കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാത്തതിന് പ്രതികരണവുമായി അവാര്‍ഡ് ജേതാവ് വിനായകന്‍. പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും സിനിമയുണ്ടാകുമെന്ന് വിനായകന്‍ പറഞ്ഞു.

പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും പ്രശ്‌നമില്ല, സിനിമയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമയെ തകര്‍ക്കാന്‍ കഴിയില്ല. ഇന്നു ഞാന്‍ തിളങ്ങി. നാളെ മറ്റൊരാള്‍ തിളങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലശ്ശേരിയിലായിരുന്നു ഇത്തവണ പുരസ്‌കാരവിതരണച്ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. മമ്മുട്ടി, മോഹന്‍ലാലുള്‍പ്പെടെ പ്രമുഖ സിനിമാതാരങ്ങളാരും ചടങ്ങിനെത്തിയിരുന്നില്ല. ഇതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് വിനായകന്റെ പ്രതികരണം. വേദിക്കടുത്ത് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി വുമന്‍സ് ഇന്‍ കളക്റ്റീവിന്റെ പ്രതിഷേധ കൂട്ടായ്മയുണ്ടായിരുന്നു. അവള്‍ക്കൊപ്പം എന്നെഴുതിയ പ്ലക്കാര്‍ഡുമായി നടി റിമകല്ലിങ്കല്‍ വേദിയിലെത്തുകയും ചെയ്തു.