Connect with us

More

ഉശിരു വീണ്ടെടുക്കാന്‍ റയലും കൃസ്റ്റിയാനോയും ഇന്ന് കളത്തില്‍

Published

on

മാഡ്രിഡ്: തുടര്‍തോല്‍വികള്‍ക്ക് അറുത്തി വരുത്തി ഉശിരു വീണ്ടെടുക്കാന്‍ റയല്‍ മാഡ്രിഡും കൃസ്റ്റിയാനോയും ഇന്ന് കളത്തില്‍. നിലവിലെ സ്പാനിഷ് ലാലീഗാ ജേതാക്കളായ റയല്‍ ലാസ് പല്‍മാസിനെയാണ് സ്വന്തം തട്ടകത്തില്‍ നേരിടുക. ഇന്ത്യന്‍ സമയം ഞാറാഴ്ച രാത്രി 1.15നാണ് മത്സരം. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ തോല്‍വി പിണഞ്ഞ സിദാന്റെ കുട്ടികള്‍ക്ക് വിജയത്തില്‍ കുറഞ്ഞതെന്നും ഇന്ന് മതിയാവില്ല.

ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാമിനെതിരെ വലിയ തോല്‍വി പിണഞ്ഞ റയല്‍, കഴിഞ്ഞവാരം ലാലീഗയിലും തോറ്റിരുന്നു. 3-1നായിരുന്നു ടോട്ടന്‍ ഹാമിനെതിരെ വെംബ്ലിയില്‍ റയല്‍ തോറ്റത്. ചാമ്പ്യന്‍സ് ലീഗില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍വേട്ട തുടരുമ്പോഴും ലാലീഗില്‍ മോശം ഫോം തുടരുന്നത് റയലിന്റെ പ്രകടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആറു മത്സരങ്ങളില്‍ നിന്നായി ഒരു ഗോള്‍ മാത്രമാണ് നിലവിലെ ലോകഫുട്‌ബോളര്‍ കൃസ്റ്റിയാനോ
ഇതുവരെ നേടിയത്. ലീഗില്‍ ഗോള്‍ ക്ഷാമത്തിന് അറുത്തി വരുത്താന്‍ കൂട്ടിയാവും കൃസ്റ്റിയാനോയുടെ ഇന്നത്തെ നീക്കം. കളിക്കാരുടെ പരുക്കാണ് റയല്‍ നേരിട്ടുന്ന മറ്റൊരു വെല്ലുവിളി. ഗാരെത് ബെയ്ല്‍, ഡാനി കാര്‍വഹാള്‍, റാഫേല്‍ വരാനെ,മാറ്റിയോ കൊസവിച്, കീളര്‍ നവാസ് തുടങ്ങി പ്രമുഖ താരങ്ങളുടെ സേവനം ഇന്നും റയലിന് ലഭ്യമാവില്ല.

കളിച്ച പതിനൊന്നു മത്സരത്തില്‍ പത്തു ജയവുമായി ബാര്‍സലോണയാണ് ലീഗില്‍ തലപ്പത്ത്. 31 പോയിന്റാണ് ബാര്‍സയുടെ സമ്പാദ്യം. പത്തു മത്സരങ്ങളില്‍ നിന്നായി 20 പോയിന്റാണ് റയലിനുള്ളത്. വലന്‍സിയ (27 പോയിന്റ് ), അത്‌ലറ്റിക്കോ മാഡ്രിഡ് (23) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍

 

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

Trending