Connect with us

Video Stories

നെയ്മറിന് ചുവപ്പുകാര്‍ഡ്; പി.എസ്.ജിക്ക് സമനില

Published

on

പാരിസ്: സൂപ്പര്‍ താരം നെയ്മറിന് ഫ്രഞ്ച് ലീഗില്‍ ആദ്യത്തെ ചുവപ്പു കാര്‍ഡ്. ലീഗ് വണ്ണില്‍ ഒളിംപിക് മാഴ്‌സേയ്‌ക്കെതിരായ മത്സരത്തിലെ 87-ാം മിനുട്ടിലാണ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ബ്രസീലിയന്‍ താരം മടങ്ങിയത്. നെയ്മറിന്റെ കൂടി ഗോളിന്റെ കരുത്തില്‍ പി.എസ്.ജി എവേ ഗ്രൗണ്ടില്‍ നിന്ന് 2-2 സമനിലയുമായി രക്ഷപ്പെട്ടു.

സീസണില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത പി.എസ്.ജി, മാഴ്‌സേയ്‌ക്കെതിരെ രണ്ടു തവണ പിന്നില്‍ നിന്ന ശേഷമാണ് തിരിച്ചുവന്നത്. 16-ാം മിനുട്ടില്‍ 35 വാര അകലെ നിന്നുള്ള ലോങ് റേഞ്ചറില്‍ നിന്ന് ബ്രസീലിയന്‍ താരം ലൂയിസ് ഗുസ്താവോ ആണ് മാഴ്‌സേയെ മുന്നിലെത്തിച്ചത്. 33-ാം മിനുട്ടില്‍ റാബിയോട്ടിന്റെ പാസ് മികച്ചൊരു ഗ്രൗണ്ടറിലൂടെ വലയിലാക്കി നെയ്മര്‍ സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. 78-ാം മിനുട്ടില്‍ ബോക്‌സിന്റെ ഇടതുഭാഗത്ത് റാബിയോട്ടിനെ കബളിപ്പിച്ച് ക്ലിന്റണ്‍ എന്‍ജീ നല്‍കിയ ക്രോസില്‍ സമര്‍ത്ഥമായി കാല്‍വെച്ച് ഫ്‌ളോറിയന്‍ തൗവിന്‍ മാഴ്‌സേയ്ക്ക് വീണ്ടും ലീഡ് നല്‍കി. 85-ാം മിനുട്ടില്‍ ആദ്യ മഞ്ഞക്കാര്‍ഡ് കണ്ട നെയ്മര്‍ രണ്ടു മിനുട്ടിനു ശേഷം വീണ്ടും ബുക്ക് ചെയ്യപ്പെട്ടതോടെ പി.എസ്.ജി പത്തു പേരായി ചുരുങ്ങി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഫ്രീകിക്ക് വലയിലെത്തിച്ച് കവാനി സന്ദര്‍ശകരെ തോല്‍വിയില്‍ നിന്നു രക്ഷിച്ചു.

മറ്റൊരു മത്സരത്തില്‍ ഒളിംപിക് ലിയോണ്‍ എതിരില്ലാത്ത അഞ്ചു ഗോളിന് ട്രോയെസ്സിനെ കീഴടക്കി. നാലു ഗോളടിച്ച മെംഫിസ് ഡിപേയാണ് താരമായത്. നുനോ ദ കോസ്റ്റയുടെ ഇരട്ട ഗോളില്‍ സ്ട്രാസ്ബര്‍ഗ് നീസിനെ തോല്‍പ്പിച്ചു. ശനിയാഴ്ച മൊണാക്കോ രണ്ടു ഗോളിന് കയേനിനെയും നാന്റെസ് ഗ്വിന്‍ഗാംപിനെയും തോല്‍പ്പിച്ചിരുന്നു.

സീസണിലെ രണ്ടാം സമനിലയോടെ രണ്ടാം സ്ഥാനത്തുള്ള മൊണാക്കോയുമായുള്ള പി.എസ്.ജിയുടെ പോയിന്റ് വ്യത്യാസം നാലായി കുറഞ്ഞു. പി.എസ്.ജി (26), മൊണാക്കോ (22), നാന്റെസ് (20), ലിയോണ്‍ (19) എന്നിങ്ങനെയാണ് പോയിന്റ് ടേബിളിലെ ക്രമം.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending