Connect with us

Culture

പരമ്പര: സമ്പൂര്‍ണ ജയം; കോലി സംഘത്തിന്‌ ചരിത്രനേട്ടം

Published

on

കാന്റി: ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കു കീഴില്‍ ലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്‌സിനും 171 റണ്‍സിനും തകര്‍ത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. പരമ്പര 3-0ത്തിന് തൂത്തുവാരിയ ഇന്ത്യ സംഘം ലങ്കന്‍ മണ്ണില്‍ ആദ്യമായാണ് സമ്പൂര്‍ണ ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടം സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് ലങ്കക്കെതിരെ 1994ല്‍ ഇന്ത്യയില്‍ സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടിയിരുന്നു.

രണ്ടാമിന്നിങ്സില്‍ ഫോളോ ഓണ്‍ വഴങ്ങി വീണ്ടും ബാറ്റിങ്ങിനിറങ്ങിയ ലങ്കന്‍ സംഘം 181 റണ്‍സ് ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.
സ്‌കോര്‍: ഇന്ത്യ 487, ശ്രീലങ്ക 135,181.

നേരത്തെ രണ്ടാം ദിനത്തില്‍ ലങ്കക്കെതിരെ കോലിപ്പട സമഗ്ര ആധിപത്യം നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 487 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ആതിഥേയര്‍ 37.4 ഓവറില്‍ 135 റണ്‍സിന് ആദ്യ ഇന്നിങ്സില്‍ പുറത്താവുകയായിരുന്നു.

ഫോളോ ഓണ്‍ ചെയ്ത ലങ്ക രണ്ടാം ഇന്നിങ്സിലും ഇന്ത്യന്‍ ബൗളിങിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ കിതച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനും മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ഷമിക്കും മുന്നില്‍ ലങ്ക ആദ്യ ഇന്നിങ്സിലെന്നപോലെ തകര്‍ന്നടിഞ്ഞു.

ലങ്കയുടെ അഞ്ച് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 87 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ചാണ്ഡിമലാണ് ടോപ് സ്‌കോറര്‍.

ഡിക്ക്വെല്ല (29), കരുണരത്നെ (4), തരംഗ (5), കുശാല്‍ മെന്‍ഡിസ് (18), മാത്യൂസ് (0), ദില്‍റുവാന്‍ പെരേര (0), പുഷ്പകുമാര (10), സണ്ഡകന്‍ (10), ഫെര്‍ണാണ്ടോ (0) എന്നിങ്ങനെയാണ് മറ്റു ലങ്കന്‍ താരങ്ങളുടെ പ്രകടനം.
india_team_bcciനേരത്തെ ശിഖര്‍ ധവാനു പിന്നാലെ കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി ഹര്‍ദിക് പാണ്ഡ്യയും കളം നിറഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 487 റണ്‍സ് അടിച്ചെടുത്തു. കന്നി ടെസ്റ്റ് സെഞ്ച്വറി കുറിച്ച പാണ്ഡ്യ 108 റണ്‍സെടുത്താണ് പുറത്തായത്.
ദ്രുതഗതിയില്‍ സെഞ്ചുറിയിലേക്ക് കുതിച്ച പാണ്ഡ്യ പുഷ്പകുമാരയുടെ ഒരു ഓവറില്‍ 26 റണ്‍സ് അടിച്ചു കൂട്ടി. ഇതോടെ ടെസ്റ്റ് ഇന്നിങ്സിലെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കി. 27 വര്‍ഷമായി കപില്‍ ദേവിന്റെ പേരിലുണ്ടായിരുന്ന 24 റണ്‍സിന്റെ റെക്കോര്‍ഡാണ് പാണ്ഡ്യയ്ക്കു മുന്നില്‍ വഴിമാറിയത്. കപിലിനു പുറമെ സന്ദീപ് പാട്ടീലും ഒരു ഓവറില്‍ 24 റണ്‍സ് നേടിയിട്ടുണ്ട്.
ടെസ്റ്റില്‍ ലഞ്ചിന് മുന്‍പ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി പാണ്ഡ്യ മാറി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പാണ്ഡ്യ, മൂന്നാം ടെസ്റ്റിലാണ് കന്നി സെഞ്ച്വറി കുറിച്ചത്. അവസാന വിക്കറ്റുകളില്‍ ‘ട്വന്റി20’യെ മറികടക്കുന്ന പ്രകടനം പുറത്തെടുത്ത പാണ്ഡ്യ, 96 പന്തില്‍ എട്ടു ബൗണ്ടറിയും ഏഴു സിക്സും ഉള്‍പ്പെടെയാണ് 108 റണ്‍സെടുത്തത്.
വൃദ്ധിമാന്‍ സാഹയെ ഫെര്‍ണാണ്ടോ പുറത്താക്കുന്നതു കണ്ടുകൊണ്ടാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. 43 പന്തില്‍ 16 റണ്‍സായിരുന്നു സാഹയുടെ സമ്പാദ്യം. കുല്‍ദീപ് യാദവ് (26), മുഹമ്മദ് ഷമി (എട്ട്) എന്നിവരെ കൂട്ടുപിടിച്ച് ഇന്ത്യന്‍ ഇന്നിങ്സ് 400 കടത്തിയ ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ ഉമേഷ് യാദവിനെ ഒരറ്റത്ത് സാക്ഷി നിര്‍ത്തി തകര്‍ത്താടി. ഒന്‍പതാമനായി മുഹമ്മദ് ഷമി പുറത്താകുമ്പോള്‍ 54 പന്തില്‍ 38 റണ്‍സെന്ന നിലയിലായിരുന്നു പാണ്ഡ്യ.
ഉമേഷ് യാദവ് കൂട്ടിനെത്തിയതോടെ വിശ്വരൂപം പൂണ്ട പാണ്ഡ്യയ്ക്ക് തുടര്‍ന്ന് സെഞ്ച്വറിയിലേക്കെത്താന്‍ വേണ്ടിവന്നത് 32 പന്തുകള്‍ മാത്രം.
ഏഴു വീതം ബൗണ്ടറിയും സിക്സും ഉള്‍പ്പെടെയാണ് പാണ്ഡ്യ സെഞ്ച്വറിയിലെത്തിയത്. ശ്രീലങ്കയ്ക്കായി ലക്ഷന്‍ സണ്ഡകന്‍ അഞ്ചും, പുഷ്പകുമാര മൂന്നും ഫെര്‍ണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

news

മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി

പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..

Published

on

മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.

ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രക്ഷേപണം ചെയ്യും.

മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്‍, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.

താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.

ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.

Continue Reading

news

വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..

Published

on

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫയാസ് സാക്കിര്‍ ഹുസൈന്‍ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്.  കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.

ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്.  ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.  ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.

Continue Reading

Trending