kerala
സോപാനസംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന് മുസ്ലിം ലീഗില്‍ ചേര്‍ന്നു; പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു
വിശ്വമാനവികത ഉയര്‍ത്തി പിടിക്കുന്ന ആളാണ് പാണക്കാട് സാദിഖലി തങ്ങളെന്നും ആ വിശ്വമാനവികതയില്‍ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നതെന്നും ഹരിഗോവിന്ദന് പറഞ്ഞു.
മലപ്പുറം: പ്രശസ്ത സോപാനസംഗീത കലാകാരന് ഞെരളത്ത് ഹരിഗോവിന്ദന് മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയര്‍ത്തി പിടിക്കുന്ന ആളാണ് പാണക്കാട് സാദിഖലി തങ്ങളെന്നും ആ വിശ്വമാനവികതയില്‍ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നതെന്നും ഹരിഗോവിന്ദന് പറഞ്ഞു. ഇനി യുഡിഎഫിന്റെ പ്രചാരണവേദികളില്‍ സജീവമാകും എന്നും ഹരിഗോവിന്ദന് പ്രതികരിച്ചു.
ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദന്. ഇന്ത്യക്കകത്തും പുറത്തുമായി ഏകദേശം അയ്യായിരത്തോളം വേദികളിലൂടെ ഈ സംഗീതത്തിനു ജാതി, മത വ്യത്യാസമില്ലാതെ പുതുതലമുറക്കിടയില്‍ താല്പര്യം നിലനിര്‍ത്തുന്നതില്‍ ഹരിഗോവിന്ദന് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
സംഘപരിവാറുമായി ബന്ധപ്പെട്ട് ഒരുകാലത്ത് താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അതിന് തന്റെ പ്രായശ്ചിത്തമാണ് ഈ അംഗത്വമെന്നും ഹരിഗോവിന്ദന് പറയുന്നു. താന്‍ പറയുന്ന കാര്യങ്ങള്‍ കലയുടേയും സംസ്കാരത്തിന്റേയും ബാധയുള്ളവര്‍ക്ക് മാത്രമേ മനസിലാവുകയുള്ളൂവെന്നും അല്ലാത്തവര്‍ക്ക് പിടികിട്ടില്ലെന്നും ഹരിഗോവിന്ദന്. ഇന്നും നിലനില്‍ക്കുന്ന ജാതി പ്രശ്നങ്ങളില്‍ മനം മടുത്തുള്ള നീക്കമാണിത്.
അമ്മ വര്‍ഷങ്ങളായി കോണി അടയാളത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും ഹരിഗോവിന്ദന് വ്യക്തമാക്കുന്നു. ലീഗില്‍ അംഗത്വമെടുക്കുന്നത് നേരത്തേ തീരുമാനിച്ച കാര്യമായിരുന്നുവെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള തിയതി കഴിഞ്ഞേ അംഗത്വമെടുക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇനിയങ്ങോട്ട് മുസ്ലിംലീഗിന്റെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമാകും. അതുവഴി ഈ രംഗത്തുള്ള വരേണ്യവര്‍ഗത്തിന്റെ അധികാരത്തെ പ്രതിരോധിക്കാനാകുമെന്നും ഹരിഗോവിന്ദന് പറഞ്ഞു.
india
അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ നിയമനിർമ്മാണം വേണം: ഹാരിസ് ബീരാൻ എം പി
ഒഴിഞ്ഞു മാറി കേന്ദ്രമന്ത്രി
ന്യൂഡൽഹി: സുപ്രീംകോടതി വിധി മൂലം ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള ആയിരക്കണക്കിന് ഇൻ-സർവീസ് അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് എം പി അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു. അധ്യാപക യോഗ്യതാ പരീക്ഷ (TET) നിർബന്ധമാക്കിയുള്ള 2015-ലെ സുപ്രീംകോടതി വിധി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് തടയാൻ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നോ അല്ലെങ്കിൽ കോടതിയിൽ ആവശ്യപ്പെടണമെന്നോ അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് രാജ്യസഭയിൽ നടന്ന ചോദ്യോത്തര വേളയിലാണ് ഹാരിസ് ബീരാൻ ഈ വിഷയം ഉന്നയിച്ചത്. ചോദ്യോത്തര വേളയിലെ മൂന്നാം ഉപചോദ്യമായാണ് അദ്ദേഹം ഈ സുപ്രധാന വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. അധ്യാപകർ സ്കൂളുകളുടെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ഹാരിസ് ബീരാൻ തന്റെ ചോദ്യം ആരംഭിച്ചത്. സർവീസിലുള്ള അധ്യാപകർ, ആവശ്യമായ യോഗ്യതകളും പരിചയസമ്പത്തും ഉണ്ടായിട്ടും, TET പരീക്ഷ പാസാകണമെന്ന നിർബന്ധം മൂലം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർവീസിലുള്ള അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ സർക്കാർ എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. ഇതിനായി ആവശ്യമായ നിയമനിർമ്മാണം നടത്തുമോ അല്ലെങ്കിൽ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള റിവ്യൂ പെറ്റീഷനിൽ ഇടപെട്ട്, ടെറ്റ് നിർബന്ധമാക്കുന്ന വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്ന് ആവശ്യപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ, കേന്ദ്രമന്ത്രിയുടെ മറുപടി അധ്യാപകർക്ക് ആശ്വാസം നൽകുന്നതായിരുന്നില്ല. ‘ടെറ്റ് ‘ പരീക്ഷ പാസാകുന്നത് അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. കോടതി വിധി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് മൂലം അധ്യാപകർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല. ഇത് വഴി സർക്കാർ അധ്യാപകരുടെ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് എന്ന് ഹാരിസ് ബീരാൻ ആരോപിച്ചു.
kerala
യുഡിഎഫ് കൺവെൻഷനുകൾക്ക് വ്യാഴാഴ്ച തുടക്കമാവും
26 , 27 തീയതികളിലാണ് മണ്ഡലത്തിലെ വിവിധയിടങ്ങളിൽ കൺവെൻഷനുകൾ നിശ്ചയിച്ചിരിക്കുന്നത്.
മലപ്പുറം: മലപ്പുറം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പഞ്ചായത്ത് – മുനിസിപ്പൽ കൺവെൻഷനുകൾക്ക് വ്യാഴാഴ്ച ( മാർച്ച് 26 ) തുടക്കമാവും. 26 , 27 തീയതികളിലാണ് മണ്ഡലത്തിലെ വിവിധയിടങ്ങളിൽ കൺവെൻഷനുകൾ നിശ്ചയിച്ചിരിക്കുന്നത്.
മാർച്ച് 26 ന് വൈകീട്ട് നാലിന് കോട്ടപ്പടി തിരൂർ റോഡിലെ പഴയ ലീഗ് ഓഫീസ് പരിസരത്ത് മലപ്പുറം മുനിസിപ്പൽ കൺവെൻഷൻ നടക്കും.
വൈകീട്ട് നാലിന് തന്നെ കോഡൂർ പഞ്ചായത്ത് കൺവെൻഷൻ ചെമ്മൻകടവ് മൈലാഞ്ചി ഓഡിറ്റോറിയത്തിലും രാത്രി ഏഴിന് പൂക്കോട്ടൂർ എ.യു.പി സ്കൂൾ പരിസരത്ത് പൂക്കോട്ടൂർ പഞ്ചായത്ത് കൺവെൻഷനും നടക്കും. മാർച്ച് 27 ന് വൈകീട്ട് നാലിന് ആനക്കയം പഞ്ചായത്ത് കൺവെൻഷൻ ആനക്കയം റിയോ ഓഡിറ്റോറിയത്തിൽ നടക്കും. രാത്രി ഏഴിന് മൊറയൂർ, പുൽപ്പറ്റ പഞ്ചായത്ത് കൺവെൻഷനുകൾ നടക്കും. മോങ്ങം ഹിൽടോപിലാണ് മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ പൂക്കൊളത്തൂർ ഹൈസ്കൂളിലാണ് പുൽപ്പറ്റ പഞ്ചായത്ത് കൺവെൻഷൻ നടക്കുന്നത്. എല്ലാ കൺവൻഷനുകളിലും സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും.
kerala
തുടര്‍ച്ചയായ ഇടിവിനും ചാഞ്ചാട്ടത്തിനുമിടയില്‍ സ്വര്‍ണവിലയില്‍ വര്‍ധന; പവന് 2760 രൂപ കൂടി
പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ആഗോള വിപണിയില്‍ സ്വര്‍ണ വില മെച്ചപ്പെട്ടതാണ് ഇന്ത്യന്‍ വിപിണിയിലും പ്രതിഫലിച്ചത്.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. തുടര്‍ച്ചയായ ഇടിവിനും ചാഞ്ചാട്ടത്തിനുമിടയിലാണ് വില വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 345 രൂപ വര്‍ധിച്ച് 13,445 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 2760 രൂപ കൂടി 1,07,560 രൂപയായി.
പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ആഗോള വിപണിയില്‍ സ്വര്‍ണ വില മെച്ചപ്പെട്ടതാണ് ഇന്ത്യന്‍ വിപിണിയിലും പ്രതിഫലിച്ചത്. ഇന്നലെ രാവിലെ കുറഞ്ഞ വില, ഉച്ചക്ക് തിരിച്ചു കയറുകയായിരുന്നു. പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയുമാണ് ഉച്ചക്ക് കൂടിയത്. പവന് 1,04,800 രൂപ. സംഘര്‍ഷം രൂക്ഷമാവുകയും എണ്ണവില ഉയരുകയും ചെയ്യുന്നിനിടെ ഒരു ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞ സ്വര്‍ണം, അഞ്ചുദിവസത്തേക്ക് ഇറാന് ഊര്‍ജ പ്ലാന്റുകള്‍ക്കുനേരെ ആക്രമം ഉണ്ടാവില്ലെന്ന ട്രംപിന്റെ ഈ പ്രസ്താവനയോടെ തിരിച്ചു കയറുകയായിരുന്നു.
-
News3 days agoഉച്ചയ്ക്കുശേഷം വർധിച്ച് സ്വർണവില
-
editorial2 days agoഇലക്ഷന് കമ്മീഷന്റെ കൈവിട്ട കളികള്‍
-
kerala2 days agoയുഡിഎഫ് മഹാറാലി; രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും
-
kerala2 days ago11 ദിവസമായി മെഡിസെപ് പൂര്‍ണ സ്തംഭനത്തില്‍; പതിനയ്യായിരത്തിത്തോളം പേരുടെ ചികിത്സയ്ക്കു പണം നല്‍കാനായില്ല
-
kerala2 days agoതുടര്‍ച്ചയായ ഇടിവിനും ചാഞ്ചാട്ടത്തിനുമിടയില്‍ സ്വര്‍ണവിലയില്‍ വര്‍ധന; പവന് 2760 രൂപ കൂടി
-
Video Stories3 days ago2 മില്യൺ കാഴ്ചക്കാരുമായി ഡർബി ട്രയ്ലർ ട്രെൻഡിങ്ങിൽ; ചിത്രം മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
-
News2 days agoആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് സോണിയാ ഗാന്ധി ആശുപത്രിയില്‍; കോഴിക്കോട് യുഡിഎഫ് കണ്‍വെഷനില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല
-
News2 days agoസോറി നെയ്മറുണ്ടാവില്ല

