Culture

മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കോഴിക്കോട്ടെ പരിപാടിയിക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് കമല്‍ഹാസന്‍

By chandrika

September 13, 2017

ചെന്നൈ:കോഴിക്കോട് നടക്കുന്ന സി.പി.ഐ.എമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കമല്‍ഹാസന്‍. മുഖ്യമന്ത്രി പിണറായി വിജയനെപ്പം തമിഴ് നടനും പങ്കെടുക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ തന്നെ പരിപാടിയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും അതിനാല്‍ പങ്കെടുക്കില്ലെന്നും താരം അറിയിച്ചു.

ട്വിറ്ററിലൂടെയായിരുന്നു താരം തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. ‘നാണക്കേട്, കേരള മുഖ്യമന്ത്രിയ്ക്കൊപ്പം കോഴിക്കോട് നടക്കുന്ന പരിപാടിയ്ക്ക് എന്നെ ക്ഷണിച്ചിട്ടില്ല. ഒക്ടോബറിലെ എല്ലാ ശനിയാഴ്ച്ചകളിലും ഞാന്‍ ബിഗ് ബോസിലുണ്ടാകും. എന്തായാലും പരിപാടിയ്ക്ക് എല്ലാ ആശംസകളും.’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

നേരത്തെ തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കി കൊണ്ട് കമല്‍ഹാസന്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രിയ്ക്കൊപ്പം വേദി പങ്കിടുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തു വന്നത്.

 

Embarrassing. Was not asked for Calicut meeting with Kerala CM. I am at Bigg boss all saturdays till Oct. Best wishes for the function.

— Kamal Haasan (@ikamalhaasan) September 13, 2017