേയരായ തൃശൂർ മാജിക് എഫ്.സി ഇന്ന് കളത്തിലിറങ്ങും. തിങ്കളാഴ്ച രാത്രി 7.30ന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിഫൈനലിൽ കരുത്തരായ മലപ്പുറം എഫ്.സിയാണ് എതിരാളികൾ. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിലേക്കുള്ള ടിക്കറ്റാണ് ഇരുടീമുകളുടെയും ലക്ഷ്യം.

ലീഗ് ഘട്ടത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താണ് തൃശൂർ മാജിക്കും മലപ്പുറം എഫ്.സിയും സെമിയിലേക്ക് യോഗ്യത നേടിയത്. സീസണിൽ ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ കടുത്ത പോരാട്ടങ്ങളാണ് കണ്ടത്. ആദ്യ മത്സരത്തിൽ മലപ്പുറം ജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ വിജയം തൃശൂരിനൊപ്പമായിരുന്നു.

ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിരയുമായാണ് തൃശൂർ മാജിക് ഇന്നിറങ്ങുന്നത്. 10 മത്സരങ്ങളിൽ നിന്ന് വെറും ഏഴ് ഗോളുകൾ മാത്രമാണ് ടീം വഴങ്ങിയത്. ക്യാപ്റ്റൻ മെയ്ൽസൺ ആൽവസ് നയിക്കുന്ന പ്രതിരോധം തൃശൂരിന്റെ വലിയ കരുത്താണ്. ആൽവസിനൊപ്പം സെന്റർ ബാക്കായി തേജസ് കൃഷ്ണയും, വിങ് ബാക്കുകളായി ബിബിൻ അജയനും മുഹമ്മദ് ജിയാദും അണിനിരക്കുമ്പോൾ മലപ്പുറം മുന്നേറ്റനിരയ്ക്ക് കടുത്ത പരീക്ഷണമാകും.

കണ്ണൂർ വാരിയേഴ്സിനെതിരായ അവസാന മത്സരത്തിൽ തോൽവി വഴങ്ങിയിരുന്നെങ്കിലും പോയിന്റ് പട്ടികയിൽ മാറ്റമില്ലാത്തതിനാൽ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് കോച്ച് ആന്ദ്രേ ചെർനിഷോവ് അന്ന് ടീമിനെ ഇറക്കിയത്. പൂർണ ശക്തിയോടെയാകും തൃശൂർ ഇന്ന് ഇറങ്ങുക.

അതേസമയം, 10 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ അടിച്ചുകൂട്ടിയ മലപ്പുറം എഫ്.സി ഗോൾവേട്ടയിൽ രണ്ടാം സ്ഥാനത്താണ്. എതിരാളികളുടെ ഗോൾവല കുലുക്കാൻ ശേഷിയുള്ള ശക്തമായ അറ്റാക്കിങ് നിരയുമായാണ് മലപ്പുറം എത്തുന്നത്. സീസണിൽ എട്ട് ഗോളുകളോടെ ഗോൾവേട്ടയിൽ ഒന്നാമനായ ബ്രസീലിയൻ സ്‌ട്രൈക്കർ ജോൺ കെനഡിയിലാണ് പ്രധാന പ്രതീക്ഷ. സ്റ്റാർ സ്‌ട്രൈക്കർ റോയ് കൃഷ്ണ ഫോം കണ്ടെത്തിയാൽ തൃശൂർ പ്രതിരോധം വിയർക്കുമെന്നുറപ്പ്. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ഇഷാൻ പണ്ഡിതയുടെ സാന്നിധ്യവും മലപ്പുറത്തിന് ആത്മവിശ്വാസം നൽകുന്നു.

തൃശൂരിന്റെ കരുത്തുറ്റ പ്രതിരോധവും മലപ്പുറത്തിന്റെ മൂർച്ചയുള്ള മുന്നേറ്റനിരയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്നത്തെ സെമിഫൈനൽ; ശക്തന്റെ തട്ടകം തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കും.

Continue Reading

kerala

എസ്ഐആർ വിഷയത്തിൽ ഇന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം യോഗം വിളിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ മുൻ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

Published

on

ഡൽഹി: എസ്ഐആറുമായി (സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ) ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് നടക്കും. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം യോഗം വിളിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ മുൻ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും യോഗം ചേരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ എസ്ഐആർ നടപടിക്രമങ്ങൾക്ക് കൂടുതൽ സഹകരണം നൽകണമെന്ന് രാഷ്ട്രീയ പാർട്ടികളോട് കമ്മീഷൻ ആവശ്യപ്പെടും. അതേസമയം, നടപടിക്രമങ്ങൾക്ക് കൂടുതൽ സമയം നീട്ടി നൽകണമെന്ന ആവശ്യം രാഷ്ട്രീയ പാർട്ടികൾ വീണ്ടും ഉന്നയിക്കുമെന്നാണ് സൂചന.

രാവിലെ 11ന് തിരുവനന്തപുരത്തെ ഹൈസെന്ത് ഹോട്ടലിലാണ് യോഗം നടക്കുക. ഇതുവരെ 99.71 ശതമാനം ഫോമുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശേഖരിക്കാനാകാത്ത ഫോമുകളുടെ എണ്ണം 24,92,578 ആയി ഉയർന്നതായും കമ്മീഷൻ വ്യക്തമാക്കി.

അതേസമയം, പാർലമെന്റിന്റെ ശീതകാല സമ്മേളനം പുരോഗമിക്കുകയാണ്. വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും തുടരും. രാജ്യസഭയിലെ ചർച്ച ഇതുവരെ പൂർത്തിയായിട്ടില്ല. ജയറാം രമേശ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ് എന്നിവരടക്കമുള്ള നേതാക്കൾ ഇന്ന് രാജ്യസഭയിൽ സംസാരിക്കും.

ശബരിമല സ്വർണക്കൊള്ള (സ്വർണപ്പാളി) വിഷയം പാർലമെന്റിൽ സജീവമായി ഉന്നയിക്കാൻ യുഡിഎഫ് എംപിമാർ രംഗത്തുണ്ട്. രാവിലെ 10.30ന് പാർലമെന്റ് കവാടത്തിന് മുന്നിൽ യുഡിഎഫ് എംപിമാർ പ്രതിഷേധം സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം ലോക്സഭയിൽ സ്വർണക്കൊള്ള വിഷയം ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ ഉയർത്തിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിന് പങ്കുണ്ടെന്ന ആരോപണത്തിൽ ബിജെപി മൗനം പാലിക്കുകയാണെന്നുമാണ് കോൺഗ്രസിന്റെ വിമർശനം.

Continue Reading

Trending