Video Stories
തൊഴില്‍ പരിഷ്‌കരണങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരം; സ്വാഗതം ചെയ്ത് ഖത്തര്‍

ദോഹ: തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍്ത്തി ഖത്തര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ അംഗീകാരം. മേഖലയിലെ രാജ്യങ്ങള്‍ക്കുതന്ന ഖത്തര്‍ മാതൃകയാണെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തില്‍ ഖത്തറിന്റെ പ്രതിബദ്ധതയെ രാജ്യാന്തര തൊഴിലാളി സംഘടന(ഐഎല്‍ഒ) പ്രശംസിച്ചു.
ഖത്തറിനെതിരായ 2014ലെ പരാതി സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കിനല്‍കിയ ഖത്തറിന്റെ ഭരണനേതൃത്വത്തെ മുക്തകണ്ഠം പ്രശംസിക്കുന്നതായി ഇന്റര്‍നാഷനല്‍ ട്രേഡ് യൂനിയന്‍ കോണ്‍ഫഡറേഷന്‍ (ഐടിയു സി) ജനറല്‍ സെക്രട്ടറി ഷരണ്‍ ബറോയും വ്യക്തമാക്കി. ഖത്തര്‍ നടപ്പാക്കുന്നത് സുധീരമായ തൊഴില്‍ പരിഷ്‌കരണങ്ങളാണ്്. ഇവിടെ പുതിയ യുഗം പിറന്നിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും മൂല്യമേറിയതും ഖത്തറിന് അഭിമാനകരവുമാണ് ദിനമാണിന്ന്. പരിഷ്‌കരണം നടപ്പാക്കുന്നതില്‍ എല്ലാവരും പൂര്‍ണമായും ഖത്തറിനൊപ്പമുണ്ടാകും. ഖത്തറിലെ ധൈര്യശാലികളായ നേതൃത്വത്തിന്റെ പാത അയല്‍ രാജ്യങ്ങളായ സഊദിയും യുഎഇയും പിന്തുടരണമെന്നും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഹ്രസ്വ വീഡിയോയില്‍ അവര്‍ വ്യക്തമാക്കി. ജനീവയില്‍ ചേര്‍ന്ന ഐഎല്‍ഒ ഗവേണിംഗ് ബോഡി ഐകകണ്‌ഠേനയാണ് ഖത്തറിനെതിരായ പരാതിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
2014ലെ അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തിലായിരുന്നു ഐഎല്‍ഒയുടെ പരാതി. തൊഴിലാളി സംരക്ഷണത്തിനും പ്രചാരണത്തിനും സംഘടനയുമായി ഖത്തര്‍ ക്രിയാത്മക സഹകരണമാണ് നടത്തുന്നത്.
ഇക്കാര്യത്തില്‍ ഖത്തറിന്റെ പ്രതിബദ്ധതയെ സ്വാഗതം ചെയ്യുന്നതായും അടുത്ത മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി വിജയകരമായി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗയ് റൈഡര്‍ പറഞ്ഞു.ഗവേണിങ് ബോഡിയുടെ വിവിധ സെഷനുകളില്‍ ഖത്തറിനെതിരായ പരാതി ഗൗരവതരമായി ചര്‍ച്ച ചെയ്തിരുന്നു.
തുടര്‍ന്നാണ് 33-ാം സെഷനില്‍ പരാതി അവസാനിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. ഖത്തറിനുവേണ്ടിയും അവിടത്തെ ഇരുപത് ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്കായും ഈ നിമിഷം തങ്ങള്‍ ആഘോഷിക്കുകയാണെന്ന് ഗവേണിങ് ബോഡി ചെയര്‍പേഴ്‌സണ്‍ ലൂക്ക് കോര്‍ട്ട്ബീക്ക് പറഞ്ഞു. ഖത്തറിന്റെ തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട യഥാര്‍ഥ പ്രതിബദ്ധതയിലേക്കുള്ള മാറ്റമാണ് പരാതിയിലൂടെയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ലോകകപ്പ് പദ്ധതികളില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായുള്ള പരാതികളില്‍ അന്വേഷണത്തില്‍ ഐഎല്‍ഒ അന്വേഷണ കമ്മീഷനെ ഇനി നിയോഗിക്കില്ല. തൊഴില്‍മേഖലയില്‍ ഖത്തറിന്റെ മറ്റൊരു വലിയ വിജയം കൂടിയാണ് ഐഎല്‍ഒയുടെ തീരുമാനം. രാജ്യത്തിന്റെ തൊഴില്‍പരിഷ്‌കരണങ്ങളെ രാജ്യാന്തര സംഘടനകള്‍ തുടര്‍ച്ചയായി പിന്തുണയ്ക്കുകയാണ്. ഐഎല്‍ഒ ഫോറത്തില്‍ സംസാരിക്കവെ കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച സൗകര്യങ്ങളും തൊഴിലന്തരീക്ഷവും ഒരുക്കാന്‍ ഖത്തര്‍ പ്രവര്‍ത്തിക്കുകയാണെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യമന്ത്രി ഡോ. ഇസ ബിന്‍ സാദ് അല്‍ ജഫാലി അല്‍നുഐമി പറഞ്ഞു.
ഒരു റോള്‍ മോഡലാകാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നതതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ സൗകര്യപ്രദമായ ആധുനിക തൊഴില്‍ സംവിധാനം വികസിപ്പിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രധാന ചുവടുവെപ്പിനുള്ള അംഗീകാരമാണ് ഐഎല്‍ഒയുടെ പ്രഖ്യാപനമെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ്(ജിസിഒ) അറിയിച്ചു. കുടിയേറ്റ തൊഴില്‍ ശക്തിയുടെ ജീവിത- തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 അംഗീകരിച്ചിട്ടുണ്ട്. ലോകകപ്പിന് സ്റ്റേഡിയങ്ങള്‍ക്ക് വേണ്ടി കരാറുകാര്‍ നിര്‍മാണം തുടങ്ങുന്നതിന് മുന്‍പുതന്നെ ഇക്കാര്യത്തില്‍ നിലപാടെടുത്തിരുന്നു.
പ്രവാസി തൊഴിലാളികള്‍ക്ക് ആധുനിക താമസ കേന്ദ്രങ്ങള്‍ പണിതും മറ്റുമായി നിരവധി പദ്ധതികളാണ് ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയത്. അന്താരാഷ്ട്ര വിദഗ്ധര്‍ നല്‍കിയ മാര്‍ഗനിര്‍ദേശത്തിലും അഭിപ്രായത്തിലും നന്ദി അറിയിക്കുന്നതായും ജിസിഒ വ്യക്തമാക്കി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നട്ടെല്ലായ ദശലക്ഷണക്കിന് പ്രവാസി തൊഴിലാളികള്‍ക്കും ജിസിഒ നന്ദി അറിയിച്ചു.
ഐഎല്‍ഒ തീരുമാനത്തെ ദേശീയ മനുഷ്യാവകാശ സമിതി(എന്‍എച്ച്ആര്‍സി)യും സ്വാഗതം ചെയ്തു. ഖത്തര്‍ സ്വീകരിച്ച ഗുണകരമായ ചുവടുവയ്പ്പുകള്‍ക്കും പരിഷ്‌കരണ നടപടികള്‍ക്കുമുള്ള അംഗീകാരമാണിതെന്നും സമിതി വ്യക്തമാക്കി.
kerala
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala2 days ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
kerala2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
film3 days ago
പ്രമുഖ നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
-
kerala2 days ago
കോഴിക്കോട് നീന്തല്‍ പരിശീലനത്തിനിടെ 17കാരന് മുങ്ങി മരിച്ചു
-
india2 days ago
ഓപ്പറേഷന് കലാനേമി: ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍
-
kerala2 days ago
മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നു; മറുനാടന്‍ മലയാളിക്കെതിരെ പി.വി. അന്‍വര്‍