ഖത്തറില്‍ വേനല്‍ ചൂട് കനക്കുന്നു. നാളെ മുതല്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് കനക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറയുമെന്നും, വരുന്ന ആഴ്ചയും സമാന കാലാവസ്ഥ തുടരുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു മാത്രമേ പിന്തുടരാന്‍ പാടുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ ജൂണ്‍ ഒന്ന് മുതല്‍ ഉച്ചകഴിയും വരെ പുറം ജോലികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.