News
സ്വർണവിലയിൽ ഇടിവ്
വില ഇടിഞ്ഞതോടെ വിപണിയിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.
കൊച്ചി: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ ശ്രദ്ധേയമായ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 165 രൂപയും പവന് 1320 രൂപയും കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,670 രൂപയായി. പവന് 1,09,360 രൂപ നൽകേണ്ട സാഹചര്യമാണ് നിലവിൽ. വില ഇടിഞ്ഞതോടെ വിപണിയിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വവും സ്വർണവിലയിൽ ഈ ഇടിവിന് കാരണമായതായി വിലയിരുത്തുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4635 രൂപയായി കുറഞ്ഞതും ആഭ്യന്തര വിപണിയെ ബാധിച്ചു.
അതേസമയം വെള്ളിവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 250 രൂപയും പത്ത് ഗ്രാമിന് 2500 രൂപയുമാണ് നിലവിലെ നിരക്ക്. സ്വർണവില കുറഞ്ഞെങ്കിലും നിർമ്മാണച്ചെലവും നികുതികളും ഉൾപ്പെടെ ഒരു പവൻ 22 കാരറ്റ് ആഭരണം വാങ്ങാൻ ഉപഭോക്താക്കൾക്ക് ഏകദേശം 1.18 ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് വിപണി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
News
പത്ത് ദുരിത വര്‍ഷങ്ങള്‍ പരാജയകേരളം
മുന്‍ സര്‍ക്കാരുകളുടെ കാലത്ത് തുടക്കം കുറിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ അവകാശവാദം ഉന്നയിക്കുന്നതല്ലാതെ, ഈ സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന പദ്ധതികളെല്ലാം വിവാദങ്ങളുടെ നിഴലിലാണ്.
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, കേരളം സമാനതകളില്ലാത്ത അഴിമതിയിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കുമാണ് കൂപ്പുകുത്തിയിരിക്കുന്നത്. വികസനത്തിന്റെ തിളങ്ങുന്ന ചിത്രങ്ങള്‍ പരസ്യങ്ങളിലൂടെ അവതരിപ്പിക്കുമ്പോഴും, താഴെത്തട്ടില്‍ ജനങ്ങള്‍ അനുഭവിക്കുന്നത് കടുത്ത വിലക്കയറ്റവും നികുതിഭാരവുമാണ്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് തുടക്കം കുറിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ അവകാശവാദം ഉന്നയിക്കുന്നതല്ലാതെ, ഈ സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന പദ്ധതികളെല്ലാം വിവാദങ്ങളുടെ നിഴലിലാണ്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായത് സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ത്തു. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനുള്ള ലൈഫ് മിഷന്‍ പദ്ധതിയിലെ കോടികളുടെ കൈക്കൂലി ഇടപാടും വിദേശസഹായം സ്വീകരിച്ചതിലെ ചട്ടലംഘനവും വലിയ വിവാദമായി. സ്പ്രിംക്ലര്‍ ഡാറ്റാ വിവാദം, ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിയുമായി ഒപ്പിട്ട രഹസ്യ കരാര്‍ എന്നിവ ജനവിരുദ്ധ നയങ്ങളുടെ തെളിവായി. റോഡ് സുരക്ഷയുടെ പേരില്‍ എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിലും കെ-ഫോണ്‍ പദ്ധതിയുടെ ടെണ്ടര്‍ നടപടികളിലും ഭരണകക്ഷിക്ക് താല്പര്യമുള്ള കമ്പനികള്‍ക്ക് ഉപകരാറുകള്‍ നല്‍കി കോടികള്‍ തട്ടിയെടുത്തെന്ന ആരോപണവും ശക്തമാണ്.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം സാധാരണക്കാരന്റെ ചുമലിലേക്ക് മാറ്റുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പെട്രോള്‍-ഡീസല്‍ സെസ് വര്‍ധനവ്, വീട്ടുനികുതി, വൈദ്യുതി നിരക്ക്, വെള്ളക്കരം എന്നിവയിലുണ്ടായ അനിയന്ത്രിതമായ വര്‍ധന കുടുംബ ബജറ്റുകളെ തകര്‍ത്തു. പാവപ്പെട്ടവരുടെ ഏക ആശ്രയമായ ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളോളം മുടങ്ങിയത് വലിയ ജനരോഷത്തിന് കാരണമായി. വോട്ട് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കാലത്ത് മാത്രം നടത്തുന്ന പെന്‍ഷന്‍-കിറ്റ് വിതരണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു.
കിഫ്ബി വഴി എടുത്ത ഭീമമായ കടബാധ്യത കേരളത്തെ വലിയൊരു കടക്കെണിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ചും പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയും ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നയം യുവതലമുറയെ സര്‍ക്കാരിനെതിരെ തിരിച്ചിരിക്കുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി കല്ലിട്ടതും പിന്നീട് കേന്ദ്രാനുമതിയില്ലാതെ പദ്ധതി ഉപേക്ഷിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ആഭ്യന്തര വകുപ്പിന്റെ പരാജയവും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനല്‍ സംഘങ്ങളുമായുള്ള ബന്ധവും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ത്തു. മലയോര മേഖലകളില്‍ വന്യജീവി ആക്രമണം രൂക്ഷമായപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നിസ്സംഗതയും, നവകേരള സദസ്സ് പോലുള്ള പരിപാടികള്‍ക്കായി നടത്തിയ ധൂര്‍ത്തും ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യമായാണ് ജനങ്ങള്‍ കാണുന്നത്.
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം ഉള്‍പ്പെടെയുള്ള ചികിത്സാ പിഴവുകള്‍ ആരോഗ്യരംഗത്തെ വീഴ്ചകള്‍ തുറന്നുകാട്ടുന്നു. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ആചാരലംഘനങ്ങളും ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളും സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ആശാ വര്‍ക്കര്‍മാരെ അധിക്ഷേപിച്ചതും 226 ദിവസം അവര്‍ക്ക് തെരുവില്‍ സമരം ചെയ്യേണ്ടി വന്നതും മറക്കാനാവില്ല.
വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതും അഴിമതിയില്‍ മുങ്ങിയതുമായ ഈ പത്തു വര്‍ഷങ്ങള്‍ കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണ് ചെയ്തത്. ശക്തമായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
News
ടോസ് നേടി ഡല്‍ഹി; ഹാര്‍ദിക് പുറത്തേക്ക്, സൂര്യകുമാര്‍ മുംബൈയുടെ നായകന്‍
ഹാര്‍ദിക്കിന് പകരം ദീപക് ചാഹര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ട്രെന്‍റ് ബോള്‍ട്ടിന് പകരം കോര്‍ബിന്‍ ബോഷും മുംബൈയുടെ ഇലവനില്‍ ഇടം നേടി.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്നെ തോല്‍പിച്ച അതേ ടീമിനോടെയാണ് ഡല്‍ഹി ഇന്ന് ഇറങ്ങുന്നത്. അതേസമയം മുംബൈ ഇന്ത്യൻസ് നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ട്. അസുഖബാധിതനായ ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യ ന്നത്തെ മത്സരത്തില്‍ പുറത്തായതോടെ, ടീമിനെ നയിക്കുന്നത് സൂര്യകുമാർ യാദവ് ആണ്. ഹാര്‍ദിക്കിന് പകരം ദീപക് ചാഹർ ടീമിലെത്തി. ട്രെൻ്റ് ബോൾട്ട് യ്ക്ക് പകരം കോര്‍ബിന്‍ ബോഷ് ഉള്‍പ്പെട്ടപ്പോള്‍, സ്പിന്നര്‍ ഗന്‍സഫറിന് പകരം ന്യൂസിലന്‍ഡ് താരം മിച്ചൽ സാൻ്റ്നർക്കും അവസരം ലഭിച്ചു.
ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേയിംഗ് ഇലവന്‍: കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), പാതും നിസ്സങ്ക, നിതീഷ് റാണ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, വിപ്രാജ് നിഗം, ലുങ്കി എൻഗിഡി, കുൽദീപ് യാദവ്, ടി. നടരാജൻ, മുകേഷ് കുമാർ.
മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ്മ, റയാൻ റിക്കൽട്ടൺ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), നമൻ ധീർ, ഷെർഫെയ്ൻ റുഥർഫോർഡ്, മിച്ചൽ സാന്റ്നർ, കോർബിൻ ബോഷ്, ഷാർദുൽ ടാക്കൂർ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ.
kerala
മഴ മുന്നറിയിപ്പ് ; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്
സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
-
kerala3 days agoകേരളം വികസന മുരടിപ്പിലും കടക്കെണിയിലും അകപ്പെട്ടിരിക്കുകയാണ് – ശശി തരൂര്‍ എം.പി
-
kerala2 days agoകെ സി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചു: കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്
-
kerala2 days agoറീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരം ‘ഗുണ്ട ബിനു’ അന്തരിച്ചു
-
kerala2 days agoമഴ മുന്നറിയിപ്പ് ; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
-
News2 days agoടോസ് നേടി ഡല്‍ഹി; ഹാര്‍ദിക് പുറത്തേക്ക്, സൂര്യകുമാര്‍ മുംബൈയുടെ നായകന്‍
-
News18 hours agoപത്ത് ദുരിത വര്‍ഷങ്ങള്‍ പരാജയകേരളം

