Connect with us

kerala

‘അഞ്ച് കൊല്ലം ഒന്നും ചെയ്തില്ല; ബജറ്റ് സര്‍ക്കാറിന്റെ കുറ്റസമ്മതം’ -പി.എം.എ സലാം

അടുത്ത സര്‍ക്കാറിന്റെ തലയില്‍ എല്ലാം കെട്ടിവെക്കാനുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.

Published

on

രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള കബളിപ്പിക്കല്‍ മാത്രമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. അഞ്ച് കൊല്ലക്കാലം ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ കുറ്റസമ്മതമാണെന്നും പി.എം.എ സലാം പറഞ്ഞു. അടുത്ത സര്‍ക്കാറിന്റെ തലയില്‍ എല്ലാം കെട്ടിവെക്കാനുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.

10 വര്‍ഷം അധികാരത്തിലിരുന്നിട്ടും ജനോപകാരപ്രദമായ പദ്ധതികള്‍ അവതരിപ്പിക്കാത്ത സര്‍ക്കാര്‍ പടിയിറങ്ങുന്ന ഘട്ടത്തില്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ സാധാരണക്കാരെ കബളിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് മുമ്പില്‍ നടത്തുന്ന മാപ്പപേക്ഷയാണിത്. വിഭവസമാഹരണം എങ്ങനെ എന്ന് രേഖപ്പെടുത്താതെയാണ് വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്നത്. ഭരണത്തില്‍നിന്ന് ഇറങ്ങുമെന്ന് ഉറപ്പുള്ളത് കൊണ്ട് വാഗ്ദാനങ്ങള്‍ കൊടുക്കുകയാണ്. ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാന്‍ സാധിച്ചിട്ടില്ല എന്ന കുറ്റസമ്മതമാണ് ഈ ബജറ്റ്. ഇപ്പോള്‍ ക്ഷേമബജറ്റ് പ്രഖ്യാപിച്ചതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണ പരാജയത്തിന്റെ രേഖയാണ് ബജറ്റ് -പി.കെ കുഞ്ഞാലിക്കുട്ടി

സെന്‍സിറ്റീവ് ആയ വിഷയങ്ങളില്‍പോലും അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിച്ചിട്ടില്ല.

Published

on

By

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണ പരാജയത്തിന്റെ രേഖയാണ് ബജറ്റെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സെന്‍സിറ്റീവ് ആയ വിഷയങ്ങളില്‍പോലും അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിച്ചിട്ടില്ല. ഈ ബജറ്റ് ഭരണപരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റാണ്. അഞ്ച് വര്‍ഷം ജനങ്ങള്‍ക്ക് ഒന്നും കൊടുക്കാത്തവരാണ് ഇപ്പോള്‍ കൂട്ടി നല്‍കും എന്ന് പറയുന്നത്. ഈ ബജറ്റിലല്ല, അടുത്ത സര്‍ക്കാറിന്റെ പ്രകടന പത്രികക്കാണ് പ്രസക്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

kerala

കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു; 10 പേര്‍ക്ക് പരിക്ക്

ഫാസ്റ്റ് പാസഞ്ചര്‍ ബസും ലിങ്ക് ബസുമാണ് തമ്മില്‍ കൂട്ടിയിടിച്ചത്.

Published

on

By

വെഞ്ഞാറമൂട്: എം.സി റോഡില്‍ വെമ്പായത്തിന് സമീപം മഞ്ചാടിമൂട്ടില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒന്‍പതിനായിരുന്നു അപകടം. ഫാസ്റ്റ് പാസഞ്ചര്‍ ബസും ലിങ്ക് ബസുമാണ് തമ്മില്‍ കൂട്ടിയിടിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് മഞ്ചാടിമൂട്ടില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ പിന്നാലെ എത്തിയ ലിങ്ക് ബസ് ഇടിച്ച് കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ലിങ്ക് ബസിന്റെ മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരില്‍ മൂന്നു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഏഴുപേരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം എല്ലാവരും ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു

 

Continue Reading

kerala

‘അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവ്’; അയോഗ്യത കേസില്‍ കെ എം ഷാജിയ്ക്ക് അനുകൂല വിധി

2016-ലെ അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Published

on

By

അയോഗ്യത കേസില്‍ കെ എം ഷാജിയ്ക്ക് അനുകൂല വിധി. വരുന്ന തിരഞ്ഞെടുപ്പുകളില്‍ കെ.എം. ഷാജിക്ക് മത്സരിക്കുന്നതിന് തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2016-ലെ അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

2016-ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നായിരുന്നു കെ.എം ഷാജിക്കെതിരെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന നികേഷ് കുമാര്‍ നല്‍കിയ കേസിലെ പ്രധാനാരോപണം. തുടര്‍ന്ന് ഹൈക്കോടതി കേസില്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8 (അ) വകുപ്പ് പ്രകാരം അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് രാഷ്ട്രപതി ആണെന്ന് ഷാജിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹൈക്കോടതി ഇക്കാര്യത്തില്‍ അധികാര പരിധി മറികടന്നുവന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും, ഉജ്ജ്വല്‍ ഭുയാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി

Continue Reading

Trending