More
താരങ്ങള്‍ വന്നില്ലെങ്കിലും സിനിമയുണ്ടാകുമെന്ന് നടന് വിനായകന്
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാത്തതിന് പ്രതികരണവുമായി അവാര്‍ഡ് ജേതാവ് വിനായകന്. പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും സിനിമയുണ്ടാകുമെന്ന് വിനായകന് പറഞ്ഞു.
പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും പ്രശ്നമില്ല, സിനിമയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമയെ തകര്‍ക്കാന്‍ കഴിയില്ല. ഇന്നു ഞാന്‍ തിളങ്ങി. നാളെ മറ്റൊരാള്‍ തിളങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലശ്ശേരിയിലായിരുന്നു ഇത്തവണ പുരസ്കാരവിതരണച്ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. മമ്മുട്ടി, മോഹന്‍ലാലുള്‍പ്പെടെ പ്രമുഖ സിനിമാതാരങ്ങളാരും ചടങ്ങിനെത്തിയിരുന്നില്ല. ഇതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് വിനായകന്റെ പ്രതികരണം. വേദിക്കടുത്ത് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി വുമന്‍സ് ഇന്‍ കളക്റ്റീവിന്റെ പ്രതിഷേധ കൂട്ടായ്മയുണ്ടായിരുന്നു. അവള്‍ക്കൊപ്പം എന്നെഴുതിയ പ്ലക്കാര്‍ഡുമായി നടി റിമകല്ലിങ്കല്‍ വേദിയിലെത്തുകയും ചെയ്തു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
